World
-
ലോകം ഉറ്റുനോക്കുന്ന തീരുമാനം; അഞ്ചു വര്‍ഷത്തിനുശേഷം യാഥാര്‍ഥ്യത്തിലേക്ക്; നേരിട്ടുള്ള വിമാന സര്‍വീസിന് ഇന്ത്യയും ചൈനയും; ട്രംപിന്റെ തീരുമാനങ്ങള്‍ കൂട്ടുകെട്ടുകള്‍ പുനര്‍ നിര്‍വചിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ട് ഏറെക്കുറെ അഞ്ച് വര്‍ഷത്തോളമായി. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ തുടങ്ങിയ ഉരസല്‍ പിന്നെ നയതന്ത്ര മേഖലയിലേക്ക് ശക്തമായ പടര്‍ന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാം വരവിലെ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങള്‍ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും ‘ഭായി ഭായി’ ആകുന്നത്. അഞ്ച് വര്‍ഷത്തിനിപ്പുറം ലോകം ഉറ്റുനോക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായി എന്നത് ആഗോള സാഹചര്യത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. 2020 ലെ നിര്‍ത്തലാക്കപ്പെട്ട വിമാന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വഷളായ ബന്ധം ഇതോടെ ശരിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ അവസാനത്തോടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.…
Read More » -
ബ്രിട്ടനില്‍ ജൂത സിനഗോഗിനു നേരേ ആക്രമണം: രണ്ടു മരണം; അക്രമിയെ വെടിവച്ചു കൊന്നു; ശരീരത്തില്‍ സ്‌ഫോടക വസ്തു കെട്ടിവച്ച് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; സുരക്ഷാ ജീവനക്കാരനെ കുത്തിവീഴ്ത്തി
ജൂതരുടെ വിശുദ്ധദിവസമായ യോം കിപ്പൂര്‍ ദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിനുനേരെ ആക്രമണം. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ചെത്തിയ അക്രമി ആദ്യം സിനഗോഗിനുമുന്നിലെ റോഡിലൂടെ നടന്നുപോയവര്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റി. അതിനുശേഷം സിനഗോഗിലെ സുരക്ഷാജീവനക്കാരനെ കുത്തിവീഴ്ത്തി. സിനഗോഗിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി അക്രമിക്കുനേരെ വെടിയുതിര്‍ത്തു. ശരീരത്തില്‍ കെട്ടിവച്ച സ്ഫോടകവസ്തു കാണിച്ച് ആളുകളെ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വെടിയേറ്റുവീണ അക്രമി തല്‍ക്ഷണം മരിച്ചു. ഭീകരാക്രമണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ കാറിടിച്ചും മറ്റൊരാള്‍ കുത്തേറ്റുമാണ് മരിച്ചതെന്നാണ് വിവരം. ഫുട്പാത്തിലേക്ക് കാറിടിച്ച് കയറ്റിയ ഉടന്‍ പരിസരത്തുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചതിനാലാണ് കൂടുതല്‍ ആക്രമണം തടയാന്‍ കഴിഞ്ഞത്. കാറിടിച്ചും കുത്തേറ്റും പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. വിശുദ്ധദിനത്തിലെ ആക്രമണത്തിന്‍റെ നടുക്കത്തില്‍…
Read More » -
ഖത്തറിനെ തൊട്ടാല്‍ പകരം വീട്ടുമെന്ന് യുഎസ്; പ്രഖ്യാപനം നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് പിന്നാലെ; ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുക അമേരിക്കയുടെ നയമെന്നും എക്‌സിക്യുട്ടീവ് ഉത്തരവ്
ഖത്തറിന് ട്രംപിന്റെ സുരക്ഷാഉറപ്പ്. ഖത്തറിനതിരായ ആക്രമണം യു.എസിനെതിരായ ആക്രമണമായി കരുതുമെന്നും സുരക്ഷ ഒരുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ യു.എസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് വൈറ്റ്ഹൗസിന്‍റെ മുന്നറിയിപ്പ്. വിദേശ ആക്രമണങ്ങൾ കാരണം ഖത്തറിന് എതിരെ തുടർച്ചയായ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് അമേരിക്കയുടെ നയമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 9തിനായിരുന്നു ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഉന്നത നേതാക്കളെ വധിക്കാനായില്ലെങ്കിലും ആറുപേര്‍ കൊല്ലപ്പെട്ടിരിന്നു. യു.എസിന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നെതന്യാഹു ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ നെതന്യാഹു ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തത്. അതേസമയം,…
Read More » -
ട്രംപും സെനറ്റര്‍മാരുമായി പോര് രൂക്ഷം; ധനബില്‍ പാസായില്ല; അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്; സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അത്യപൂര്‍വ സാഹചര്യം
ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെട്ടതോടെ രാജ്യം ഭരണസ്തംഭനത്തിലേക്ക്. നാല്‍പത്തിയഞ്ചിനെതിരെ അന്‍പത്തിയഞ്ച് വോട്ടുകള്‍ക്ക് ബില്‍ പരാജയപ്പെട്ടതോടെ ബുധനാഴ്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും. അത് ഒഴിവാകണമെങ്കില്‍ ചൊവ്വാഴ്ച രാത്രിക്കകം ബില്‍ പാസാകണം. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമായതിനാൽ അതിനുള്ള സാധ്യത വിരളമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രിയപ്പെട്ട പദ്ധതികള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനം വരെയുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള അടിയന്തര പരിഹാരം റിപ്പബ്ലിക്കന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഇത്തരം തട്ടിക്കൂട്ട് പരിപാടികളല്ല വേണ്ടതെന്നും കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഡോളറിന്‍റെ ഹെല്‍ത്ത്കെയര്‍ ഫണ്ടുകള്‍ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് ഡമോക്രാറ്റുകളുടെ വാദം. ഇതോടെയാണ് ബില്‍ പാസാവാതെയായത്. യുഎസ് സര്‍ക്കാരില്‍ അത്യപൂര്‍വമായാണ് ഭരണസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത്തരമൊരു അവസ്ഥയിലേക്ക് പോകാതെ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ശ്രദ്ധിക്കാറുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്‍റായതിന് പിന്നാലെ 2018 ഡിസംബറില്‍ ഭരണ…
Read More » -
വധുവിന്റെ കൈ പിടിച്ച് നൃത്തം ചെയ്യുന്നതിനിടെ വരൻ കുഴഞ്ഞുവീണു, ആളുകൾ ഓടിക്കൂടിയപ്പോഴേക്കം ജീവൻ നഷ്ടപ്പെട്ടു, കണ്ണീർക്കടലായി വിവാഹവേദി
കയ്റോ: വിവാഹ വേദിയിൽ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച് നവവരന്‍. ഈജിപ്തിലാണ് ദാരുണസംഭവമുണ്ടായത്. വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരന്‍ അഷ്‌റഫ് അബു ഹക്കം കുഴഞ്ഞുവീഴുകയായിരുന്നു. ഈജിപ്തിലെ പരമ്പരാഗ നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. ഈ സൈദി വടികള്‍ വിശേഷാവസരങ്ങളില്‍ എപ്പോഴും ഉപയോഗിക്കാറുണ്ട്. അതിഥികള്‍ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതം മൂലമാണ് അഷ്‌റഫ് അബു ഹക്കം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുകയും അഷ്‌റഫ് അബു ഹക്കമിനെ അനുസ്മരിച്ച് ഒട്ടേറെപ്പേര്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. ജീവിതത്തില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫെന്നും ഭാവിജീവിതത്തെ ആവേശത്തോടെയാണ് അദ്ദേഹം കാത്തിരുന്നതെന്നും ഒരു സുഹൃത്ത് കുറിച്ചു. ഇതെല്ലാം മറികടക്കാനുള്ള കരുത്ത് വധുവിന് ദൈവം നല്‍കട്ടെ എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.
Read More » -
ഇസ്രയേല്‍- ഹമാസ് യുദ്ധം: ട്രംപിന്റെ 21 ഇന കരാറിനെ അനുകൂലിച്ച് അറബ് രാജ്യങ്ങള്‍; ഹമാസിനെ പുറത്താക്കുന്നതില്‍ ഒറ്റക്കെട്ട്; ഇറാന് പരോക്ഷ തിരിച്ചടി; വെസ്റ്റ്ബാങ്ക് പിടിക്കാനുള്ള നീക്കം ഇസ്രയേല്‍ ഉപേക്ഷിക്കണമെന്നും യുഎഇ; നെതന്യാഹുവും സമ്മര്‍ദത്തില്‍
അബുദാബി: ഹമാസിനെ അധികാരത്തില്‍നിന്നു നീക്കാനും സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് യുഎഇ. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള എല്ലാ നീക്കവും ഉപേക്ഷിക്കണമെന്നും ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കുമുമ്പ് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും ഖത്തറിനും ഒരുപോലെ തലവേദനയാകുന്ന നിലപാടാണു യുഎഇ സ്വീകരിക്കുന്നത്. എന്നാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് യുഎഇ, സൗദി, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടുന്ന അബ്രഹാം കരാറിന്റെ പേരില്‍ ഇസ്രയേലുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങള്‍ നിലപാടു മാറ്റാന്‍ ഇടയാക്കുമെന്നും നെതന്യാഹുവിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പിടിക്കണമെന്നു ഇസ്രയേലിലെ വലതുപക്ഷ പാര്‍ട്ടികളില്‍നിന്ന് നെതന്യാഹുവിനു കടുത്ത സമ്മര്‍ദം നിലനില്‍ക്കെയാണ് യുഎഇയുടെ നിലപാട്. ഭാവിയില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നതു തടയാന്‍ ഇതാവശ്യമാണെന്നാണു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപുമായുള്ള മീറ്റിംഗിനുശേഷം ട്രംപിന്റെ പദ്ധതി സംബന്ധിച്ച നിലപാടു വ്യക്തമാക്കുമെന്നു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പദ്ധതിയുമായി ഗൗരവമായി…
Read More » -
എസ് യുവി, ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ല ; കേരളത്തില്‍ പിടികൂടിയ എസ് യു വികളും ആഡംബര കാറുകളും അനധികൃതമായി എത്തിച്ചതാണെന്ന് ഭൂട്ടാനും
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ പിടികൂടിയ എസ് യുവി കളും ആഡംബര കാറുകളും ഇന്ത്യയില്‍ എത്തിച്ചത് അനധികൃതമായി കൊണ്ടുവന്നതായിരിക്കാമെന്ന് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും. വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ഫസ്റ്റ് ഓണറെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭൂട്ടാനീസ് ന്യൂസ്പേപ്പറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ റവന്യു കസ്റ്റംസും വ്യക്തമാക്കി. ഭൂട്ടാനില്‍ ഡീ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. എസ് യുവി, ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി. ഭൂട്ടാന്‍ വാഹന കടത്തിന് പിന്നില്‍ വന്‍ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വാഹനക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഏഴ് കേന്ദ്ര ഏജന്‍സികള്‍…
Read More » -
അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്കും 100 ശതമാനം നികുതി ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ; യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്കും വലിയ വെല്ലുവിളി
കൊല്ലം: വിദേശരാജ്യങ്ങളെ ലക്ഷ്യംവെച്ച് താരിഫിനും എച്ച്്1 ബി വിസയ്ക്കും പിന്നാലെ സിനിമകള്‍ക്കും നികുതി ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തി. തിങ്കളാഴ്ച ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘നമ്മുടെ സിനിമാ വ്യവസായം മറ്റ് രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് മോഷ്ടിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയ, അവിടുത്തെ കഴിവില്ലാത്ത ഗവര്‍ണര്‍ കാരണം കടുത്ത പ്രതിസന്ധിയി ലാണ്. അതിനാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍, അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം നികുതി ചുമത്തും. നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി,’ ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഈ പ്രഖ്യാപനം പ്രധാനമായും ഹോളിവുഡിനെയാണ് ലക്ഷ്യമിടുന്ന തെങ്കിലും, ഇന്ത്യന്‍ സിനിമയെയും ഇത് ബാധിച്ചേക്കാം. ഈ നികുതി എല്ലാ വിദേശ സിനിമക ള്‍ക്കും ബാധകമായതിനാല്‍, ഇന്ത്യയുടെ സിനിമാ വ്യവസായത്തിന് യുഎസ് വിപണിയില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. അമേരിക്കക്ക് പുറത്ത്…
Read More » -
മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്. ഠ പങ്കാളിത്തം ഇങ്ങനെ 2021ല്‍…
Read More »
