NEWSWorld

വളര്‍ത്തുസിംഹത്തെ ഊട്ടാന്‍ മനുഷ്യമാംസം! സിറിയന്‍ ഏകാധിപതിയുടെ ‘കിങ്കരനെ’ പിച്ചിച്ചീന്തി ജനക്കൂട്ടം

ഡമാസ്‌കസ്: തടവുകാരെ വളര്‍ത്തുസിംഹത്തിന് ഭക്ഷണമായി നല്‍കിയ കൊടുംക്രൂരനായ സിറിയന്‍ സൈനികന്‍ തലാല്‍ ദക്കാക്കിനെ ജനക്കൂട്ടം പരസ്യമായി വധിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പടിഞ്ഞാറന്‍ നഗരമായ ഹമയില്‍ വച്ച് പരസ്യവിചാരണയ്ക്കുശേഷം ജനക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സിറിയന്‍ ഏകാധിപതിയായിരുന്ന ബാഷര്‍ അല്‍ അസദിന്റെ ‘കിങ്കര’നെന്നു കുപ്രസിദ്ധിയാര്‍ജിച്ച ഇയാള്‍, ഹമയിലെ വന്‍ ബിസിനസുകാരനുമായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവരെയെല്ലാം അടിച്ചമര്‍ത്തിയായിരുന്നു തലാലിന്റെ വളര്‍ച്ച. ഇയാള്‍ എയര്‍ഫോഴ്സ് ഇന്റലിജന്‍സിന് നേതൃത്വം നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

Signature-ad

സിറിയയിലെ മൃഗശാലയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം എടുത്തവളര്‍ത്തിയ സിംഹക്കുട്ടിക്കാണ് ഇയാള്‍ മനുഷ്യമാസം ഭക്ഷണമായി നല്‍കിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. തടവുകാരായിരുന്നു സിഹത്തിന്റെ ഭക്ഷണമാകാന്‍ വിധിക്കപ്പെട്ടവര്‍. ദിവസവും നൂറുകണക്കിന് തടവുകാര്‍ കൊല്ലപ്പെടുന്നതിനാല്‍ തലാലിന്റെ വളര്‍ത്തുസിംഹത്തിന് ഒരിക്കലും ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടിവന്നിരുന്നില്ല. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, അവയവ വ്യപാരം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു എന്നാണ് വിമതര്‍ പറയുന്നത്. അതുകൊണ്ടാണ് പരസ്യ വിചാരണയ്ക്കുശേഷം വധശിക്ഷ നടപ്പാക്കിയതും.

തലാലിനൊപ്പം പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാല്‍ അല്‍ അസാസിന്റെ കാലത്തെ നിരവധി മുതിര്‍ന്ന സൈനികരും ഇപ്പോള്‍ വിമതരുടെ പിടിയിലാണ്. പലരെയും ജനക്കൂട്ടം പിടികൂടി വിമതരെ ഏല്‍പ്പിക്കുകയായിരുന്നു. ഐസിസ് അംഗങ്ങള്‍, മുന്‍ സൈനികരെ പിടികൂടി വധിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോംസ് മരുഭൂമിയില്‍ വച്ച് 54 മുന്‍ സൈനികരെ ഐസിസുകാര്‍ കൊലപ്പെടുത്തിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫാേര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു.

അതേസമയം, സിറിയയില്‍ പുതിയ ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശക്തമായ ഭരണകൂടം ഉണ്ടായില്ലെങ്കില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയം വേണ്ടെന്നാണ് വിമതര്‍ പറയുന്നത്. ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടുമെന്നും വിമത നേതാവ് അബു മുഹമ്മദ് അല്‍ജുലാനി അറിയിച്ചു.

അതിനിടെ, സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍അസദിന്റെ പിതാവും രാജ്യത്തിന്റെ മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍അസദിന്റെ ശവകുടീരം വിമതര്‍ അഗ്‌നിക്കിരയിക്കി. വടക്കന്‍ സിറിയയിലെ കര്‍ദാഹയില്‍ സ്ഥിതി ചെയ്യുന്ന ശവകുടീരമാണ് വിമതര്‍ തകര്‍ത്തത്. ശവകുടീരത്തിന് തീയിട്ട ശേഷം അവിടെ സിറിയന്‍ പതാകയുമായി നില്‍ക്കുന്ന വിമതരുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: