World
-
അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു, വെടിവെച്ച 15കാരിയും മരിച്ചനിലയില്‍
വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്‌കോണ്‍സിന്‍ തലസ്ഥാനമായ മാഡിസണിലെ അബണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏതാണ്ട് 400 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇതേസ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ പിന്നീട് മരിച്ച നിലയില്‍ സ്‌കൂളില്‍നിന്ന് കണ്ടെത്തി. 15 വയസുള്ള പെണ്‍കുട്ടിയാണ് സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ കുട്ടിയുടെ കുടുംബം പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിന് പ്രകോപനമായ കാരണത്തെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സ്‌കൂളില്‍ കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാര്‍ഥി മൂന്ന് മണിക്കൂറിന് ശേഷമാണ് തോക്ക് പുറത്തെടുത്ത് ആക്രമണം…
Read More » -
ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ 12 പേര്‍ മരിച്ച നിലയില്‍: കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സംശയം
റ്റ്ബിലിസി: ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ 12 പേര്‍ മരിച്ച നിലയില്‍. ഗുഡൗരിയിലെ പ്രശസ്തമായ സ്‌കീ റിസോട്ടിലെ ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലെ മുറികളിലാണ് 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ജോര്‍ജിയന്‍ പൊലീസ് അറിയിച്ചു. മരിച്ചവരില്‍ 11 പേര്‍ വിദേശ പൗരന്മാരും ഒരാള്‍ ജോര്‍ജിയന്‍ പൗരനുമാണ്. ഇവര്‍ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ നിന്നാവാം കാര്‍ബണ്‍ മോണോക്സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണകാരണം കൃത്യമായി കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടുണ്ട്. ”മരണത്തിന്റെ കൃത്യമായ കാരണം നിര്‍ണയിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ക്കും ഫോറന്‍സിക്, മെഡിക്കല്‍ വിശകലനത്തിനും ഉത്തരവിട്ടിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍…
Read More » -
പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇപീച്ച് ചെയ്തു
സോള്‍: രാജ്യത്ത് പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോലിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ പ്രസിഡന്റിന് എതിരായി വോട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഭരണപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പക്ഷേ ഇന്ന് പ്രസിഡന്റിന്റെ പാര്‍ട്ടി അംഗങ്ങളും അദ്ദേഹത്തിന് എതിരായി വിധിയെഴുതി. പ്രസിഡന്റിനെതിരെ പതിനായിരങ്ങള്‍ ഇന്നും തെരുവുകളില്‍ പ്രതിഷേധിച്ചു. ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുമ്പോള്‍ ജനക്കൂട്ടം പാര്‍ലമെന്റിന് ചുറ്റും തടിച്ചുകൂടി. ഡിസംബര്‍ മൂന്നിനാണ് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂന്‍ സുക് യോല്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിഷേധം കനത്തതോടെ ആറു മണിക്കൂറിനകം ഇത് പിന്‍വലിച്ചിരുന്നു.ഇപ്പൊള്‍ ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ റദ്ദാക്കപ്പെട്ടു. ഇംപീച്ച്‌മെന്റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. 9 അംഗങ്ങളുള്ള കോടതിയില്‍ 7 അംഗങ്ങള്‍ തീരുമാനം ശരിവച്ചാല്‍ പ്രസിഡന്റ് പുറത്താകും. മറിച്ചാണെങ്കില്‍ അധികാരം നിലനിര്‍ത്താം.
Read More » -
ജനനനിരക്ക് കുറയുന്നു, ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി; ഉത്തരവുമായി ടോക്കിയോ ഭരണകൂടം
ടോക്കിയോ: ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കാനൊരുങ്ങി ടോക്കിയോ ഭരണകൂടം. രാജ്യത്തിന്റെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ് നില്‍ക്കുമ്പോഴാണ് ആഴ്ചയില്‍ മൂന്ന് ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കിയ ഭരണകൂടത്തിന്റെ നീക്കം. ടോക്കിയോ ഗവര്‍ണര്‍ യൂരിക്കോ കൊയ്‌കെയണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ മൂന്ന് അവധി നല്‍കുമെന്ന് ഗവര്‍ണര്‍ അറയിച്ചു. പ്രസവവും കുട്ടികളെ നോക്കുന്നതും മൂലം ഒരാള്‍ക്കും കരിയര്‍ ഉപേക്ഷിക്കേണ്ടി വരരുതെന്ന് കരുതിയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നതെന്ന്? ഗവര്‍ണര്‍ പറഞ്ഞു. ടോക്കിയോ മെട്രോപൊളിറ്റന്‍ അസംബ്ലിയുടെ നാലാമത് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഗവര്‍ണര്‍ പ്രഖ്യാപനം നടത്തിയത്. അവധിയോടൊപ്പം ശമ്പളത്തിന്റെ ചെറിയൊരു ഭാഗം വിട്ടുനല്‍കി നേരത്തെ ജോലി അവസാനിപ്പിച്ച് പോകാനുള്ള അവസരവും ജീവനക്കാര്‍ക്ക് നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതിനായാണ് നീക്കമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വര്‍ധിപ്പിച്ചിട്ടും, കഴിഞ്ഞ വര്‍ഷത്തെ നിരക്ക് ഒരു…
Read More » -
15 ലക്ഷം പേരെ നാടുകടത്താനൊരുങ്ങി ട്രംപ് ക്യാമ്പ്; 18,000 ഇന്ത്യക്കാരും പട്ടികയില്‍
വാഷിങ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ടിരുന്നു. അതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അധികവും. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐസിഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. 15 രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജന്‍സികളെയും ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന…
Read More » -
വളര്‍ത്തുസിംഹത്തെ ഊട്ടാന്‍ മനുഷ്യമാംസം! സിറിയന്‍ ഏകാധിപതിയുടെ ‘കിങ്കരനെ’ പിച്ചിച്ചീന്തി ജനക്കൂട്ടം
ഡമാസ്‌കസ്: തടവുകാരെ വളര്‍ത്തുസിംഹത്തിന് ഭക്ഷണമായി നല്‍കിയ കൊടുംക്രൂരനായ സിറിയന്‍ സൈനികന്‍ തലാല്‍ ദക്കാക്കിനെ ജനക്കൂട്ടം പരസ്യമായി വധിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പടിഞ്ഞാറന്‍ നഗരമായ ഹമയില്‍ വച്ച് പരസ്യവിചാരണയ്ക്കുശേഷം ജനക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സിറിയന്‍ ഏകാധിപതിയായിരുന്ന ബാഷര്‍ അല്‍ അസദിന്റെ ‘കിങ്കര’നെന്നു കുപ്രസിദ്ധിയാര്‍ജിച്ച ഇയാള്‍, ഹമയിലെ വന്‍ ബിസിനസുകാരനുമായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവരെയെല്ലാം അടിച്ചമര്‍ത്തിയായിരുന്നു തലാലിന്റെ വളര്‍ച്ച. ഇയാള്‍ എയര്‍ഫോഴ്സ് ഇന്റലിജന്‍സിന് നേതൃത്വം നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. സിറിയയിലെ മൃഗശാലയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം എടുത്തവളര്‍ത്തിയ സിംഹക്കുട്ടിക്കാണ് ഇയാള്‍ മനുഷ്യമാസം ഭക്ഷണമായി നല്‍കിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. തടവുകാരായിരുന്നു സിഹത്തിന്റെ ഭക്ഷണമാകാന്‍ വിധിക്കപ്പെട്ടവര്‍. ദിവസവും നൂറുകണക്കിന് തടവുകാര്‍ കൊല്ലപ്പെടുന്നതിനാല്‍ തലാലിന്റെ വളര്‍ത്തുസിംഹത്തിന് ഒരിക്കലും ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടിവന്നിരുന്നില്ല. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, അവയവ വ്യപാരം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു എന്നാണ് വിമതര്‍ പറയുന്നത്. അതുകൊണ്ടാണ് പരസ്യ വിചാരണയ്ക്കുശേഷം വധശിക്ഷ നടപ്പാക്കിയതും. തലാലിനൊപ്പം പുറത്താക്കപ്പെട്ട പ്രസിഡന്റ്…
Read More » -
അസദ് മുങ്ങിയത് 1,60,000 കോടി രൂപയുമായി! മോസ്‌കോയില്‍ ശതകോടികള്‍ വിലയുള്ള അത്യാഡംബര ഫ്‌ലാറ്റുകള്‍; സിറിയന്‍ ഏകാധിപതിക്കും കുടുംബത്തിനും ഇനി റഷ്യയില്‍ രാജകീയ ജീവിതം
മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ആയിരുന്ന ബാഷര്‍ അല്‍ അസദും കുടുംബവും വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലാണ് ഇപ്പോള്‍ കഴിയുന്നത്. റഷ്യയിലും സിറിയയിലെ പോലെ അത്യാഡംബര ജീവിതം തന്നെയാണ് ഇവര്‍ നയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 160000 കോടി രൂപയുമായിട്ടാണ് എന്നാണ് പറയപ്പെടുന്നത്. മോസ്‌ക്കോ നഗരത്തിന്റെ ഹൃദയ ഭാഗത്ത് ശതകോടികള്‍ വില വരുന്ന ആഡംബര ഫ്‌ളാറ്റുകള്‍ അസദ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഭാര്യ അസ്മ അല്‍ അസദും മൂന്ന് മക്കളുമൊത്താണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്. ബ്രിട്ടനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അസ്മ സിറിയയില്‍ ആഡംബര ജീവിതത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടതാണ്. ഷേക്‌സിപയറിന്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോടാണ് പലരും ഇവരെ ഉപമിച്ചിരുന്നത്. ഔദ്യോഗിക വസതി അങ്കരിക്കുന്നതിനും വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമായി കോടിക്കമക്കിന് ഡോളറാണ് ഇവര്‍ ചെലവാക്കിയിരുന്നത് എന്നായിരുന്നു അസ്മക്ക് എതിരായ പ്രധാന ആരോപണങ്ങള്‍. ലോകത്തെ വിവിധ ബാങ്കുകളില്‍ ഇവര്‍ക്ക് ആയിരക്കണക്കിന്…
Read More » -
തടവുകാരെ പരസ്പരം ബലാത്സംഗം ചെയ്യിപ്പിക്കും; അസദിന്റെ ‘കശാപ്പ്ശാല’ല്‍ അരങ്ങേറിയിരുന്നത്…
ഡമാസ്‌കസ്: സിറിയയില്‍ ഏകാധിപത്യ ഭരണം തുടര്‍ന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദും കുടുംബവും പലായനം ചെയ്തതിന് പിന്നാലെ ആരംഭിച്ച ആഘോഷപ്രകടനങ്ങള്‍ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഏകാധിപത്യ ഭരണത്തിനെതിരായ വിമത നീക്കം രാജ്യത്ത് ആരംഭിച്ചത്. ഒടുവില്‍ അതിന് ശുഭപര്യവസാനമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ വിമതര്‍ ആദ്യം ചെയ്തത് ജയിലുകളില്‍ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരെ മോചിപ്പിക്കുകയെന്നതാണ്. തലസ്ഥാനമായ ഡെമാസ്‌ക്കസില്‍ ഉള്‍പ്പെടെ ജയിലില്‍ കഴിയുകയായിരുന്നവര്‍ മോചനം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡെമാസ്‌ക്കസിലെ സെയ്ദ്നയ ജയില്‍ അഥവാ മനുഷ്യ കശാപ്പ്ശാല കുപ്രസിദ്ധമാണ്. 2021ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ വിവിധ. ജയിലുകള്‍ക്കുള്ളില്‍ ഒരു ലക്ഷം പേരെയെങ്കിലും തൂക്കിലേറ്റിയെന്നാണ്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 13 വര്‍ഷമായി രാജ്യത്തെ ജയിലില്‍ അരങ്ങേറിയിരുന്നത് കൊടും ക്രൂരതയും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നാണ്. 2011ല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ പിടികൂടുന്ന പ്രതിഷേധക്കാരേയും സൈനികരേയും പാര്‍പ്പിക്കാന്‍ പ്രത്യേകം ജയിലുകള്‍ സജ്ജമാക്കിയിരുന്നുവെന്നാണ്. പ്രതിഷേധക്കാരെ പൂട്ടിയിടാന്‍ സജ്ജമാക്കിയ ചുവന്ന നിറമുള്ള…
Read More » -
വിലയേറിയ ആഭരണങ്ങള്‍, ആഡംബര കാറുകള്‍ എല്ലാം കൊള്ളയടിക്കപ്പെട്ടു; ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നാലെ സിറിയയും
ഡമാസ്‌ക്‌സ്: ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സമാനമായി പ്രതിഷേധക്കാര്‍ സിറിയന്‍ പ്രസിഡന്റിന്റെ വസതിയിലെ വിലപിടിപ്പുള്ള ആഡംബര വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. ബഷാര്‍ അല്‍ അസദും കുടുംബവും രാജ്യംവിട്ടതിന് പിന്നാലെ തലസ്ഥാനത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുക്കുകയായിരുന്നു. അസദിന്റെ കൊട്ടാരവും മറ്റും കയ്യേറിയ വിമതര്‍ ഇറാന്റെ സ്ഥാനപതികാര്യാലയത്തിലും അതിക്രമിച്ചുകയറി. 31,500 ചതുരശ്ര മീറ്റര്‍ വരുന്ന അല്‍ റവാദയിലെ അസദിന്റെ കൊട്ടാരം മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വിമതസംഘം അസദിന്റെ കിടപ്പുമുറിയും ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന കാബിനുകളും കൊട്ടാരത്തോട് ചേര്‍ന്ന പൂന്തോട്ടവുമെല്ലാം പൂര്‍ണമായും നശിപ്പിച്ചു. ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, ലൂയി വിറ്റന്‍ ബാഗുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയവയെല്ലാം കൊള്ളയടിക്കപ്പെട്ടു. പലരും കൊട്ടാരത്തിനുള്ളിലിരുന്ന് ചിത്രങ്ങള്‍ പകര്‍ത്തി. ജനങ്ങളുടെ കൊട്ടാരം എന്നാണ് അവരിതിനെ വിശേഷിപ്പിച്ചത്. കെട്ടിടങ്ങള്‍ തകര്‍ത്ത വിമതര്‍ അസദിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു. കൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍, എസ്യുവികള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ വിമതര്‍ കൈക്കലാക്കി. കൊട്ടാരത്തിലെ വസ്ത്രങ്ങള്‍, പ്ലേറ്റുകള്‍, ഷോപ്പിംഗ് ബാഗ് തുടങ്ങി കയ്യില്‍ കിട്ടിയതെല്ലാം വിമതര്‍…
Read More » -
അസദ് വീണു, സൈന്യം പിന്‍വാങ്ങി; ഗോലന്‍ കുന്നിലെ ബഫര്‍ സോണ്‍ പിടിച്ചെടുത്ത് ഇസ്രയേല്‍
ടെല്‍ അവീവ്: അസദ് ഭരണകൂടത്തെ വീഴ്ത്തി സിറിയയില്‍ വിമതര്‍ രാജ്യംകീഴടക്കിയതിന് പിന്നാലെ ഗോലന്‍ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി. ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974-ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ഇസ്രയേല്‍ സൈന്യം ഈ പ്രദേശം കൈവശപ്പെടുത്തിയത്. ഗോലന്‍ കുന്നുകളുടെ ഇസ്രായേല്‍ അധിനിവേശ ഭാഗത്ത് നിന്ന് ബഫര്‍ സോണിലേക്കും സമീപത്തുള്ള കമാന്‍ഡിംഗ് പൊസിഷനുകളിലേക്കും പ്രവേശിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടതായി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു അറിയിച്ചു. വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയന്‍ സൈന്യവും തന്ത്രപ്രധാന മേഖലകളില്‍നിന്ന് പിന്‍വാങ്ങിയത്. ഗോലന്‍ കുന്നിലെ ബഫര്‍ സോണില്‍നിന്ന് സിറിയന്‍ സൈനികര്‍ ശനിയാഴ്ച പിന്‍വാങ്ങിയിരുന്നതായാണ്…
Read More »