സോള്‍: രാജ്യത്ത് പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോലിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ പ്രസിഡന്റിന് എതിരായി വോട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഭരണപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പക്ഷേ ഇന്ന് പ്രസിഡന്റിന്റെ പാര്‍ട്ടി അംഗങ്ങളും അദ്ദേഹത്തിന് എതിരായി വിധിയെഴുതി.
പ്രസിഡന്റിനെതിരെ പതിനായിരങ്ങള്‍ ഇന്നും തെരുവുകളില്‍ പ്രതിഷേധിച്ചു. ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുമ്പോള്‍ ജനക്കൂട്ടം പാര്‍ലമെന്റിന് ചുറ്റും തടിച്ചുകൂടി. ഡിസംബര്‍ മൂന്നിനാണ് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂന്‍ സുക് യോല്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിഷേധം കനത്തതോടെ ആറു മണിക്കൂറിനകം ഇത് പിന്‍വലിച്ചിരുന്നു.ഇപ്പൊള്‍ ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ റദ്ദാക്കപ്പെട്ടു. ഇംപീച്ച്‌മെന്റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. 9 അംഗങ്ങളുള്ള കോടതിയില്‍ 7 അംഗങ്ങള്‍ തീരുമാനം ശരിവച്ചാല്‍ പ്രസിഡന്റ് പുറത്താകും. മറിച്ചാണെങ്കില്‍ അധികാരം നിലനിര്‍ത്താം.