NEWSWorld

ഹമാസ് ആക്രമണത്തിന് സപ്പോർട്ടുമായി ജോര്‍ദാനില്‍ പുതിയ റസ്റ്റോറന്റ്; പേര്: ഒക്ടോബർ 7

അമ്മാൻ:ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240 പേർ ബന്ദികളാവുകയും ചെയ്‌ത ആ ദിവസം ഇസ്രായേലിനും, തുടർന്നുണ്ടായ സംഭവങ്ങള്‍ ലോകത്തിനും മറക്കാനാകുന്നതല്ല. ഇപ്പോള്‍ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഓർമക്കായി ജോർദാനില്‍ തുടങ്ങിയ ഒരു പുതിയ റസ്റ്റോറന്റ് ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ജോർദാന്റെ തലസ്ഥാനമായ അമ്മാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാരക് ഗവർണറേറ്റിലാണ് പുതിയ റസ്റ്റോറന്റ് തുറന്നിരിക്കുന്നത്. റസ്റ്റോറന്റിന്റെ പേര് ‘ഒക്‌ടോബർ 7’ എന്നുതന്നെ. പിസ്സയും രണ്ട് തരം ഷവർമയുമാണ് ഇവിടുത്തെ പ്രധാന മെനു.റസ്റ്റോറന്റ് തുറന്നതിന് പിന്നാലെ ആളുകളുടെ നീണ്ടനിരയാണ് ഇവിടെയുള്ളത്. ഭക്ഷണം കഴിക്കാൻ മാത്രമല്ല ഹമാസിനെ പിന്തുണച്ച്‌ രംഗത്തെത്തുന്നവരും റസ്റ്റോറന്റിന് മുന്നില്‍ എത്തുന്നുണ്ട്.

Signature-ad

 

അതേസമയം റസ്റ്റോറന്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇസ്രായേല്‍ അനുകൂലികളില്‍ നിന്ന് കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.ഇസ്രായേലി പ്രതിപക്ഷ നേതാവ് യാർ ലാപിഡ് റസ്റ്റോറന്റിന്റെ വീഡിയോ ഷെയർ ചെയ്‌തുകൊണ്ട്‌ ജോർദാൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു. “ഒക്‌ടോബർ ഏഴിലെ ആക്രമണത്തെ മഹത്വവല്‍ക്കരിക്കുന്നത് അപമാനകരമാണ്. ഇസ്രായേലിനെതിരായ വിദ്വേഷം വളരാൻ ഇത് ഇടയാക്കും”: യാർ ലാപിഡ് എക്‌സില്‍ കുറിച്ചു. ജോർദാൻ സർക്കാർ സംഭവത്തെ പരസ്യമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

സോഷ്യല്‍ മീഡിയയില്‍ ജോർദാനെതിരെ ബഹിഷ്‌കരണ ക്യാമ്ബയിനുകള്‍ക്കും ഇതോടെ തുടക്കമായി. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളില്‍ യാത്രാ നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Back to top button
error: