World
-
ദക്ഷിണ കൊറിയയിലെ വിമാനാപകടം; 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമാകാന്‍ സാധ്യതയുള്ള അപകടമാണിത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്?ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍…
Read More » -
വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; 19 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: 46 പേരുടെ ജീവനെടുത്ത പാക് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യം. ഇന്ന് പുലര്‍ച്ചെ ദണ്ഡേ പട്ടാന്‍ – കുറം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാനുമായുള്ള പക്തിയ അതിര്‍ത്തിയിലും ഏറ്റുമുട്ടലുണ്ടായെന്ന് പാകിസ്ഥാന്‍ പറയുന്നു. അഫ്ഗാന്‍ സൈന്യത്തിന് നിലയുറപ്പിക്കാന്‍ ഖോസ്ത് പ്രവിശ്യയിലെ അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനം ഒഴിഞ്ഞു തുടങ്ങി. ചൊവ്വാഴ്ച അഫ്ഗാനിലെ കിഴക്കന്‍ പക്തിക പ്രവിശ്യയില്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്റെ (ടി.ടി.പി / പാകിസ്ഥാനി താലിബാന്‍) ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണോ തീവ്രവാദികളാണോ എന്ന് അഫ്ഗാന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എല്ലാവരും പാകിസ്ഥാനില്‍ നിന്ന്…
Read More » -
ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം കത്തിച്ചാമ്പലായി; മരണസംഖ്യ 85 പിന്നിട്ടു
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന്…
Read More » -
അഫ്ഗാനിസ്ഥാനില്‍ പാക്ക് വ്യോമാക്രമണം; ഗ്രാമം പൂര്‍ണമായും നശിപ്പിച്ചു, 15 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുമെന്നാണ് വിവരം. ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
Read More » -
റഷ്യയില്‍ ‘9/11 മോഡല്‍’ ആക്രമണം, ഇടിച്ചുകയറ്റിയത് ഡ്രോണുകള്‍, വിമാന സര്‍വീസ് തടസപ്പെട്ടു
മോസ്‌കോ: റഷ്യന്‍ നഗരമായ കാസനില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക് യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാസനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോണ്‍ വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കാസന്‍ ഗവര്‍ണര്‍ അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കാസന്‍. യുക്രൈന്‍ ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. അതേ സമയം കാസന്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതിനിടെ, റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകള്‍ അയച്ചിരുന്നുവെന്ന ആരോപണവുമായി യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.
Read More » -
അയേണ്‍ ഡോം പ്രവര്‍ത്തിച്ചില്ല; ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ പതിച്ചു
ടെല്‍അവീവ്: ഇസ്രയേലിനെതിരേ ആക്രമണവുമായി യെമനിലെ ഹൂതികള്‍. ടെല്‍അവീവിലെ പാര്‍ക്കില്‍ മിസൈല്‍ പതിച്ചുവെന്നും 16 പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. പുലര്‍ച്ചെ 3:44-നാണ് ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു. ഇതാദ്യമായല്ല ഹൂതികള്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ടെല്‍ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ജൂലൈ മാസത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണം നടത്തുകയും ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അന്ന് ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേ നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
ജര്‍മനിയില്‍ ക്രിസ്മസ് ചന്തയില്‍ കാര്‍ ഇടിച്ചുകയറ്റി 2 മരണം, 68 പേര്‍ക്ക് പരിക്ക്
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ മക്ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ കാറിന്റെ ഡ്രൈവറായ അന്‍പതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയയാളാണ് പ്രതി. ഇയാള്‍ ബോണ്‍ബര്‍ഗില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കാറില്‍ സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തില്‍ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിന്റെ…
Read More » -
യുഎസില്‍ ആമസോണ്‍ തൊഴിലാളികള്‍ സമരത്തില്‍; പണിമുടക്കുന്നത് പതിനായിരത്തോളം ജീവനക്കാര്‍
വാഷിംഗ്ടണ്‍: ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളില്‍ ജീവനക്കാര്‍ പണിമുടക്കില്‍. ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ചികിത്സ സഹായം എന്നിവ സംബന്ധിച്ച് യൂണിയനുമായി കമ്പനി മാനേജ്മന്റ് കരാറില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ടാണ് ക്രിസ്മസിന് ഒരാഴ്ച മാത്രം ശേഷിക്കെ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്താണ് ജീവനക്കാരുടെ സമരം. തല്‍ഫലമായി മേഖലയിലെ പാക്കേജ് ഡെലിവെറിയില്‍ കാലതാമസമുണ്ടാകുമോയെന്ന് ആശങ്കകളുണ്ട്. എന്നാല്‍ തൊഴിലാളികളുടെ നീക്കം കമ്പനി പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമസോണ്‍ പ്രതികരിച്ചു. ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ് എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. ആമസോണിലെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തെയാണ് യൂണിയന്‍ പ്രതിനിധീകരിക്കുന്നത്.രാജ്യവ്യാപകമായി 10,000 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ ആമസോണിന് ഡിസംബര്‍ 15 സമയപരിധി നല്‍കിയിരുന്നു. എന്നാല്‍…
Read More » -
സിറിയയില്‍നിന്ന് ‘തടികയിച്ചലാക്കാന്‍’ റഷ്യ; നാടുകടക്കാന്‍ പട്ടാളത്തിന്റെ നെട്ടോട്ടം
ദമസ്‌കസ്: ബാഷര്‍ അല്‍ അസദിന്റെ ഭരണ അന്ത്യത്തിന് പിന്നാലെ സിറിയയില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ റഷ്യന്‍ നിയന്ത്രിത തുറമുഖത്തിന്റെയും പടിഞ്ഞാറന്‍ സിറിയയിലെ എയര്‍ബേസിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരമാണ് റഷ്യയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പ്രകാരം ഈ രണ്ട് പ്രദേശങ്ങളിലേക്കും വന്‍തോതില്‍ റഷ്യന്‍ സായുധ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ രണ്ട് കേന്ദ്രങ്ങളിലും റഷ്യയുടെ മിലിട്ടറി വാഹനങ്ങളെ നീക്കം ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ തെക്കന്‍ സിറിയയുടെ പല ഭാഗങ്ങളില്‍ നിന്നും റഷ്യന്‍ സായുധ ട്രക്കുകള്‍ വടക്കുള്ള റഷ്യന്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാറിന്റെ നിഗമനപ്രകാരം റഷ്യ സിറിയയില്‍ നിന്നും തങ്ങളുടെ സേനയെ പരിപൂര്‍ണമായി പിന്‍വലിക്കുന്നതിനോ, സൈനികശക്തി കുറയ്ക്കുന്നതിനോ തീരുമാനിച്ചിരിക്കുകയാണ്. പുതിയ ഗവണ്‍മെന്റുമായി സമാധാനത്തോടെ ചര്‍ച്ചകള്‍ നടത്തുന്നതിനായി റഷ്യ സ്വീകരിക്കുന്ന നിലപാടായിരിക്കാം സായുധ വാഹനങ്ങളുടെയും സൈന്യത്തിന്റെയും തിരിച്ചുവിളിക്കല്‍ എന്നും…
Read More » -
മൈഡിയര്‍ ഫ്രണ്ടേ!!! നൂറ് ശതമാനം തീരുവ ചുമത്തിയാല്‍ തിരിച്ചും അതുതന്നെ ചെയ്യും; ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തുകയാണ് തന്റെ പദ്ധതിയെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങള്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ‘മറ്റുരാജ്യങ്ങള്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍ അതേ തുക തിരിച്ചും നികുതി ഈടാക്കും. എല്ലായിപ്പോഴും അവര്‍ ഞങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങള്‍ തിരിച്ച് അങ്ങനെ ചെയ്യാറില്ല’, ട്രംപിനെ ഉദ്ദരിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ചില യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയും ബ്രസീലും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതായി അദ്ദേഹം ആരോപിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാല്‍ തിരിച്ചും അതുതന്നെ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Read More »