NEWSWorld

333 രൂപയ്ക്ക് വാങ്ങിയ പാത്രം 2000 വര്‍ഷം പഴക്കമുള്ള കലാസൃഷ്ടിയെന്നറിഞ്ഞ യുവതി!

റ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന ഒരു സ്റ്റോറാണ് ത്രിഫ്റ്റ് സ്റ്റോര്‍ (ഠവൃശള േടീേൃല). മികച്ച സാധനങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കാനായി ആളുകള്‍ ഇത്തരം സ്റ്റോറുകളെ ആശ്രയിക്കാറുണ്ട്. അത്തരത്തില്‍ ഒരു യുവതി ഒരു ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നും 333 രൂപ കൊടുത്ത് ഒരു പാത്രം വാങ്ങി. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ മൂല്യം അറിഞ്ഞപ്പോഴാണ് അമേരിക്കകാരിയായ ആനി ലീ ഡോസിയര്‍ എന്ന യുവതി ഞെട്ടിപ്പോയത്.

ഏകദേശം 1,200 വര്‍ഷത്തോളം പഴക്കമുള്ള മായന്‍ സംസ്‌കാരത്തിന്റെ കലാ സൃഷ്ടിയായിരുന്നു 333 രൂപ കൊടുത്ത് ഡോസിയര്‍ വാങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ മെക്‌സിക്കോ സിറ്റിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രോപോളജി സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഈ വാസ്തവം മനസ്സിലാക്കിയത്. ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡോസിയര്‍ തന്റെ ജോലിയുടെ ഭാഗമായാണ് മ്യൂസിയത്തിലേക്ക് പോയത്. എന്നാല്‍, അവിടെവെച്ച് കണ്ട സാധനങ്ങള്‍ താന്‍ വാങ്ങിയ പത്രത്തിനോട് സാമ്യം ഉള്ളതായി അവര്‍ക്ക് തോന്നി. തുടര്‍ന്ന് ഇക്കാര്യം മ്യൂസിയം ജീവനക്കാരുമായി ഡോസിയര്‍ സംസാരിക്കുകയും ചെയ്തു.

Signature-ad

യുഎസിലേക്ക് തിരിച്ചെത്തിയ ശേഷം മെക്‌സിക്കന്‍ എംബസിയുമായി ബന്ധപ്പെടാന്‍ ജീവനക്കാരന്‍ യുവതിയോട് നിര്‍ദേശിച്ചു. 2021-ല്‍ ഇതുപോലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേകമായി ഒരു പ്രോട്ടോക്കോള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മെക്‌സിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥനായ സെര്‍ജിയോ അഗ്യൂറെ ഗാംബോ അറിയിച്ചു. തുടര്‍ന്ന് ഡോസിയര്‍ തന്റെ കൈയ്യിലുള്ള പാത്രത്തിന്റെ ചിത്രവും മറ്റു വിശദാംശങ്ങളും എംബസിയ്ക്ക് കൈമാറി. പിന്നീടുള്ള പരിശോധനയിലാണ് ഈ പാത്രം എ.ഡി. 200- 800 കാലഘട്ടത്തിലെ മായന്‍ സംസ്‌കാരത്തിന്റെ പുരാവസ്തുവാണ് എന്ന് വിദഗ്ധര്‍ തിരിച്ചറിയുന്നത്.

അതോടെ തന്റെ കൈയ്യിലുള്ള ആ പുരാവസ്തു അതിന്റെ ജന്മനാടായ മെക്‌സിക്കോയിലേക്ക് തന്നെ യുവതി തിരികെ നല്‍കുകയും ചെയ്തു. ഡോസിയറിന്റെ ആ നല്ല മനസ്സിന് മെക്‌സിക്കന്‍ എംബസി നന്ദിയും അറിയിച്ചു. എംബസി സ്പാനിഷ് ഭാഷയില്‍ ആണ് ഡോസിയറിനോട് നന്ദി രേഖപ്പെടുത്തിത്.

”യുഎസ് പൗരയായ ആനി ലീ ഡോസിയറുടെ നല്ല മനസ്സിന് നന്ദി. ഞങ്ങള്‍ക്ക് എ.ഡി. 200- 800 നും ഇടയിലുണ്ടായിരുന്ന ഒരു പുരാതന പാത്രം തിരികെ കിട്ടി. ഇത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി ഓഫ് മെക്‌സിക്കോയില്‍ പുനസ്ഥാപിക്കും” – മെക്‌സിക്കന്‍ എംബസി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2019-ല്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് ബേസിനടുത്തുള്ള ഒരു ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നാണ് താന്‍ ഈ പാത്രം വാങ്ങിയതെന്ന് ഒരു അഭിമുഖത്തില്‍ ഡോസിയര്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന മറ്റ് സാധനങ്ങളില്‍ നിന്ന് ഈ പാത്രം വ്യത്യസ്തമായി തോന്നിയതിനാല്‍ ആണ് ഇത് വാങ്ങിയതെന്നും യുവതി പറയുന്നു. കൂടിവന്നാല്‍ ഒരു ഇരുപതോ മുപ്പതോ വര്‍ഷത്തെ പഴക്കം മാത്രമാണ് പാത്രത്തിന് ഉണ്ടായിരിക്കുകയെന്നാണ് ഡോസിയര്‍ കരുതിയത്.

 

 

 

Back to top button
error: