NEWSWorld

ജനനനിരക്ക് കുറയുന്നു, ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി; ഉത്തരവുമായി ടോക്കിയോ ഭരണകൂടം

ടോക്കിയോ: ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കാനൊരുങ്ങി ടോക്കിയോ ഭരണകൂടം. രാജ്യത്തിന്റെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ് നില്‍ക്കുമ്പോഴാണ് ആഴ്ചയില്‍ മൂന്ന് ദിവസം ജീവനക്കാര്‍ക്ക് അവധി നല്‍കിയ ഭരണകൂടത്തിന്റെ നീക്കം. ടോക്കിയോ ഗവര്‍ണര്‍ യൂരിക്കോ കൊയ്‌കെയണ് തീരുമാനം പ്രഖ്യാപിച്ചത്.

ഏപ്രില്‍ മുതല്‍ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ മൂന്ന് അവധി നല്‍കുമെന്ന് ഗവര്‍ണര്‍ അറയിച്ചു. പ്രസവവും കുട്ടികളെ നോക്കുന്നതും മൂലം ഒരാള്‍ക്കും കരിയര്‍ ഉപേക്ഷിക്കേണ്ടി വരരുതെന്ന് കരുതിയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നതെന്ന്? ഗവര്‍ണര്‍ പറഞ്ഞു. ടോക്കിയോ മെട്രോപൊളിറ്റന്‍ അസംബ്ലിയുടെ നാലാമത് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഗവര്‍ണര്‍ പ്രഖ്യാപനം നടത്തിയത്.

Signature-ad

അവധിയോടൊപ്പം ശമ്പളത്തിന്റെ ചെറിയൊരു ഭാഗം വിട്ടുനല്‍കി നേരത്തെ ജോലി അവസാനിപ്പിച്ച് പോകാനുള്ള അവസരവും ജീവനക്കാര്‍ക്ക് നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതിനായാണ് നീക്കമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വര്‍ധിപ്പിച്ചിട്ടും, കഴിഞ്ഞ വര്‍ഷത്തെ നിരക്ക് ഒരു സ്ത്രീക്ക് 1.2 കുട്ടികള്‍ എന്ന നിലയിലാണ്. ജനസംഖ്യ ഉയര്‍ത്താനായി 2.1 എന്ന നിരക്ക് ആവശ്യമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 7,27,277 ജനനങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: