NEWSWorld

മമ്മൂട്ടിയുടെ ജന്മദിനത്തിന് ഇക്കുറി ലക്ഷ്യം 30,000 രക്തദാനം. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി മമ്മൂട്ടി ഫാൻസ്

   സെപ്റ്റംബർ 7 മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് . തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വൻ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായാണ് അവർ കൊണ്ടടുക. കഴിഞ്ഞ വർഷം കാൽ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്. ഇക്കുറി മുപ്പത്തിനായിരം രക്തദാനമാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. ആഗസ്ത് 20 ന് ആസ്‌ട്രേലിയയിൽ തുടങ്ങിയ രക്ത ദാന ക്യാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും.

സംഘടന സജീവമായി പ്രവർത്തിക്കുന്ന 17 രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും കാര്യമായ ബഹുജന പങ്കാളിത്തം ഉണ്ടാകുമെന്നാണ്  സംഘാടകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: