World
-
ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ച മലയാളിയടക്കം 8 ഇന്ത്യക്കാരെയും വിട്ടയച്ചു
ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് വധശിക്ഷ റദ്ദാക്കി തടവു ശിക്ഷ ശിക്ഷ നൽകുകയും ചെയ്ത 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥർക്കും മോചനം. ഖത്തറില്‍ തടവിലായിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ വിധിച്ചിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഖത്തര്‍ അമിര്‍ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ”ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരെ…
Read More » -
യുഎസ് ആക്രമണം ; യെമനിൽ 17 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍
സൻഅ: യുഎസ് ആക്രമണത്തില്‍ 17 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യെമനിലെ ഹൂതികള്‍. ശനിയാഴ്ച തലസ്ഥാനമായ സൻഅയിൽ പൊതു ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഔദ്യോഗിക മാധ്യമത്തിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ-ബ്രിട്ടീഷ് ആക്രമണത്തിലായിരുന്നു മരണങ്ങൾ.ഹൂതി കേന്ദ്രങ്ങൾക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.
Read More » -
ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പേർ കൊല്ലപ്പെട്ടു
ഗാസ: റാഫയിലെ ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിന്റെ സ്‌കൂളിന് നേർക്കായിരുന്നു ആക്രമണം.ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് അടിയിലായി ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ ആക്രമണം. നൂറുകണക്കിന് മീറ്ററുകള്‍ നീണ്ട് കിടക്കുന്നതാണ് ഈ തുരങ്കമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.പലസ്തീനികള്‍ക്കുള്ള സഹായ കേന്ദ്രത്തെ ഹമാസ് ചൂഷണം ചെയ്യുന്നതിന്റെ പുതിയ തെളിവാണിതെന്നും ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ വലിയ ആരോപണങ്ങള്‍ക്ക് നടുവിലാണ് നേരത്തെ നില്‍ക്കുന്നത്. ഇവര്‍ക്കുള്ള ഫണ്ടിംഗ് പല രാജ്യങ്ങളും ആരോപണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. യുഎന്‍ ഏജന്‍സിയുടെ സ്റ്റാഫുകള്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ തന്നെ ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം. ആക്രമണം നടന്ന മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാഫ മേഖലയില്‍ മൂന്നോളം…
Read More » -
അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന്
അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിൽ നിര്‍മ്മാണം ആരംഭിച്ചു. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്‍റെ ഉയരം. ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്ബങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പന.ശിലാരൂപങ്ങള്‍ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്.…
Read More » -
ഇസ്രായേല്‍ ഫുട്ബോളിനെ വിലക്കണം; ഫിഫയോട് ആവശ്യം ഉന്നയിച്ച് ഇറാൻ
ടെഹ്റാൻ: ഇസ്രായേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ഇറാന്‍. ഗാസ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവസാനമുണ്ടാകണം. പാവപ്പെട്ട പൗരന്മാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും എത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇറാന്റെ ഫിഫയോടുള്ള അഭ്യര്‍ത്ഥന. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. വ്യോമാക്രമണത്തില്‍ ഉള്‍പ്പടെ 1,160 പേരോളം യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
Read More » -
16 ശരീഅ നിയമം റദ്ദാക്കി മലേഷ്യൻ സുപ്രീംകോടതി
ക്വലാലംപുർ: 16 ശരീഅത്ത് നിയമങ്ങള്‍ മലേഷ്യൻ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനവിരുദ്ധമെന്നും ഇത്തരം നിയമനിർമാണത്തിന് ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ റദ്ദാക്കിയത്. സ്വവർഗരതി മുതല്‍ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങള്‍, തെറ്റായ വിവരങ്ങള്‍ കൈവശംവെക്കല്‍, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട 18 നിയമങ്ങളാണ് റദ്ദാക്കിയത്. ഇസ്‍ലാം സെമലേഷ്യ പാർട്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്.ഇതിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുല്‍ റഷീദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രണ്ടെണ്ണമൊഴികെ എല്ലാം റദ്ദാക്കുകയായിരുന്നു.
Read More » -
പാക്കിസ്ഥാന്‍ തൂക്കുസഭയിലേക്ക്; ഇമ്രാന്റെ ‘സ്വതന്ത്രര്‍’ ഏറ്റവും വലിയ ‘ഒറ്റകക്ഷി’
ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാന്‍ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ‘ഒറ്റകക്ഷി’. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ 72 സീറ്റുകള്‍ നേടി. ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവില്‍ പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. അതിനിടെ, പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആരൂമായും സഖ്യത്തിനു തയാറെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ് രംഗത്തെത്തി. എന്നാല്‍, നവാസ് പ്രധാനമന്ത്രിയായുള്ള സഖ്യത്തിനു തയാറല്ലെന്നാണ് പിപിപിയുടെ നിലപാട്. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ചു ഭരിക്കാനാവുമെന്നും ഇമ്രാന്‍ ഖാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതല്‍ സീറ്റ് ഇമ്രാന്‍ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍എന്‍ ആണ്. പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ…
Read More » -
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് എത്ര സീറ്റുകളില്‍ ജയിച്ചെന്നു പോലും വ്യക്തമാക്കാതെയുള്ള അവകാശവാദം നവാസ് ഉന്നയിച്ചിരിക്കുന്നത്. 156 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ 62 സീറ്റുകള്‍ നേടിയപ്പോള്‍ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് 46 സീറ്റുകള്‍ നേടി. 110 സീറ്റുകളുടെ ഫലം ഇനിയും ബാക്കിയുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതൊരു പാര്‍ട്ടിക്കും 169 സീറ്റുകള്‍ ആവശ്യമാണ്. അതേസമയം തന്റെ ഡെപ്യൂട്ടിമാര്‍ ഉടന്‍ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സഖ്യകക്ഷികളെ ഉറപ്പിച്ച് ഭരണത്തിലേറുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.പാകിസ്ഥാന്റെ നിലവിലെ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ ശക്തമായ ഇടപെടലുകളും നടപടികളുമാണ് ഉണ്ടാവേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
Read More » -
പാകിസ്താനില്‍ ഫലം വൈകുന്നു; അട്ടിമറി ആരോപിച്ച് ഇമ്രാന്റെ പാര്‍ട്ടി
ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും നവാസ് ഷെരീഫിന്റെ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് സൂചന. ഫലം വൈകുന്നതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഈ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) രംഗത്തെത്തി. 13 മണിക്കൂര്‍ നീണ്ടുനിന്ന വോട്ടെണ്ണല്‍ ആറ് മണിക്ക് അവസാനിപ്പിച്ചപ്പോള്‍ 12 ദേശീയ അസംബ്ലി ഫലങ്ങളാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. ഇതില്‍ അഞ്ച് സീറ്റില്‍ പി.ടി.ഐയുടെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാലിടത്ത് നവാസ് ഷെരീഫിന്റെ പാര്‍ട്ടി വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേടി. ഫലം വൈകാന്‍ കാരണം ഇന്റര്‍നെറ്റ് തകരാറാണെന്ന് നേരത്തെ കമ്മിഷന്‍ അറിയിച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണയുണ്ടെന്നുകരുതുന്ന പി.എം.എല്‍- എന്നും (പാകിസ്താന്‍ മുസ്ലിംലീഗ്- നവാസ്) നവാസ് ഷെരീഫിന്റെ മുഖ്യശത്രുവും മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്റെ പി.ടി.ഐയും തമ്മിലാണ് പ്രധാനമത്സരം. ഇമ്രാന്‍ഖാന്‍ നിലവില്‍ ജയിലിലാണ്. ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐക്ക് പതിവുചിഹ്നമായ ‘ബാറ്റ്’ നിഷേധിച്ചതിനാല്‍ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിലാവല്‍ ഭൂട്ടോ…
Read More » -
പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ഒപ്പം വെടിവയ്പും അക്രമവും…
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തെരഞ്ഞെടുപ്പിനിടയിലുണ്ടായ വെടിവെപ്പില്‍ പോളിംഗ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലെ പോളിംഗ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആളുകള്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിടിയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിനായിരക്കണക്കിന് പോലീസുകാരെയും അര്‍ദ്ധസൈനികരെയും പോളിംഗ് സ്റ്റേഷനുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി എന്ന് മൊബൈല്‍ ഫോണ്‍ സേവനവും രാജ്യത്തുടനീളം താല്‍ക്കാലികമായി റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടര്‍മാരാണ് 16ാമത് പാര്‍ലമെന്റിലേക്കുള്ള 266 എം.പിമാരെ തിരഞ്ഞെടുക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവ്യശ്യകള്‍.
Read More »