Breaking NewsCrimeKeralaLead NewsNEWS
നടിക്കെതിരായ മാര്‍ട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍; ഇരുന്നൂറിലധികം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

തൃശൂര്‍: നടിക്കെതിരായ ആക്രമണക്കേസില്‍ അതിജീവിതയുടെ അന്തസ് ഹനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ വീഡിയോ അപ് ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ തൃശൂര്‍ സിറ്റി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. വീഡിയോ ഷെയര്‍ ചെയ്ത ഇരുന്നൂറിലധികം സൈറ്റുകള്‍ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ക്കെിതിരേയും കര്‍ശന നടപടിയെടുക്കുമെന്നു തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് അറിയിച്ചു.






