World

    • ‘ഹനുമാന്‍കൈന്‍ഡി’നെ കണ്ടതോടെ മോദി പറഞ്ഞു, ‘ജയ് ഹനുമാന്‍’! മലയാളി പണ്ടേ പൊളിയല്ലേയെന്ന് സോഷ്യല്‍ മീഡിയ

      വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം യുഎസിലെത്തിയിരുന്നു. ഇന്നലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലെ നസാവു കൊളീസിയം സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഈ പരിപാടിയില്‍ ‘ബിഗ് ഡോഗ്‌സ്’ എന്ന ഗാനത്തിലൂടെ ലോകം മുഴുവന്‍ ഹിറ്റായ റാപ്പര്‍ ഹനുമാന്‍കൈന്‍ഡും പങ്കെടുത്തിരുന്നു. ഹനുമാന്‍കൈന്‍ഡും ടീമും പ്രധാനമന്ത്രിക്കും മറ്റ് ഇന്ത്യക്കാര്‍ക്കും മുന്നില്‍ പരിപാടി അവതരിപ്പിച്ചു. ഇപ്പോഴിതാ പരിപടിക്കിടെ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹനുമാന്‍കൈന്‍ഡിന്റെയും ഗ്രൂപ്പിന്റെയും പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലെത്തി അതിലെ എല്ലാ കലാകാരന്മാരെയും ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി ‘ജയ് ഹനുമാന്‍’ എന്ന് പറയുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ ‘മലയാളി പണ്ടേ പൊളിയല്ലേ’ എന്ന കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഹനുമാന്‍കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.മലപ്പുറം…

      Read More »
    • പേജര്‍ സ്ഫോടനം മോഡല്‍ അട്ടിമറി? ഇറാന്‍ മുന്‍ പ്രസിഡന്റ് മരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പുതിയ വെളിപ്പെടുത്തല്‍

      ടെഹ്‌റാന്‍: ലബ്‌നനിലെ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി പറഞ്ഞു. ഇബ്രാഹിം റെയ്സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് അഹമ്മദ് ബഖ്ഷയെഷ് ആരോപിക്കുന്നു. റെയ്സി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാം. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ പറഞ്ഞു. ഇബ്രാഹിം റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍…

      Read More »
    • ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി മുന്നില്‍

      കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെ മുന്നില്‍ . ഇടതുപക്ഷ പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോര്‍ട്ട്. താല്‍ക്കാലിക പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. 10 ലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ 53 ശതമാനവുമായി അനുര കുമാര മുന്നിലാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുള്ളത്. നാഷനല്‍ പീപ്പിള്‍സ് പവര്‍ മുന്നണിയുടെ ഭാഗമാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാര്‍ട്ടി. ശനിയാഴ്ചയായിരുന്നു ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 2022 മുതല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2022ല്‍ ആയിരക്കണക്കിന് പേര്‍ കൊളംബോയില്‍ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ രാജിവെക്കുകയുണ്ടായി. കടക്കണിയില്‍നിന്ന് മോചിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ…

      Read More »
    • സൗദിയില്‍ കാർ അപകടം: മലപ്പുറം സ്വദേശിയായ  യുവതിയും കുഞ്ഞും മരിച്ചു

            സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ മലപ്പുറം  അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായ പരിക്കുകളോടെ സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.

      Read More »
    • ഇറാനുമായി ചേര്‍ന്ന് നെതന്യാഹുവിനെ വധിക്കാന്‍ ഗൂഢാലോചന; ഇസ്രായേലി പൗരന്‍ അറസ്റ്റില്‍

      തെല്‍ അവിവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇസ്രായേലി പൗരനെ അറസ്റ്റ് ചെയ്തു. തെക്കന്‍ നഗരമായ അഷ്‌കെലോണില്‍ നിന്നുള്ള മോതി മാമന്‍(73) എന്ന വ്യവസായിയാണ് അറസ്റ്റിലായത്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ഇറാന്‍ രഹസ്യാന്വേഷണ സംഘം ഇയാളെ നിയോഗിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്. രണ്ടു തവണ മോതി ഇറാന്‍ സന്ദര്‍ശിച്ചെന്നും പണം പറ്റിയെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഷിന്‍ ബെത്തും ഇസ്രായേലി പൊലീസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലം തുര്‍ക്കിയില്‍ താമസിച്ചിരുന്ന മാമന്‍ തുര്‍ക്കി, ഇറാനിയന്‍ പൗരന്മാരുമായി ബിസിനസ് ബന്ധം പുലര്‍ത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മോതി മാമന്‍ രണ്ട് തുര്‍ക്കിഷ് പൗരന്മാരുടെ ഇടനിലയില്‍ ഇറാനില്‍ താമസിക്കുന്ന കോടീശ്വരനായ എഡ്ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളി. ഇയാളുടെ പ്രതിനിധികളായ രണ്ടുപേരുമായാണ് മാമന്‍ കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ സമന്‍ദാഗിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച്…

      Read More »
    • റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു? മാനന്തവാടിക്കാരനും കുടുംബവും എവിടെ എന്ന് അന്വേഷിച്ച് വിവിധ ഏജന്‍സികള്‍

      ലണ്ടന്‍: ലെബനന്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. റിന്‍സന്റെ സ്ഥാപനം കയറ്റുമതി ചെയ്ത പേജറുകളാണ് ലെബനണില്‍ പൊട്ടിത്തെറിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തിരോധാനം. ഇദ്ദേഹം എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ലെന്ന് യുകെ ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിന്‍സന്റെ കുടുംബത്തെ കുറിച്ചും ആര്‍ക്കും ഒരു വിവരവുമില്ല. മാനന്തവാടിയിലെ ബന്ധുക്കളും റിന്‍സനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വിശദീകരിക്കുന്നത്. ‘റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു’ എന്നാണ് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിവാദത്തില്‍ റിന്‍സന്റെ നിലപാട് വിശദീകരണം നിര്‍ണ്ണായകമാണ്. നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്ന ഒരു ബിസിനസ് ട്രിപ്പ് റിന്‍സണ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ റിന്‍സണ്‍ ട്രിപ്പിലാണെന്ന് ആരും കരുതുന്നില്ല. അതിനിടെ ബിഎസി കമ്പനിയുടെ സിഇഒ ക്രിസ്റ്റിന ബാര്‍സോണി ആര്‍സിഡിയാകോനോ നിലവില്‍ ഹംഗേറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റിന്‍സണും സമാനമായ രീതിയില്‍ അന്വേഷണ ഏജന്‍സികളുടെ സംരക്ഷണയിലാണോ എന്നത് വ്യക്തമല്ല. എന്നാല്‍ ഒരു ഏജന്‍സിയും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്നില്ല. ആക്രമണത്തെ…

      Read More »
    • മലയാളി പൊളിയല്ലേ! ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ കൈമാറിയതില്‍ മാനന്തവാടി സ്വദേശിയുടെ കമ്പനിക്ക് പങ്ക്?

      ലണ്ടന്‍:  ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. ബള്‍ഗേറിയന്‍ കടലാസ് കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്‍സന്‍ ജോസ് എന്നാണ് വിവരം. വയനാട് മാനന്തവാടി സ്വദേശിയാണ് റിന്‍സണ്‍. 2013-ലാണ് അവസാനമായി നാട്ടില്‍ വന്നത്. അതേസമയം പേജറുകളില്‍ ഇസ്രയേല്‍, സ്ഫോടക വസ്തു വെച്ച് സ്ഫോടനം നടത്തിയ സംഭവത്തില്‍ ഇടനിലക്കാരി ഇസ്രയേല്‍ ചാര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിന്‍സന്‍ ജോസിന് അറിവില്ലായിരുന്നുവെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി. കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ബി.എ.സി. കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ ‘നോര്‍ട്ട ഗ്ലോബല്‍’ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലെബനന്‍ സ്ഫോടനത്തിന് പിന്നാലെ റിന്‍സന്‍…

      Read More »
    • ഹിസ്ബുള്ളയുടെ അടിവേര് മാന്തിയത് മൊസാദിന്റെ തേന്‍കെണി? ലണ്ടനില്‍ പഠിച്ച സുന്ദരി ബുഡാപെസ്റ്റില്‍ കമ്പനി തുടങ്ങിയത് കുരുക്കൊരുക്കാന്‍? ലബ്‌നന്‍ സ്‌ഫോടനങ്ങളില്‍ ഭീകരരും ലോകവും ഞെട്ടുമ്പോള്‍

      ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളെ കുറിച്ചുളള ചര്‍ച്ചകളില്‍ എല്ലാം ഉയരുന്നൊരു പേരുണ്ട് -മൊസാദ്. ഇസ്രയേലിന്റെ സ്വന്തം ചാരസംഘടന. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണിത്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു. 1951 ഏപ്രിലില്‍ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെല്‍ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലര്‍ത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളില്‍ വച്ച് വധം നടത്താന്‍ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. മൊസാദിന്റെ ബുദ്ധിപൂര്‍വ്വമുള്ള പദ്ധതികള്‍ ലോകത്തെ ഏവരേും ആകര്‍ഷിക്കുന്നതാണ്. ഈ ചാരസംഘടനയെ കുറിച്ചുള്ള പുസ്തകങ്ങള്‍ പോലും ബെസ്റ്റ് സെല്ലറുകളാണ്. പല സിനിമകളും മൊസാദിന്റെ വീരകഥകളെ ആസ്പദമാക്കി പുറത്ത് വന്നിട്ടുണ്ട്. മൊസാദിനെ ശ്രദ്ധേയമാക്കുന്നത് നിരവധി ഘടകങ്ങളാണ്. ഈ ചാരസംഘടനയുടെ…

      Read More »
    • പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം; ലെബനന്‍ സ്‌ഫോടന ഉപകരണങ്ങള്‍ വ്യാജമോ? ശരിക്കും നിര്‍മാതാക്കളാര്?

      തുടര്‍ച്ചയായി രണ്ട് ദിവസം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ സ്‌ഫോടന പരമ്പര! ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമുണ്ടായ അനേകം പൊട്ടിത്തെറികളില്‍ ലോകവും അക്ഷരാര്‍ഥത്തില്‍ വിറച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം എങ്കില്‍ തൊട്ടടുത്ത ദിനം നടന്ന സ്‌ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു. ആദ്യ സ്‌ഫോടന പരമ്പര പോലെ തന്നെ രണ്ടാം പൊട്ടിത്തെറിയുടെ കാരണവും ഇപ്പോഴും നിഗൂഢം. ലെബനില്‍ ഇന്നലെ പൊട്ടിത്തെറിച്ച വാക്കി-ടോക്കികള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്. സ്‌ഫോടനങ്ങള്‍ക്ക് ഏറെ സാമ്യതകള്‍, നിഗൂഢതകള്‍ ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്‌ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി എന്ന…

      Read More »
    • ചിതറിയ ശരീര ഭാഗങ്ങള്‍! കിടക്കാനിടമില്ലാത്ത ആശുപത്രികള്‍; ഇനി പൊട്ടിത്തെറിക്കുന്നത് ഫ്രിഡ്‌ജോ ടീവിയെയോ മൊബൈലോ എന്നറിയാതെ എല്ലാം വലിച്ചെറിയുന്ന മനുഷ്യര്‍…

      ബെയ്റൂത്ത്: ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് സമാനതകള്‍ ഇല്ലാത്ത ആക്രമണ രീതിയാണ് ഇസ്രായേല്‍ ലെബനനില്‍ ഹിസ്ബുള്ളയെ നേരിടാന്‍ പ്രയോഗിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കികളും പോക്കറ്റ് റേഡിയോകളും സോളാര്‍ സിസ്റ്റവും അടക്കം പൊട്ടിത്തെറിച്ചതോടെ ലെബനീസ് ജനത അതീവ ഭീതിതമായ അവസ്ഥയിലാണ്. എതിരാളികളുടെ മനസ്സുകളില്‍ പോലും ഭയം നിറഞ്ഞ് അവരെ നിര്‍വീര്യരാക്കുക എന്ന തന്ത്രമാണ് മൊസാദ് പയറ്റിയതെന്നാണ് യുദ്ധരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അക്കാര്യത്തില്‍ അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞു എന്നാണ് ആ ജനതയുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ … ഭീതിയിലാണ് ലബനന്‍ ജനത. എല്ലാം വലിച്ചെറിയുകയാണവര്‍. ബെയ്‌റൂട്ടിലെ തെരുവുകളില്‍ കാണുന്ന ജനങ്ങളുടെ എല്ലാം കണ്ണുകളില്‍ ഭീതിയാണ്. പടക്കം പൊട്ടുന്നതിന് സമാനമായി പോക്കറ്റുകളില്‍ കിടന്ന പേജറുകള്‍ ആദ്യം പൊട്ടി. പിന്നാലെ പേജര്‍ സ്ഫോടനത്തില്‍ മരിച്ചവരെ അടക്കം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ അവിടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. ആദ്യ സ്ഫോടനത്തിന്റെ ഷോക്ക് മാറുന്നതിന് മുമ്പ്…

      Read More »
    Back to top button
    error: