World

    • ഗെസ്റ്റ് ഹൗസില്‍ ഹനിയയെ ‘കാലന്‍ കാത്തിരുന്നത്’ രണ്ടു മാസം! ഇറാനെയും ലോകത്തെയും ഞെട്ടിച്ച് സ്‌ഫോടനം

      ന്യൂയോര്‍ക്ക്: ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയയെ വധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത്യാധുനികവും റിമോട്ട് നിയന്ത്രിതവുമായ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ ഹനിയയുടെ മുറി മാത്രമേ തകര്‍ന്നുള്ളൂ. സ്ഫോടനത്തെ തുടര്‍ന്ന് തല്‍ക്ഷണം ഹനിയ മരിച്ചു. ഹാനിയയുടെ മുറിയിലേക്ക് ബോംബ് എങ്ങനെ കടത്തിയെന്നോ എപ്പോഴാണെന്നോ ആര്‍ക്കും അറിയില്ല. ഇറാന്‍ സൈനിക സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് തകര്‍ന്ന കെട്ടിടം. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളില്‍ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവര്‍ത്തകന്‍ റോനെന്‍ ബര്‍ഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസ് വ്യാഴാഴ്ച രാത്രിയാണ് പുറത്തുവിട്ടത്. ബര്‍ഗ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം…

      Read More »
    • ഹനിയയുടെ രക്തത്തിന് പ്രതികാരം കട്ടായം; ഇസ്രയേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട് ഖമനയി

      ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാന്‍. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ”ഇറാന്‍ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്.” ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലില്‍ ഇസ്രയേലിനെതിരെ ഇറാന്‍…

      Read More »
    • ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേല്‍

      ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനില്‍ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രേയലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളില്‍ പ്രതികരിക്കാറില്ല. ഇസ്രയേലില്‍ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 39,360 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു,

      Read More »
    • ട്രംപ് പ്രസിഡന്റാകുമെന്ന് ‘ഗ്രഹനില’: ജ്യോതിഷിയുടെ പ്രവചനം വൈറല്‍

      വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന തീയതി ‘പ്രവചിച്ച’ ജ്യോതിഷി എമി ട്രിപ്പിന്റെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു. ഡോണള്‍ഡ് ട്രംപ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്നാണ് പ്രവചനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്നാണ് ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്‍മാറിയത്. ട്രംപ് പ്രഫഷനല്‍ ജീവിതത്തില്‍ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നത്. ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെയാണ് 40 വയസുള്ള ജ്യോതിഷി ശ്രദ്ധേയയാകുന്നത്. ജൂണ്‍ 11നാണ് എക്‌സിലെ പോസ്റ്റില്‍ എമി പ്രവചനം നടത്തിയത്. ബൈഡന്‍ ഒഴിയുന്ന തീയതി ഒരാള്‍ ചോദിച്ചപ്പോള്‍ ജൂലൈ 21 എന്നായിരുന്നു എമിയുടെ മറുപടി. ഇത് യാഥാര്‍ഥ്യമായി. കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വവും എമി പ്രവചിച്ചിരുന്നു. ബൈഡന് പ്രായമായതാണ് എമി ഇതിനു കാരണമായി പറഞ്ഞത്. ജോ ബൈഡന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സമീപഭാവിയില്‍ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.

      Read More »
    • കുഞ്ഞുങ്ങൾ ബാദ്ധ്യത…! ജനിക്കുന്നതിന് മുൻപേ നാം കുഞ്ഞുങ്ങളെ കൊല്ലുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

      ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ ❥ അവിവാഹിതയായ ഒരു യുവതി ഡോക്ടറെ കാണുന്നു. ഫലോപ്പിയൻ ട്യൂബ് (അണ്ഡവാഹിനിക്കുഴൽ) റിമൂവ് ചെയ്യണം! ഡോക്ടർ ഞെട്ടിത്തരിച്ച് ചോദിക്കുന്നു: ”എന്തിന്?” ”എനിക്ക് കുഞ്ഞുങ്ങൾ വേണ്ട” ”നിന്നെ കെട്ടുന്നവന് വേണമെങ്കിലോ…?” ഡോക്ടർ സന്ദേഹിച്ചു. ”അങ്ങനെയൊരാളെ ഞാൻ കെട്ടുന്നില്ല!” യുവതി സംശയലേശമന്യേ മറുപടി നൽകി. ❥ യുവദമ്പതികൾ അബോർഷന് ഡോക്ടറെ സമീപിക്കുന്നു. നിങ്ങളുടെ മൂന്നാമത്തെയോ നാലാമത്തെയോ ‘വിശേഷം’ എന്ന് ഡോക്ടർ ചോദിക്കുന്നു. ‘അല്ല, ആദ്യത്തെ…’ എന്ന് ദമ്പതികൾ. ‘കുഞ്ഞുങ്ങൾ കുറച്ച് കഴിഞ്ഞ് മതി എന്നാണോ’ എന്ന് ഡോക്ടർ. ”കുഞ്ഞുങ്ങൾ ഒരിക്കലും വേണ്ട…”  ദമ്പതികൾ മറുപടി നൽകി. ”കാരണം?” ”കുറേ പണമുണ്ടാക്കണം, ചുറ്റിക്കറങ്ങണം, ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ ചെയ്യണം. കുട്ടികൾ തടസ്സമാണ്! വലിയ ചിലവുമാണ്…!” ❥ അമേരിക്ക ആസ്ഥാനമായ ‘പ്യൂ റിസേർച്ച് സെന്റർ’ ഈയിടെ പുറത്ത് വിട്ട പഠനത്തിലാണ്, കുട്ടികൾ ഉണ്ടാവുക എന്നത്  ദാമ്പത്യത്തിൽ അവിഭാജ്യ ഘടകമല്ല എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടത്. ജോലി, സൗഹൃദം എന്നിവയാണ് വിവാഹം, ദാമ്പത്യജീവിതം എന്നിവയേക്കാൾ…

      Read More »
    • റഷ്യയുടെ ‘സുന്ദരി ബൈക്കര്‍’ തത്യാന അപകടത്തില്‍ മരിച്ചു; നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലേക്ക് ഇടിച്ചു കയറി

      ഇസ്താംബുള്‍: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കര്‍’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ തത്യാന ഓസോലിന (38) തുര്‍ക്കിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനിയില്ല. മറ്റൊരു ബൈക്കര്‍ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടന്‍ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തത്യാനയുടെ സഹയാത്രികനായ തുര്‍ക്കി ബൈക്കര്‍ ഒനുര്‍ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മോട്ടോ താന്യ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്ന താതാന്യയെ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലേറെപ്പേരും യൂട്യൂബില്‍ 20 ലക്ഷത്തിലേറെപ്പേരുമാണ് പിന്തുടരുന്നത്. യൂറോപ്പില്‍ യാത്രയ്ക്ക് അനുമതി ലഭിച്ചില്ലെന്ന പോസ്റ്റാണ് ഇവര്‍ അവസാനമായി പങ്കുവച്ചിട്ടുള്ളത്. തത്യാനയ്ക്ക് 13 വയസുള്ള മകനുണ്ട്.

      Read More »
    • മാതൃരാജ്യത്തിനെതിരെ യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രതിഷേധം: 57 പേർക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദബി കോടതി

         ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മാതൃരാജ്യത്തിനെതിരെ  യുഎഇയിൽ  കൂട്ടംകൂടി പ്രതിഷേധിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്ക് അബുദബി ഫെഡറൽ അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. 3 ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും, ഒരാൾക്ക് 11 വർഷവും 53 പേർക്ക് 10 വർഷവും  തടവുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് 3 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഒരാൾക്ക് 11 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുഎഇ അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം അടിയന്തിര അന്വേഷണം നടത്തി കേസ് ത്വരിതഗതിയിലാണ് വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. വിചാരണയ്ക്കിടെ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അനുവാദമില്ലാതെ ഒത്തുകൂടുക, ക്രമസമാധാനം നശിപ്പിക്കുക, യുഎഇയിൽ…

      Read More »
    • തിന്നു മരിച്ചു! ഇടവേളയില്ലാതെ പത്ത് മണിക്കൂര്‍ ഭക്ഷണം കഴിച്ചു; ‘മുക്ബാങ്’ ഫുഡ് ചലഞ്ചിനിടെ വ്ളോഗര്‍ക്ക് ദാരുണാന്ത്യം

      ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യല്‍മീഡിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്ളോഗര്‍മാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്ളോഗര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഹാന്‍ക്യുങ് റിപ്പോര്‍ട്ട് ചെയ്തു. പാന്‍ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ ഭക്ഷണം കഴിക്കുമെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാന്‍ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി…

      Read More »
    • ‘ഗുഡ് ബൈ’ പറഞ്ഞ് ബൈഡന്‍; പകരമെത്തുന്നത് കമല?

      വാഷിങ്ടണ്‍: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുമ്പോള്‍ അത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉയിര്‍പ്പ് കൂടിയായിരുന്നു. നോക്കൂ, എല്ലാത്തിനുമുള്ള ഒരു പാലം എന്ന നിലയ്ക്കാണ് ഞാന്‍ എന്നെ കാണുന്നത്. മറ്റൊന്നുമായിട്ടല്ലെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. കമല ഹാരിസടക്കമുള്ള നേതാക്കളെ ചൂണ്ടി ഇവരാണ് രാജ്യത്തിന്റെ ഭാവിയെന്നുകൂടി ബൈഡന്‍ വ്യക്തമാക്കി. ട്രെംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതായിരുന്നു പ്രധാനദൗത്യം. എന്നാല്‍, വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രെംപുമായി ഏറ്റുമുട്ടാനെത്തിയത് പഴയ ബൈഡനായിരുന്നില്ല. തുടക്കത്തില്‍ത്തന്നെ അടിപതറി. പ്രായാധിക്യവും രോഗവും തളര്‍ത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുവരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റ് ഒടുക്കം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിന്‍മാറിയിരിക്കുകയാണ് ബൈഡന്‍. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നു തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴത്തെ പിന്‍മാറ്റം അനിവാര്യമാക്കിയത് ബൈഡനും ട്രംപും തമ്മില്‍ അറ്റ്ലാന്റയില്‍ വെച്ചുനടന്ന സംവാദമായിരുന്നു. ജൂണ്‍ 29-നായിരുന്നു അത്. വാദപ്രതിവാദങ്ങളുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തെ ചൂടുപിടിപ്പിക്കുന്ന സംവാദവേദി ഒരര്‍ഥത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അതിനിര്‍ണായകമാണ്. പക്ഷേ, ആ പോരാട്ടത്തില്‍ ദയനീയമായിരുന്നു ബൈഡന്റെ പ്രകടനം. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള…

      Read More »
    • ഹുതികളുടെ അടിക്ക് ഇസ്രയേലിന്റെ തിരിച്ചടി; ഹുദൈദ തുറമുഖം ആക്രമിച്ചു, 3 മരണം

      ജറുസലം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ”ഇസ്രയേലി പൗരന്‍മാരുടെ രക്തത്തിനു വില നല്‍കേണ്ടി വരുമെന്ന്”ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു. ആക്രമണത്തിനു മുതിര്‍ന്നാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. 87 പേര്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ”ഞങ്ങള്‍ക്കെതിരെ നീങ്ങുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും” പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. എഫ് 15 വിമാനങ്ങളാണ് ആക്രണണം നടത്തിയത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയതായി ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 37 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഹമാസും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണു റിപ്പോര്‍ട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തില്‍ മധ്യഗാസയില്‍ ഒട്ടേറെ വീടുകള്‍…

      Read More »
    Back to top button
    error: