NEWSWorld

ഇസ്രായേലിനെ ഞെട്ടിച്ച് ഹൂതികളുടെ ഡ്രോണ്‍ ആക്രണം; തെല്‍ അവീവില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തെല്‍ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് തെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പത്ത് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

യെമനില്‍ നിന്നുള്ള ഹൂതി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളുള്‍പ്പെട ഹൂതികള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന് നെതന്യാഹു ഉത്തരവിട്ടു. അതെസമയം ഇസ്രായേലികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Signature-ad

തെല്‍ അവീവിനു നേരെ നടത്തിയ വ്യോമാക്രമണം ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ എല്ലാ നഗരങ്ങളിലും കരുതിയിരിക്കേണ്ടി വരുമെന്നും ഗസ്സയ്ക്കു മേലുള്ള അധിനിവേശം തുടരുന്ന കാലത്തോളം ശത്രുവിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഹൂതികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഹസാം അല്‍ അസദ് പറഞ്ഞു.

 

Back to top button
error: