ഇതേത്തുടർന്ന് ജനങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്കാണ് കൂട്ടപ്പലായനം.
ഹമാസ് തീവ്രവാദികൾ ആശുപത്രികളിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ആശുപത്രികളുടെ പരിസരം ഒഴിയണമെന്ന് കഴിഞ്ഞദിവസം ഇസ്രയേല്‍ നിർദേശിച്ചിരുന്നു. 88,000 പലസ്തീൻകാരുടെ വീടുകള്‍ ഇവിടെയുണ്ട്. യുദ്ധത്തെത്തുടർന്ന് പലായനംചെയ്തെത്തിയ 4.25 ലക്ഷംപേരും ഈ പ്രദേശത്തെ അഭയകേന്ദ്രങ്ങളില്‍ തങ്ങുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യവിഭാഗം പറഞ്ഞു. നാസർ ആശുപത്രിയിലും പരിസരത്തുമായി 850 രോഗികളും 18,000 അഭയാർഥികളുമുണ്ട്. നിരന്തര ആക്രമണം നടക്കുന്നതിനാല്‍ ഇവിടെനിന്ന് പുറത്തുകടക്കാൻ കഴിയാത്ത സ്ഥിതിയാണിവർക്കെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് അറിയിച്ചു.
തുരങ്കങ്ങൾ ഇസ്രായേൽ സേന കണ്ടുപിടിച്ചതോടെ ഇവ ഉപേക്ഷിച്ച് ഹമാസ് തീവ്രവാദികൾ ഖാൻ യുനിസിലെ ആശുപത്രികളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.ഇതോടെ ഇവിടം വിട്ട് ഒഴിഞ്ഞുപോകാൻ സാധാരണക്കാരോട് കഴിഞ്ഞ ദിവസം തന്നെ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.കരയുദ്ധത്തിനൊപ്പം
ഖാൻ യൂനിസില്‍നിന്ന് പലായനംചെയ്യുന്നവരെത്തുന്ന റാഫയില്‍ ഇപ്പോള്‍ത്തന്നെ 15 ലക്ഷംപേർ അഭയംതേടിയിട്ടുണ്ടെന്ന് യു.എൻ. പറഞ്ഞു. ഇവിടെയും ഇസ്രയേല്‍ ഇടയ്ക്കിടെ ആക്രമണം നടത്തുന്നുണ്ട്. ആകെ 22 ലക്ഷം ജനങ്ങളുള്ള ഗാസയിലെ 17 ലക്ഷംപേർക്കും യുദ്ധംമൂലം വീടുവിട്ട് മറ്റിടങ്ങളിലേക്കു പോകേണ്ടിവന്നിട്ടുണ്ട്.
അതേസമയം ഒക്ടോബർ ഏഴിനു തുടങ്ങിയ യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 25,700 ആയി. വീണ്ടുമൊരു വെടിനിർത്തല്‍ കരാർ സാധ്യമാക്കാനായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യാദൂതൻ ബ്രെറ്റ് മക്ഗർക് എന്നിവർ ശ്രമിക്കുമ്ബോഴാണ് ഖാൻ യുനിസിൽ ആക്രമണം കനക്കുന്നത്.