NEWSWorld

ഉദ്ഘാടന ദിവസം സാധനങ്ങളെല്ലാം മോഷണം പോയി, കടകള്‍ നശിപ്പിച്ചു; പാകിസ്ഥാനിലെ മാളിന്റെ അവസ്ഥ

ഇസ്ലാമാബാദ്: പുതുതായി തുറന്ന ഷോപ്പിംഗ് മാളിലേക്ക് വന്‍ ജനക്കൂട്ടം ഇടിച്ചുകയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ‘ഡ്രീം ബസാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ മാളിന്റെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയ പാകിസ്ഥാനി വ്യവസായിയാണ്. ഉദ്ഘാടനതതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ആളുകള്‍ തള്ളിക്കയറിയത്.

ഓഫറുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്ക് ആദ്യദിവസം തന്നെ എത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിക രംഗങ്ങളാണ് ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായി. മാളിനുള്ളിലും പുറത്തും വന്‍ ജനക്കൂട്ടമായി. കൂടുതല്‍ ആളുകള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനായി മാളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ടാണ് ജനങ്ങള്‍ ഇടിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Signature-ad

ചിലര്‍ കടകള്‍ നശിപ്പിക്കുന്നതും മറ്റ് ചിലര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ തറയില്‍ ചിതറി കിടക്കുകയാണ്. മാളിന്റെ സെക്യൂരിറ്റി ഒരു വലിയ മരത്തടി ഉപയോഗിച്ച് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. വന്‍ തിക്കും തിരക്കും കാണാം. എന്നാല്‍, ഇതിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നകാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: