World

    • ഇസ്രായേലിനെ ഞെട്ടിച്ച് ഹൂതികളുടെ ഡ്രോണ്‍ ആക്രണം; തെല്‍ അവീവില്‍ ഒരാള്‍ കൊല്ലപ്പെട്ടു

      തെല്‍ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് തെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പത്ത് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. യെമനില്‍ നിന്നുള്ള ഹൂതി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളുള്‍പ്പെട ഹൂതികള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന് നെതന്യാഹു ഉത്തരവിട്ടു. അതെസമയം ഇസ്രായേലികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെല്‍ അവീവിനു നേരെ നടത്തിയ വ്യോമാക്രമണം ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ എല്ലാ നഗരങ്ങളിലും കരുതിയിരിക്കേണ്ടി വരുമെന്നും ഗസ്സയ്ക്കു മേലുള്ള അധിനിവേശം തുടരുന്ന കാലത്തോളം ശത്രുവിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഹൂതികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഹസാം അല്‍ അസദ് പറഞ്ഞു.  

      Read More »
    • ബൈഡന്റെ ‘ഭാവി’ ഡോക്ടര്‍മാരുടെ കയ്യില്‍; മത്സരത്തില്‍ നിന്ന് പിന്മാറുമോ? തീരുമാനം കാത്ത് ഡെമോക്രാറ്റുകള്‍

      വാഷിങ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തില്‍ ബൈഡന്‍ പ്രതികരിക്കുന്നത്. അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡന്‍ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റാകാന്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുന്‍പ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ കെവിന്‍ ഒ കെന്നര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബൈഡന്‍ ആരോഗ്യവാനാണെന്നും അന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബൈഡന് കൊവിഡ്…

      Read More »
    • ട്രംപിനെതിരായ വധശ്രമം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റും; വാഹനത്തില്‍ സ്ഫോടക വസ്തുക്കളും

      വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തെ നടുക്കുന്ന വെടിയുണ്ടയാണ് ഇന്നലെ ട്രംപിന് നേരെ ഉണ്ടായ വധശ്രമം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ ആക്രമണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓര്‍മപ്പിശകും നാക്കുപിഴയും കാരണം ഇതിനകം സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പ്രസിഡന്റ് ജോ ബൈഡനെ ട്രംപിനുനേരെയുള്ള ആക്രമണം കൂടുതല്‍ ദുര്‍ബലനാക്കിയേക്കും. ഈ വിഷയം പ്രചരണ വിഷയമാക്കാനാണ് ട്രംപും ശ്രമിക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ട്രംപിനുനേരെ വധശ്രമമുണ്ടായത്. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനുള്ള അമേരിക്കന്‍ ജനതയുടെ അവകാശത്തിനുനേര്‍ക്കുള്ള ആക്രമണമാണ് വധശ്രമമെന്നും വിലയിരുത്തലുണ്ട്. കോടതി കേസുകളും ഇംപീച്ച്മെന്റ് നടപടികളും അതിജീവിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായി മത്സരരംഗത്തുള്ള ട്രംപിന് തന്റെ സ്ഥാനം കുടുതല്‍ കുരുത്തുറ്റതാക്കാന്‍ വധശ്രമം സഹായിച്ചേക്കും. വെടിയുണ്ട മൂളിപ്പാഞ്ഞപ്പോള്‍ നിലത്തേക്ക് കുനിഞ്ഞ ട്രംപ് സീക്രട്ട് സര്‍വിസ് ഏജന്റുമാരുടെ കവചത്തിനുള്ളില്‍ എഴുന്നേറ്റുനിന്ന് മുഷ്ടി ചുരുട്ടി അനുയായികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം റിപ്പബ്ലിക്കന്‍ അണികളെ ആവേശഭരിതരാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ ചിത്രവും…

      Read More »
    • വെടിയേറ്റിട്ട് മണിക്കൂറുകള്‍ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്; വിശദമായ അന്വേഷണത്തിലേക്ക് കടന്ന് സുരക്ഷാ ഏജന്‍സികള്‍

