NEWSWorld

‘പണിയെടുത്ത് മരിച്ച’ റോബോട്ട്്; ദക്ഷിണ കൊറിയയില്‍ ചര്‍ച്ച കനക്കുന്നു

സോള്‍: ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലിനായി വിവിധ ജോലികള്‍ ചെയ്യുന്ന റോബട് ഓഫീസ് കെട്ടിടത്തിന്റെ കോണിപ്പടിയില്‍നിന്നു താഴെ വീണ് പ്രവര്‍ത്തനരഹിതമായതിന്റെ പേരില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. ‘റോബോട്ട് സൂപ്പര്‍ വൈസര്‍’ എന്നു വിളിക്കപ്പടുന്ന റോബോട്ടിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെതാണെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്.

കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള കോണിപ്പടിയില്‍ തകര്‍ന്നു കിടക്കുന്ന നിലയിലാണ് റോബോട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയില്‍നിന്നു വീഴുന്നതിനു മുന്‍പ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോബോട്ടിന്റെ ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തകര്‍ച്ചയെപ്പറ്റി നിര്‍മാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

അതേസമയം, റോബോട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓദ്യോഗിക രേഖകളുടെ വിതരണം, പ്രദേശവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കല്‍ എന്നിവയായിരുന്നു റോബോട്ടിന്റെ ജോലി.

കഴിഞ്ഞ വര്‍ഷമാണ് റോബോട്ടിനെ ഇതിനായി നിയോഗിച്ചത്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പ്രവര്‍ത്തന സമയം. ഉദ്യോഗസ്ഥരുടെ കാര്‍ഡും റോബോട്ടിനുണ്ടായിരുന്നു. എലവേറ്ററിലൂടെ വിവിധ നിലകളിലേക്ക് സഞ്ചരിക്കാനും കഴിയുമായിരുന്നു. വിവിധ ജോലികള്‍ക്കായി റോബോട്ടുകളെ ഉപയോഗിക്കുന്നതില്‍ മുന്നിലാണ് ദക്ഷിണ കൊറിയ.

Back to top button
error: