World

    • ‘അവര്‍ വിളിച്ചു; ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ സന്തോഷം’: നോബല്‍ സമ്മാന വിഷയത്തില്‍ പ്രതികരണവുമായി ട്രംപ്; സമ്മാനം ലഭിച്ചയാളെ താന്‍ പലട്ടവം സഹായിച്ചിട്ടുണ്ടെന്നും അവകാശ വാദം

      വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ പല അവസരങ്ങളിലും സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേലൻ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ ‘ബഹുമാനാർഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. സമാധാനത്തെക്കാൾ രാഷ്ട്രീയത്തിനു പ്രാധാന്യം നൽകിയുള്ളതാണ് നൊബേൽ പുരസ്കാരമെന്നു വൈറ്റ്ഹൗസ് വിമർശിച്ചിരുന്നു. ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്’ എന്ന വിശേഷണത്തോടെയാണ് നൊബേൽ സമിതി മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. വെനസ്വേലയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പിനായുൾപ്പെടെ 2 പതിറ്റാണ്ടായി പോരാടുന്ന മരിയ ‘സുമാറ്റെ’ സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതു ഭരണകൂടം തടഞ്ഞു. ഭീഷണി മൂലം ഇപ്പോൾ ഒളിവിലാണ്. സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്കാരം അനുചിതമാണെന്നും മരിയ…

      Read More »
    • താലിബാന്റെ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നു; അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി, വന്‍ പ്രതിഷേധം

      അഫ്ഗാന്‍ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്. താലിബാന്‍ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നെന്നാണ് ആക്ഷേപം. വാര്‍ത്താസമ്മേളനത്തി ലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ ത്തകരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ വിമര്‍ശനത്തിന് കാരണമായി. സ്ത്രീവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിശേഷിപ്പിച്ചു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പത്രസമ്മേളനം. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, താലിബാന്‍ പുരുഷ നേതാക്കള്‍ പുരുഷന്മാര്‍ മാത്രമുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ഒഴിവാക്കല്‍ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ രോഷം ഉണര്‍ത്തി. ഇത് സ്ത്രീവിരുദ്ധതയുടെയും ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയോടുള്ള അപമാനത്തിന്റെയും നഗ്‌നമായ…

      Read More »
    • ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന് ബഹുമതി ; 2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക് ; ട്രംപിനെ പരിഗണിച്ചേയില്ല

      അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ വെനസ്വേലക്കാരി മരിയ കൊറിന മച്ചാഡോയ്ക്ക് സമ്മാനിച്ചു. വെനസ്വേലയിലെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അശ്രാന്ത പരിശ്രമങ്ങളെയും, ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെയും മാനിച്ചുകൊണ്ട് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി 2025-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി മരിയ കൊറിന മച്ചാഡോയെ തെരഞ്ഞെടുത്തത്. നോബല്‍ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴിലുള്ള ഒരു രാജ്യത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രമുഖ ശബ്ദമാണ് മച്ചാഡോ. പൗരധൈര്യത്തിന്റെ ഏറ്റവും ശക്തമായ രൂപത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ‘സമാധാനത്തിനുവേണ്ടിയുള്ള ധീരയും പ്രതിബദ്ധതയുമുള്ള പോരാളി, വളരുന്ന ഇരുട്ടില്‍ ജനാധിപത്യത്തിന്റെ തീനാളം അണയാതെ സൂക്ഷിക്കുന്ന വനിത’ എന്നാണ് കമ്മിറ്റി അവരെ വിശേഷിപ്പിച്ചത്. നോബല്‍ പ്രഖ്യാപനത്തിന് മുന്നോടിയായി, ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പദ്ധതി മുന്‍നിര്‍ത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. എങ്കിലും, സമാധാനത്തിനായുള്ള ദീര്‍ഘകാല സംഭാവനകള്‍, അന്താരാഷ്ട്ര സൗഹൃദം പ്രോത്സാഹിപ്പിക്കല്‍, ഈ ലക്ഷ്യങ്ങളെ…

      Read More »
    • നന്നാക്കാന്‍ നല്‍കിയ ഫോണില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍; ഇന്ത്യന്‍ വംശജരായ യുവാക്കളെ 22 വര്‍ഷം തടവിനു വിധിച്ച് ബ്രിട്ടീഷ് കോടതി; ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തി

      ലണ്ടന്‍: യുകെയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്‌നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി. കേസില്‍ 26 വയസ്സുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിതകാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെസഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈഗികമായി ഉപയോഗിക്കുന്ന നിരവധി വിഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്റെ ഇളയ സഹോദരനായ വ്രൂജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാന്‍…

      Read More »
    • 11 വര്‍ഷമായി ജയിലില്‍; യൂറോപ്പിലും ഓസ്‌ട്രേലിയയിലും വരെ എത്തി നില്‍ക്കുന്ന അണ്ടര്‍ വേള്‍ഡ്; ഓപ്പറേഷന്‍ തുടര്‍ന്ന് ലോറന്‍സ് ബിഷ്‌ണോയ്; കൊള്ളയും അക്രമവും രൂക്ഷമായതോടെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ച് കാനഡ; ഇന്ത്യയുമായുള്ള വീണ്ടും ബന്ധം വഷളാക്കുമോ?

      ന്യൂഡല്‍ഹി: പഞ്ചാബും ഹരിയാനയും ഡല്‍ഹിയും കടന്ന് രാജ്യാന്തര അതിര്‍ത്തികള്‍ വരെ നീളുന്ന അണ്ടര്‍വേള്‍ഡ് ശൃംഖല. തെരുവിലെ പോക്കറ്റടിക്കാര്‍ മുതല്‍ കൊലപാതകികളും ഷാര്‍പ്പ് ഷൂട്ടര്‍മാരുംവരെ നീളുന്ന സംഘബലം. തെരുവില്‍ ഈച്ചയനങ്ങിയാല്‍ അറിയിക്കാന്‍ തക്കവിധത്തിലുള്ള ‘ഇന്റലിജന്‍സ്’ സംവിധാനങ്ങള്‍. ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാനേതാവ് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന അധോലോക നെറ്റ്‌വര്‍ക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത് ഇന്ത്യക്കും വന്‍ തിരിച്ചടിയാകുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പമാണ് ഹിന്ദുവായ ബിഷ്‌ണോയിയുടെ സംഘത്തെ തീവ്രവാദികളാക്കി കാനഡ ഉത്തരവ് ഇറക്കിയത്. പൊറുതിമുട്ടി കാനഡ ഈ സംഘത്തെ നിരോധിക്കുമ്പോള്‍ ശരിക്കും നാണം കെട്ടത് ഇന്ത്യകൂടിയാണ്. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയും ഈ സംഘത്തെ ഉപയോഗിച്ചെന്ന ആക്ഷേപം കൂടി മുന്‍നിര്‍ത്തിയാണ് നിരോധനം. ലോറന്‍സ് ബിഷ്‌നോയി ഗുജറാത്തിലെ സബര്‍മതിയിലെ അതീവ സുരക്ഷാ ജയിലിലാണ് 11 വര്‍ഷമായി കഴിയുന്നതെങ്കിലും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ല. ലോറന്‍സ് ബിഷ്നോയിയെ കൂട്ടിലടച്ചതുകൊണ്ടു മാത്രം അയാളുടെ സംഘത്തെ അടക്കിനിര്‍ത്താനാവില്ല. ആളുകളെ ഭയപ്പെടുത്തുക എന്നതായിരുന്നു ആ സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തുകയും കൃഷ്ണമൃഗത്തെ കൊന്നതിന്…

      Read More »
    • ട്രംപ് തീരുമാനിച്ചു; മറ്റു വഴികളില്ലാതെ ഹമാസ് അംഗീകരിച്ചു; ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; വന്‍ വിജയമെന്ന് ഇസ്രയേല്‍; 90 ശതമാനം സൈനിക ശേഷിയും ഇല്ലാതായെന്നു ഹമാസ് വക്താവ്; പലസ്തീനികള്‍ ഗാസയില്‍ ആഘോഷം തുടങ്ങി

      ടെല്‍അവീവ്: ഗാസ സമാധാന പദ്ധതി പ്രാബല്യത്തില്‍. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉടന്‍ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ സേന ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍മാറിത്തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടമെന്ന ബന്ദി കൈമാറ്റം വളരെ നിര്‍ണായകമാണ്. ഇസ്രയേലിന്റെ ആവശ്യവും അതുതന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹമാസിനു കാര്യമായ പങ്കില്ല. തങ്ങളുടെ ശേഷിയുടെ 90 ശതമാനവും ഇസ്രയേല്‍ നശിപ്പിച്ചെന്നു ഹമാസ് വക്താവുതന്നെ അല്‍ജസീറ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ അമേരിക്കയുടെ പങ്കാളിയായ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കും. ഇസ്രയേല്‍ സൈന്യം എവിടെവരെ പിന്‍മാറണമെന്നത് തീരുമാനിക്കുന്നതും ട്രംപ് ആണ്. ഇതിനായി രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ മാപ്പ് അനുസരിച്ച് 75 ശതമാനം കൈവശം വച്ചിരിക്കുന്നതില്‍നിന്ന് 50 ശതമാനം പ്രദേശത്തേക്ക്…

      Read More »
    • ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസാര്‍ഹം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു; 2028 ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും യുകെ പ്രധാനമന്ത്രി

      ന്യൂഡല്‍ഹി: 2028ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായി സ്റ്റാമെറുടെ വാക്കുകള്‍. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെര്‍ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താന്‍ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. യുക്രെയ്‌നിലും ഗാസയിലും ഉള്‍പ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് കിയേര്‍ സ്റ്റാമെര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെര്‍ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയില്‍ മോദി യുകെ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.  

      Read More »
    • തീവ്രവാദത്തിന് പുരുഷന്മാര്‍ മാത്രം പോര…ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകരസംഘടന ഉണ്ടാക്കുന്നു ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ കൊടുത്ത കനത്ത പ്രഹരം മാറ്റി ചിന്തിപ്പിച്ചു

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ആസ്ഥാനമായ മര്‍ക്കസ് സുബ്ഹാനല്ല തകര്‍ത്ത് ഇന്ത്യ ശക്തമായി മറുപടി നല്‍കിയതിന് പിന്നാലെ ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകര സംഘടന ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദി ഗ്രൂപ്പ് ആദ്യത്തെ വനിതാ യൂണിറ്റ് ‘ജമാഅത്ത്-ഉല്‍-മോമിനാത്ത്’ എന്ന പേരില്‍ രൂപീകരിച്ചതായി അവര്‍ പ്രഖ്യാപിച്ചു. തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരിലുള്ള ഒരു കത്തിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 8 ന് ബഹാവല്‍പൂരില്‍ ആരംഭിച്ചു. വനിതാ വിഭാഗത്തെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആയിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മെയ് 7 ന് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ഭാര്യമാരെയും, ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്‌ലി, ഹരിപൂര്‍, മന്‍സേര എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും ഭീകരസംഘടന റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായി വൃത്തങ്ങള്‍ പറയുന്നു. വനിതാ യൂണിറ്റ് മാനസിക…

      Read More »
    • എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ബോളിവുഡ്, ഹോളിവുഡ് വീഡിയോകളുടെ അധനികൃത ഉപയോഗം; നിയമ നിര്‍മാണത്തിനുള്ള പാനലിനു മുന്നില്‍ പരാതി പ്രളയം; പകര്‍പ്പവകാശ നിയമം കര്‍ശനമാക്കണമെന്ന് ആവശ്യം; പരാതിക്കാരില്‍ ഐശ്വര്യ റായിയും; വരുന്നത് വന്‍ നിയമ പോരാട്ടം

      ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി- എഐ) കമ്പനികള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ തങ്ങളുടെ വീഡിയോകള്‍ ഉപയോഗിക്കുന്നതിനിനെതിരേ കര്‍ശന നിബന്ധനകള്‍ ആവശ്യപ്പെട്ടു ഹോളിവുഡിലെയും ബോളിവുഡിലെയും ഗ്രൂപ്പുകള്‍. പകര്‍പ്പവകാശ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക പാനലിനെ സമീപിച്ചത്. ലോകമെമ്പാടുമുള്ള കണ്ടെന്റ് നിര്‍മാതാക്കളുമായി എഐ കമ്പനികള്‍ പ്രത്യക്ഷത്തില്‍ ഉരസലില്‍ തന്നെയാണു നിലവില്‍ നീങ്ങുന്നത്. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പകര്‍പ്പവകാശവും സ്വകാര്യതയും സംരഷിക്കാന്‍ കര്‍ശന നിയമങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലുമാണ്. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയ്ക്ക് അനുസരിച്ചു നിയമം നിര്‍മിക്കുകയെന്നത് ഏറെ വെല്ലുവിളിയാണ്. പകര്‍പ്പവകാശമുള്ള കണ്ടെന്റുകള്‍ എടുക്കുന്നതില്‍നിന്ന് എഐ കമ്പനികള്‍ക്കു ജപ്പാന്‍ വ്യാപകമായ ഇളവു നല്‍കിയിട്ടുണ്ട്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനിലുള്ള ക്ലിപ്പുകളും എഐ കമ്പനികള്‍ ചുരണ്ടിയെടുക്കുന്നെന്നാണ് സിനിമാ മേഖലകളിലുള്ളവരുടെ പ്രധാന പരാതി. ട്രെയിലറുകള്‍, പ്രൊമോഷനുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ അടിച്ചുമാറ്റുന്നത്. ഇന്ത്യയിലെ നിലവിലുള്ള പകര്‍പ്പവകാശ നിയമത്തില്‍ എഐ ഉള്‍പ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ്…

      Read More »
    • 20 ബന്ദികള്‍ക്കു പകരം 2000 പലസ്തീന്‍ പൗരന്‍മാര്‍; ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ചവരെയും വിട്ടു നല്‍കണമെന്നും ഗാസയുടെ സ്വയം നിര്‍ണയാവകാശത്തില്‍ പ്രതിജ്ഞാ ബദ്ധരെന്നും ഹമാസ്; രണ്ടാം ഘട്ടത്തില്‍ കല്ലുകടികള്‍ ഏറെ; ആഹ്‌ളാദത്തിമിര്‍പ്പില്‍ ബന്ദികളുടെ ബന്ധുക്കള്‍

      വാഷിങ്ടന്‍: ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറില്‍ ഇസ്രയേലും ഹമാസും എത്തിയത്. കരാര്‍ നടപ്പിലാക്കി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗാസയില്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥര്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അതേസമയം, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നേടിയെടുക്കുന്നതില്‍ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ”ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂര്‍വീകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ…

      Read More »
    Back to top button
    error: