NEWSWorld

വാഹനം മറിഞ്ഞ് 8 വയസുകാരി മലയാളി വിദ്യാർഥിനി മരിച്ചു, സൗ​​ദിയിൽ അൽഹസയ്ക്ക് സമീപമാണ് സംഭവം

   സൗദി അറേബ്യയിലെ അൽ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകൾ, 8 വയസുകാരിയായ ഐറിൻ ജാൻ  ആണു മരിച്ചത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

സുഹൃത്തുക്കളുടെ മറ്റ് രണ്ട് കുടുംബങ്ങൾക്കൊപ്പം ദമാമിൽ നിന്നു അൽഹസയിലേക്കു പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം.

Signature-ad

മറ്റ് കുട്ടികൾക്കൊപ്പം ഐറിൻ ജാനും സഞ്ചരിച്ച ലാൻസ് ക്രൂയിസ്‍ അൽ ഉഖൈറിൽ മറിഞ്ഞാണ് അപകടം. ഐറിൻ തത്ക്ഷണം മരിച്ചു. മറ്റ് കുട്ടികൾക്കും ചില കുടുംബാം​ഗങ്ങൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Back to top button
error: