World
-
ലോകാത്ഭുതം: ബുർജ് ഖലീഫയെ തോൽപ്പിക്കാൻ സൗദിയുടെ റൈസ് ടവർ, ഈ അംബരചുംബിയുടെ ഉയരം 2 കിലോമീറ്റർ
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മരുഭൂമിയിൽ, മാനവരാശിയുടെ നിർമാണ ചാരുതയുടെ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് റൈസ് ടവർ. 2022ൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. വെറുമൊരു കെട്ടിടം എന്നതിലുപരി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതി എന്ന പദവിയോടെ, സൗദിയുടെ വളർച്ചയുടെയും പുരോഗതിയുടെയും പ്രതീകമായി 2 കിലോമീറ്റർ ഉയരത്തിൽ ഈ ടവർ തലയുയർത്തി നിൽക്കും. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന നോർത്ത് പോൾ പ്രോജക്റ്റിന്റെ ഭാഗമാണിത്. രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും വിഷൻ 2030ന്റെയും ജീവിക്കുന്ന ഉദാഹരണമാണ് റൈസ് ടവർ. റിയാദിന്റെ വടക്കുഭാഗത്ത് നിർമ്മിക്കുന്ന അത്യാധുനിക നഗരമാണ് നോർത്ത് പോൾ പ്രോജക്റ്റ്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറ്റം ലക്ഷ്യമിട്ടുള്ള വിഷൻ 2030ന്റെ ഭാഗമാണിത്. ഏകദേശം 5 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഈ പദ്ധതി, റിയാദിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റും. റെസിഡൻഷ്യൽ ഏരിയകൾ,…
Read More » -
ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ‘സുട്ടിടുവേന്‍’! ഹമാസിന് ട്രംപിന്റെ ഭീഷണി
വാഷിങ്ടണ്‍: ജനുവരി 20ന് മുന്‍പ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ലോറിഡയിലെ മാര്‍ അ ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ”ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്‌ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു” ഹമാസുമായുള്ള അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു പ്രതികരണം. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പറഞ്ഞു. ”എന്താണ് വൈകുന്നതെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഈ…
Read More » -
വത്തിക്കാന്‍ ചുമതലയില്‍ ആദ്യമായി വനിത; സിസ്റ്റര്‍ സിമോണ ബ്രാംബില്ല ചരിത്രം സൃഷ്ടിക്കുമ്പോള്‍
റോം: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യാലയത്തിന്റെ മേധാവിയായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയാണ് ഈ തസ്തികയില്‍ നിയമിതയായത്. സഭാ ഭരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. വിവിധ കാര്യാലയങ്ങളുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ഇതുവരെ വനിതകള്‍ എത്തിയിരുന്നത്. എന്നാല്‍, അധ്യക്ഷസ്ഥാനമായ പ്രിഫെക്ട് ആയി നിയമിക്കപ്പെടുന്നത് ആദ്യമാണ്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റര്‍ ബ്രാംബില്ലക്ക്. ദൈവ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിസ്റ്റര്‍ ബ്രാംബില്ലയെ സഹായിക്കാന്‍ കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലി ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രിഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്ക് മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം. ചര്‍ച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുക എന്ന പോപ് ഫ്രാന്‍സിസിന്റെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റര്‍ ബ്രാംബില്ലയുടെ നിയമനം. ചില വത്തിക്കാന്‍…
Read More » -
യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയോട് ട്രംപ്
വാഷിങ്ടണ്‍: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനപ്രിയത കുറയുകയും ലിബറല്‍ പാര്‍ട്ടിയില്‍നിന്നുയര്‍ന്ന സമ്മര്‍ദ്ദവും മൂലമാണു ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ഈ വര്‍ഷം അവസാനത്തേക്കാണു കാനഡയില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ട്രൂഡോയുമായി ഒട്ടും മികച്ച ബന്ധമല്ല ട്രംപിനുള്ളത്. 20172021ലെ ട്രംപിന്റെ ആദ്യ ഭരണകാലത്തുപോലും ഇരുവരും തമ്മില്‍ അത്ര സുഖകരമായ ബന്ധം ഉണ്ടായിട്ടില്ല. നവംബറിലെ തിരഞ്ഞെടുപ്പിനു പിറ്റേന്ന് വിജയിച്ചുവെന്ന ഫലം പുറത്തുവന്നതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ട്രംപിന്റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോയില്‍വച്ച് നവംബര്‍ അഞ്ചിനായിരുന്നു ഇത്. പലവട്ടം സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. ”യുഎസിന്റെ 51ാം സംസ്ഥാനമാകാന്‍ കാനഡയില്‍ നിരവധിപ്പേര്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് മുന്നോട്ടുപോകാന്‍ നല്‍കുന്ന സബ്‌സിഡികളും അവരുമായി നടത്തുന്ന ഇടപാടുകളിലെ വ്യാപാരക്കമ്മിയും യുഎസിന് താങ്ങാനാകുന്നില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇത് അറിയാം. അതുകൊണ്ട്…
Read More » -
ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികള്‍ നിറയുന്നു, ലോകം ആശങ്കയില്‍
ബെയ്ജിങ്: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്സ് ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനകളോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 14 വയസിന് താഴെ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍…
Read More » -
മലയാളിയെ സൗദിയിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവം, പ്രതിയായ ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2021-ൽ ജിദ്ദയിലെ ഹയ്യു സാമിറിൽ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്തിനെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ അഹ്മദ് ഫുആദ് അൽ സയ്യിദ് അൽ ലുവൈസിയെയാണ് ഇന്നലെ വധശിക്ഷക്ക് വിധേയനാക്കിയത്. ജിദ്ദയിലെ ഒരു സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനായിരുന്ന കുഞ്ഞലവി കമ്പനിയുടെ ഇടപാടുകാരിൽനിന്ന് കലക്റ്റ് ചെയ്ത പണവുമായി മടങ്ങുമ്പാൾ അദ്ദേഹത്തെ വാഹനത്തിൽവെച്ച് കുത്തിവീഴ്ത്തിയ പ്രതി പണം കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും സൗദിയിൽ നിന്ന് കടന്ന് കളയാനുള്ള ശ്രമത്തിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുകയായിരുന്നു. വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രസ്തുത വിധിയെ ഉന്നത കോടതികൾ ശരിവെക്കുകയും ചെയ്തു. തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വധശിക്ഷക്ക് നടപ്പാക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന വ്യക്തമാക്കി.
Read More » -
പ്രതീക്ഷകളുടെ പുതുവർഷം: നാടും നഗരവും ആഘോഷ ലഹരിയിൽ
ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. നാടുംനഗരവും വ്യത്യാസമില്ലാതെ ജനങ്ങൾ സംഗീതനൃത്ത പരിപാടികളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് 2025നെ വരവേറ്റത്. കേരളത്തില്‍ കോവളം, വര്‍ക്കല, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. പുതുവത്സര ദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷരാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് പുതുവര്‍ഷം എത്തുന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരിതിമാതി ദ്വീപിലാണ് ലോകത്തില്‍ ആദ്യം…
Read More » -
ഹാപ്പി ന്യൂഇയര്‍; 2025നെ വരവേറ്റ് കിരിബാത്തി ദ്വീപ്; ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി; പുതുവത്സരം പിറക്കുന്ന പതിനാറാം രാജ്യം ഇന്ത്യ
പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമായി കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിബാത്തി മധ്യ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്. ഇന്ത്യയേക്കാള്‍ 8.5 മണിക്കൂര്‍ മുന്നിലാണ് കിരിബാത്തി ദ്വീപ്. ഗംഭീര ആഘോഷങ്ങളോടെയാണ് കിരിബാത്തി പുതുവത്സരത്തെ വരവേറ്റത്. ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം എത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ പുതുവര്‍ഷത്തെ വമ്പന്‍ ആഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചും മറ്റുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. 2025നെ വരവേല്‍ക്കാന്‍ വന്‍ജനാവലിയാണ് തെരുവുകളില്‍ തടിച്ചുകൂടിയത്. ടോംഗ, സമോവ, ഫിജി എന്നീ രാജ്യങ്ങലാണ് ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവര്‍ഷം ആഘോഷിച്ചത്. പിന്നീട് ക്വീന്‍സ്ലാന്‍ഡും വടക്കന്‍ ഓസ്‌ട്രേലിയയും പുതുവര്‍ഷം ആഘോഷിക്കും. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ…
Read More » -
യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു; അന്ത്യം നൂറാം വയസ്സില്‍
വാഷിങ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. കാന്‍സറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. വൈറ്റ്ഹൗസില്‍ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും ജോര്‍ജിയയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ വീട് ആശുപത്രിയാക്കിയുള്ള സ്‌നേഹപരിചരണത്തില്‍ കഴിയുകയായിരുന്നു. ഡെമോക്രാറ്റുകാരനായ കാര്‍ട്ടര്‍ 1977 മുതല്‍ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ്.1978ല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസ്സില്‍ അന്തരിച്ചു.
Read More » -
ബന്ധം എത്ര മോശമായാലും ആജീവനാന്തം തുടരണം! വിവാഹമോചനം നേടിയാല്‍ കഠിന തടവ് ഉറപ്പ്; ഉത്തര കൊറിയയിലെ ശാസനം ഞെട്ടിക്കുന്നത്
വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടം കൂച്ചുവിലങ്ങിടുന്നതിന്റെ ഒട്ടേറെ കഥകളാണ് ഉത്തര കൊറിയയില്‍നിന്ന് പുറത്തുവരുന്നത്. ഇതാ അവിടെനിന്നു തന്നെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. വിവാഹമോചനം വിലക്കിക്കൊണ്ടുള്ള ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കല്‍പനയാണ് വാര്‍ത്തയ്ക്ക് ആധാരം. വിവാഹമോചനം സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കിം ജോംഗ് പറയുന്നത്. അതുകൊണ്ടു തന്നെ വിവാഹമോചനം നേടുന്നവരെ ചുരുങ്ങിയത് ആറ് മാസക്കാലമെങ്കിലും ലെബര്‍ ക്യാമ്പുകള്‍ എന്നറിയപ്പെടുന്ന, അടിമ വേല ചെയ്യിക്കുന്ന ജയിലില്‍ അടക്കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. സ്ത്രീസമത്വ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ വൈരുദ്ധ്യാത്മകത ഇവിടെയും ദൃശ്യമാണ്. ഇത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ തടവായിരിക്കും ലഭ്യമാവുക. വിവാഹമോചനം നേരത്തെയും ഉത്തര കൊറിയയില്‍ നിയമവിരുദ്ധമായിരുന്നു. പീഢനങ്ങള്‍ കാരണമാണെങ്കില്‍ പോലും വിവാഹമോചനം നടത്തിയാല്‍ അത് ശിക്ഷാര്‍ഹമാണ്. ഒരിക്കല്‍ വിവാഹം കഴിച്ചാല്‍, എന്തൊക്കെ സംഭവിച്ചാലും ആജീവനാന്തം ഭാര്യാഭര്‍ത്താക്കന്മാരായി കഴിയണം. നേരത്തെ, വിവാഹമോചനത്തിനായി മുന്‍കൈ എടുക്കുന്നയാള്‍ മാത്രമെ ശിക്ഷ അനുഭവിക്കേണ്ടതുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പങ്കാളികള്‍ ഇരുവര്‍ക്കും ശിക്ഷ അനുഭവിക്കണം. റേഡിയോ ഫ്രീ…
Read More »