      വാഷിങ്ടന്‍: പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. പ്രചാരണത്തിനായി മില്‍വോക്കിലേക്ക് ട്രംപ് എത്തിയതായി മകന്‍ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്‌സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. സീക്രട്ട് സര്‍വീസും എഫ്ബിഐയും. യുഎസ് പ്രസിഡന്റിന്റെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷ സീക്രട്ട് സര്‍വീസിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമി നിരവധി തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ…

      Read More »
    • ഇടതു സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം; ഫ്രാന്‍സില്‍ തൂക്കുസഭയ്ക്ക് സാധ്യത

      പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിയാണ് രണ്ടാമത്. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭക്കാണ് സാധ്യത. ഫലം പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല 66.63% വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞമാസം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്. ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍.എന്‍. പാര്‍ട്ടിയായിരുന്നു ഒന്നാമത്. അതിലൂടെ ആര്‍.എന്നിന്റെ 39…

      Read More »
    • പരിഷ്‌ക്കരണവാദി, ഹിജാബ് വിരുദ്ധന്‍, ഹാര്‍ട്ട് സര്‍ജന്‍; ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്‌കിയാന് ജയം

      ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗം മസൂദ് പെസഷ്‌കിയാന് വിജയം. സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്‌കിയാന് 16.3 മില്യണ്‍വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജലിലിക്ക് 13.5 മില്യണ്‍വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പരിഷ്‌കരണവാദിയായ നേതാവാണ് മസൂദ്. എതിര്‍ സ്ഥാനാര്‍ത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ മസൂദിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 മില്ല്യണ്‍) വോട്ടുകള്‍ പെസെഷ്‌കിയാന്‍ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യണ്‍) വോട്ടുകള്‍ നേടി. ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയന്‍ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്‌കിയാന്‍. പരിഷ്‌കരണവാദിയായ…

      Read More »
    • ‘പണിയെടുത്ത് മരിച്ച’ റോബോട്ട്്; ദക്ഷിണ കൊറിയയില്‍ ചര്‍ച്ച കനക്കുന്നു

      സോള്‍: ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലിനായി വിവിധ ജോലികള്‍ ചെയ്യുന്ന റോബട് ഓഫീസ് കെട്ടിടത്തിന്റെ കോണിപ്പടിയില്‍നിന്നു താഴെ വീണ് പ്രവര്‍ത്തനരഹിതമായതിന്റെ പേരില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. ‘റോബോട്ട് സൂപ്പര്‍ വൈസര്‍’ എന്നു വിളിക്കപ്പടുന്ന റോബോട്ടിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെതാണെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള കോണിപ്പടിയില്‍ തകര്‍ന്നു കിടക്കുന്ന നിലയിലാണ് റോബോട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയില്‍നിന്നു വീഴുന്നതിനു മുന്‍പ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോബോട്ടിന്റെ ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തകര്‍ച്ചയെപ്പറ്റി നിര്‍മാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, റോബോട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓദ്യോഗിക…

      Read More »
    • സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ആര്‍ച്ച് ബിഷപ്പിനെ വത്തിക്കാന്‍ പുറത്താക്കി

      റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകനും യു.എസിലെ മുന്‍ വത്തിക്കാന്‍ അംബാസിഡറും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ലോ മരിയ വിഗാനോയെ വത്തിക്കാന്‍ പുറത്താക്കി. വ്യാഴാഴ്ച നടന്ന അംഗങ്ങളുടെ യോഗത്തിന് ശേഷം വത്തിക്കാനിലെ ഡോക്ട്രിന്‍ ഓഫീസ് വിഗാനോയ്ക്കെതിരെ പിഴ ചുമത്തുകയും വെള്ളിയാഴ്ച തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ മാര്‍പാപ്പയെ അംഗീകരിക്കാനും കീഴ്പപ്പെടാനും വിഗാനോ സമ്മതിച്ചുവെന്നും സംഭാംഗങ്ങളുമായുള്ള ആശയവിനിമയം നിരസിച്ചുവെന്നും കുറിപ്പില്‍ വിശദമാക്കുന്നു. സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും 1960-കളിലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയെ നവീകരിക്കാന്‍ ലക്ഷ്യമിട്ട് വരുത്തിയ മാറ്റങ്ങള്‍ നിരസിച്ചുവെന്നുമാണ് വിഗാനോക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇനി മുതല്‍ വിഗാനോ ഔദ്യോഗികമായി സഭക്ക് പുറത്തായിരിക്കും. മാത്രമല്ല കാനോന്‍ നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നായ ഭിന്നിപ്പിന്റെ പേരില്‍ അതിന്റെ കൂദാശകള്‍ ആഘോഷിക്കാനോ സ്വീകരിക്കാനോ കഴിയില്ല. വിശ്വാസത്തിനും സഭയുടെ ഐക്യത്തിനും അപകടമുണ്ടാക്കുന്ന ഒന്നായിട്ടാണ് ഭിന്നതയെ സഭ കണക്കാക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളെ ബഹുമതിയായി കാണുന്നുവെന്നാണ് വിഗാനോ പറഞ്ഞത്. കൂടാതെ സ്വയം…

      Read More »
    • ബ്രിട്ടനില്‍ സുനക് ഔട്ട് സ്റ്റാര്‍മര്‍ ഇന്‍; ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി

      ലണ്ടന്‍: ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. നിലവില്‍ 359 സീറ്റുമായി ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 72 സീറ്റില്‍ ഒതുങ്ങി. 2019 ലേതിനെക്കാള്‍ 172 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി മൂന്നാമതെത്തി. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍നിന്നാണ് സ്റ്റാര്‍മറുടെ വിജയം. ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ര്‍ സ്റ്റാര്‍മര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തോല്‍വി സമ്മതിച്ചു. സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണു ഭൂരിപക്ഷം. 650 അംഗ പാര്‍ലമെന്റില്‍ 410 സീറ്റും…

      Read More »
    • 333 രൂപയ്ക്ക് വാങ്ങിയ പാത്രം 2000 വര്‍ഷം പഴക്കമുള്ള കലാസൃഷ്ടിയെന്നറിഞ്ഞ യുവതി!

      മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന ഒരു സ്റ്റോറാണ് ത്രിഫ്റ്റ് സ്റ്റോര്‍ (ഠവൃശള േടീേൃല). മികച്ച സാധനങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കാനായി ആളുകള്‍ ഇത്തരം സ്റ്റോറുകളെ ആശ്രയിക്കാറുണ്ട്. അത്തരത്തില്‍ ഒരു യുവതി ഒരു ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നും 333 രൂപ കൊടുത്ത് ഒരു പാത്രം വാങ്ങി. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ മൂല്യം അറിഞ്ഞപ്പോഴാണ് അമേരിക്കകാരിയായ ആനി ലീ ഡോസിയര്‍ എന്ന യുവതി ഞെട്ടിപ്പോയത്. ഏകദേശം 1,200 വര്‍ഷത്തോളം പഴക്കമുള്ള മായന്‍ സംസ്‌കാരത്തിന്റെ കലാ സൃഷ്ടിയായിരുന്നു 333 രൂപ കൊടുത്ത് ഡോസിയര്‍ വാങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രോപോളജി സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഈ വാസ്തവം മനസ്സിലാക്കിയത്. ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡോസിയര്‍ തന്റെ ജോലിയുടെ ഭാഗമായാണ് മ്യൂസിയത്തിലേക്ക് പോയത്. എന്നാല്‍, അവിടെവെച്ച് കണ്ട സാധനങ്ങള്‍ താന്‍ വാങ്ങിയ പത്രത്തിനോട് സാമ്യം ഉള്ളതായി അവര്‍ക്ക് തോന്നി. തുടര്‍ന്ന് ഇക്കാര്യം…

      Read More »
    Back to top button
    error: