NEWSWorld

ചരക്കു കപ്പലിന് നേര്‍ക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ഏഡൻ: തെക്കൻ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. യെമനിലെ ഹൊദൈദയുടെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്.

 ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൻ കപ്പലിന്റെ ജനാലകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

Signature-ad

യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ്  പിന്നിലെന്ന് ബ്രിട്ടീഷ് മാരിടൈം അധികൃതർ വ്യക്തമാക്കി. നവംബർ മുതല്‍, ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെച്ചൊല്ലി വിമതർ ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമാക്കി പരക്കെ ആക്രമണം നടത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍, യുഎസും യുകെയും, മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ, ഹൂതികളുടെ കേന്ദ്രങ്ങളും മിസൈല്‍ ആയുധശേഖരങ്ങളും അവരുടെ ആക്രമണത്തിനുള്ള വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു.

Back to top button
error: