NEWSWorld

ഹമാസ് ആക്രമണത്തില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു;24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രായേൽ

ഗാസ: കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ഒളിപ്പോരാട്ടത്തിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ.24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.

ഗാസയിലെ ഖാൻ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ നൂറുകണക്കിന് ഹമാസ് തീവ്രവാദികളാണ് ഒളിവിൽ താമസിക്കുന്നത്.

അതിനിടെ ഖാൻ യൂനിസില്‍ കൂട്ട കുടിയൊഴിപ്പിക്കലുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 5.15 ലക്ഷം പേരോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന്  സേന ആവശ്യപ്പെട്ടു.

Signature-ad

ഖാൻ യൂനിസിലെ 4 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് താമസിക്കുന്ന ഏകദേശം 90,000 പ്രദേശവാസികളോടും 4,25,000 അഭയാർഥികളോടും ഉടൻ പോകണമെന്നാണ് ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.ഹമാസ് തീവ്രവാദികൾ ഇവിടങ്ങളിൽ നുഴഞ്ഞ് കയറിയെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അല്‍ ഖീർ ഹോസ്പിറ്റലില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം ജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആശുപത്രിയില്‍ അഭയം തേടിയവരെ തെക്കൻ ഗാസയിലേക്ക് തുരത്തുകയും ചെയ്തിരുന്നു.

അതേസമയം, 24 മണിക്കൂറിനിടെ 200 പേർ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 354 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന ഹമാസ് ആക്രമണത്തില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 219 ആയി.

Back to top button
error: