World

    • ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ആക്രമണം; ഹിസ്ബുള്ളയുടെ പേജറുകള്‍ മൊസാദ് അട്ടിമറിച്ചോ?

      ബെയ്റൂത്ത്: ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടന പരമ്പര മുമ്പ് കേട്ടിട്ടില്ലാത്ത ആക്രമണ തന്ത്രമാണ്. ആക്രമണത്തില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെടുകയും 3000 ത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹിസ്ബുള്ള ആരോപിച്ചിട്ടുള്ളത്. ഇസ്രയാലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചിട്ടുണ്ടെങ്കിലും അത്യധികം സങ്കീര്‍ണ്ണമെന്ന് തോന്നിക്കുന്ന ആക്രമണം എങ്ങനെ സംഭവിച്ചുവെന്നതിന്റെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. 1996-ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലും…

      Read More »
    • ലബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല

      ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. അതേസമയം ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. ‘ഗോള്‍ഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നെന്നും ലബനാനില്‍ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. അവര്‍ക്ക് തക്കശിക്ഷ തന്നെ നല്‍കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കുന്നു. ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രായേലിന് കിട്ടിയിരിക്കണമെന്നാണ് സൈനിക വിദഗ്ധരുടെ ഹഭിപ്രായം. ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. അതേസമയം, പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുല്ല കാണുന്നത്. സ്ഫോടനത്തിന്റെ…

      Read More »
    • ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്‌ളബില്‍ വച്ച് വധശ്രമം; പ്രതിയായ 58കാരനെ പിടികൂടി പൊലീസ്

      മിയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഫ്‌ളോറിഡയില്‍ വെസ്റ്റ്പാം ബീച്ചില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്‌ളബില്‍ വച്ചായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി സംഭവസമയം ഗോള്‍ഫ് ക്‌ളബ് പകുതി അടച്ചിരുന്നു. ഇവിടെ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന് നേരെ അക്രമി ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപ് സുരക്ഷിതനാണെന്ന് മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യു എസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. സംഭവത്തിലെ പ്രതി 58 വയസുകാരനായ റയാന്‍ വെസ്ലി റൗത്തിനെ അറസ്റ്റ് ചെയ്തു. ലക്ഷ്യസ്ഥാനം ഉറപ്പിക്കാന്‍ സഹായിക്കുന്ന സ്‌കോപ്പും ഗോപ്രോ ക്യാമറയും ബാക്പാക്കും ആക്രമണത്തിനുപയോഗിച്ച ഒരു എകെ-47 തോക്കും ഇയാളില്‍ നിന്ന്പിടികൂടി. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ തിരികെ വെടിയുതിര്‍ത്തപ്പോള്‍ ഒളിച്ചിരുന്നയിടത്ത് നിന്നും പുറത്തുകടന്ന പ്രതി ഒരു കറുത്ത കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ട്രംപിനെ വധിക്കാനുള്ള ശ്രമം തന്നെയായിരുന്നു ഇതെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. നോര്‍ത്ത് കരോലിന ഗ്രീന്‍സ്‌ബൊറോയിലെ ഒരു മുന്‍…

      Read More »
    • ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത; 58-കാരന്റെ ശ്വസകോശത്തില്‍ പാറ്റയെ കണ്ടെത്തി

      ബെയ് ജിങ്: 58-കാരന്റെ ശ്വസകോശത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വായില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ നഗരത്തിലാണ് സംഭവം. ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൊണ്ടിയില്‍ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായും ഇദ്ദേഹത്തിന് തോന്നി. ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടര്‍ന്ന് ഉറക്കം തുടര്‍ന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടു. പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ദുര്‍ഗന്ധത്തിന് മാറ്റമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള കഫം വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ വൈദ്യസഹായം തേടി. തുടര്‍ന്ന് പ്രദേശത്തെ ഇ.എന്‍.ടി വിദഗ്ധനെ സന്ദര്‍ശിച്ചു. പരിശോധനയില്‍ ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ശ്വാസകോശ വിദഗ്ധന്‍ നടത്തിയ സി.ടി സ്‌കാനില്‍ ശ്വാസകോശത്തിന്റെ ഉള്ളില്‍ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇദ്ദേഹത്തെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. പരിശോധനയില്‍ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന്…

      Read More »
    • പാരീസിന് പദവി നഷ്ടമായി, ഇനി പുതിയ പ്രണയ ന​ഗരം മൗയി…!

          ദീർഘകാലമായി പ്രണയത്തിന്റെ തലസ്ഥാനമെന്ന് ലോകം അംഗീകരിച്ചിരുന്ന പാരീസിന് പദവി നഷ്ടപ്പെട്ടു. ആ സ്ഥാനം മൗയി സ്വന്തമാക്കി. ഏറെ ആശ്ചര്യകരമായ വാർത്തയാണിത്. ലോകത്തിലെ മികച്ച റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ 2000 ദമ്പതികളോട് അവരുടെ സ്വപ്ന നഗരി ഏതാണെന്ന് ചോദിച്ചപ്പോൾ, ഭൂരിഭാഗവും മൗയി, ഹവായി എന്നാണ് അഭിപ്രായപ്പെട്ടത്. മൗയിക്ക് എന്തൊക്കെ പ്രത്യേകതകൾ…? മൗയിയുടെ മനോഹരമായ കടൽത്തീരങ്ങൾ, പച്ചപ്പു നിറഞ്ഞ പ്രകൃതി, സമാധാനപൂർണമായ അന്തരീക്ഷം എന്നിവയാണ് എല്ലാ ദമ്പതികളെയും ആകർഷിക്കുന്നത്. പ്രണയദിനങ്ങളിൽ അവിടെ ചെലവഴിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരിക്കും എന്നാണ് പലരുടെയും വിലയിരുത്തൽ. പാരീസ് പിന്നിലായതെങ്ങനെ…? ദീർഘകാലമായി പ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന പാരീസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ഈ പ്രാവശ്യം. 34 ശതമാനം വോട്ടുകൾ നേടിയാണ് മൗയി ഈ വിജയം നേടിയത്. പാരീസിന് ലഭിച്ചത് 33 ശതമാനം വോട്ടുകളും. ഈ മാറ്റം എങ്ങനെ?     ❥ പുതിയ തലമുറയുടെ പ്രണയത്തെ…

      Read More »
    • ഉദ്ഘാടന ദിവസം സാധനങ്ങളെല്ലാം മോഷണം പോയി, കടകള്‍ നശിപ്പിച്ചു; പാകിസ്ഥാനിലെ മാളിന്റെ അവസ്ഥ

      ഇസ്ലാമാബാദ്: പുതുതായി തുറന്ന ഷോപ്പിംഗ് മാളിലേക്ക് വന്‍ ജനക്കൂട്ടം ഇടിച്ചുകയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ‘ഡ്രീം ബസാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ മാളിന്റെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയ പാകിസ്ഥാനി വ്യവസായിയാണ്. ഉദ്ഘാടനതതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ആളുകള്‍ തള്ളിക്കയറിയത്. ഓഫറുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്ക് ആദ്യദിവസം തന്നെ എത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിക രംഗങ്ങളാണ് ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായി. മാളിനുള്ളിലും പുറത്തും വന്‍ ജനക്കൂട്ടമായി. കൂടുതല്‍ ആളുകള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനായി മാളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ടാണ് ജനങ്ങള്‍ ഇടിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലര്‍ കടകള്‍ നശിപ്പിക്കുന്നതും മറ്റ് ചിലര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ തറയില്‍ ചിതറി കിടക്കുകയാണ്. മാളിന്റെ സെക്യൂരിറ്റി ഒരു വലിയ മരത്തടി ഉപയോഗിച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. വന്‍ തിക്കും തിരക്കും കാണാം. എന്നാല്‍, ഇതിനിടെ…

      Read More »
    • ഗായിക മറിയ കെയ്‌റിയുടെ അമ്മയും സഹോദരിയും ഒരേ ദിവസം മരിച്ചു

      പ്രശസ്ത ഗായിക മറിയ കെയ്റിയുടെ അമ്മ പട്രീഷ്യയും സഹോദരി അലിസണും ഒരേ ദിവസം മരിച്ചതായി റിപ്പോര്‍ട്ട്. വിവരം മറിയ കെയ്റി മാധ്യമസ്ഥാപനമായ പീപ്പിളിന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ‘കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ച അമ്മയുടെ മരണത്തില്‍ എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ദുഃഖകരമായ മറ്റൊന്ന് കൂടി സംഭവിച്ചു. അതേ ദിവസം തന്നെ എന്റെ സഹോദരിയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അമ്മ എന്നെ വിട്ടുപോകുന്നതിനുമുമ്പ് അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച ചെലവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി’, മാധ്യമപ്രസ്താവനയില്‍ മറിയ കെയ്റി പറഞ്ഞു. വിഷമകരമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആരോധകരോടും ഗായിക ആവശ്യപ്പെട്ടു. അഞ്ച് തവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീതജ്ഞയാണ് മറിയ കെയ്റി. മറിയ കെയ്റിയുടെ അമ്മ പട്രീഷ്യ ഒരു ട്രെയിന്‍ഡ് ഓപെറ സിങ്ങറും വോക്കല്‍ കോച്ചുമായിരുന്നു. ആല്‍ഫ്രഡ് റോയ് കെയ്റിയാണ് പട്രീഷ്യയുടെ ഭര്‍ത്താവ്. മറിയയെ കൂടാതെ അലിസണ്‍, മോര്‍ഗന്‍ എന്നിവരാണ് മക്കള്‍. 2020ല്‍ പ്രസിദ്ധീകരിച്ച ‘ദ മീനിങ് ഓഫ് മറിയ കെയ്റി’ എന്ന ഓര്‍മ്മപുസ്തകത്തില്‍ അമ്മയുമായുള്ള…

      Read More »
    • ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു; തെല്‍അവീവിലെ സൈനികതാവളത്തിലേക്കും റോക്കറ്റ് വര്‍ഷം

      തെല്‍അവീവ്: ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം. പ്രാദേശിക സമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു നാവിക സൈനികന്‍ കൊല്ലപ്പെട്ടതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെല്‍അവീവിലെ ഇസ്രായേല്‍ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ നാവികസേനയില്‍ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫീസറായ ഡേവിഡ് മോഷെ ബെന്‍ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രായേല്‍ തീരത്താണു സംഭവം. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമില്‍ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണു സൈനികന്‍ കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകള്‍ എത്തിയതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം. തെല്‍അവീവിലെ ഇസ്രായേല്‍ സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോണുകളും റോക്കറ്റുകളും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇക്കാര്യം അവകാശപ്പെട്ട് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റുല്ലയും രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 100 കി.മീറ്റര്‍…

      Read More »
    • ഫ്രാന്‍സില്‍ ജൂത പള്ളിക്കു പുറത്ത് സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

      പാരീസ്: ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ജൂത പള്ളിക്ക് സമീപം സ്‌ഫോടനം. ലെ ഗ്രാന്‍ഡെ മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. സ്‌ഫോടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാള്‍ സിനഗോഗിന് മുന്നില്‍ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് മൗസ ഡാര്‍മനിന്‍ അപലപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഫ്രഞ്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാന്‍സിലെ പ്രശസ്തമായ കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയില്‍ സന്ദര്‍ശനം…

      Read More »
    • മമ്മൂട്ടിയുടെ ജന്മദിനത്തിന് ഇക്കുറി ലക്ഷ്യം 30,000 രക്തദാനം. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി മമ്മൂട്ടി ഫാൻസ്

         സെപ്റ്റംബർ 7 മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് . തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വൻ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായാണ് അവർ കൊണ്ടടുക. കഴിഞ്ഞ വർഷം കാൽ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്. ഇക്കുറി മുപ്പത്തിനായിരം രക്തദാനമാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. ആഗസ്ത് 20 ന് ആസ്‌ട്രേലിയയിൽ തുടങ്ങിയ രക്ത ദാന ക്യാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും. സംഘടന സജീവമായി പ്രവർത്തിക്കുന്ന 17 രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും കാര്യമായ ബഹുജന പങ്കാളിത്തം ഉണ്ടാകുമെന്നാണ്  സംഘാടകരുടെ പ്രതീക്ഷ.

      Read More »
    Back to top button
    error: