NEWSWorld

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പതാക വീട്ടില്‍ സ്ഥാപിച്ചു; മകനെ പിതാവ് വെടിവച്ച്‌ കൊലപ്പെടുത്തി

സ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ ടെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ പതാക വീട്ടില്‍ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകനെ പിതാവ് വെടിവച്ച്‌ കൊലപ്പെടുത്തി.

അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തുന്‍ഖവ പ്രവിശ്യയിലെ പെഷവാറിലാണ് സംഭവം.

Signature-ad

ഖത്തറില്‍ ജോലി ചെയ്യുന്ന 31കാരന്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മകന്‍ പിടിഐയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പിതാവിന് എതിര്‍പ്പായിരുന്നു. ഇത് വകവയ്ക്കാതെ മകന്‍ കുടുംബവീട്ടില്‍ പിടിഐയുടെ പതാക ഉയര്‍ത്തി. ഇതേചൊല്ലിയുള്ള തര്‍ക്കം വഴക്കില്‍ കലാശിക്കുകയും മകനെ വെടിവച്ച ശേഷം പിതാവ് ഒളിവില്‍ പോവുകയായിരുന്നു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ജില്ലാ പോലീസ് ഓഫീസര്‍ നസീര്‍ ഫരീദ് വ്യക്തമാക്കി.

അവാമി നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് പിതാവ്. മുന്‍പ് ഈ പാര്‍ട്ടിയുടെ പതാക ഇയാള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ്.

Back to top button
error: