NEWSWorld

കാഴ്ച്ച ശക്തി കുറഞ്ഞു, കൈകാലുകള്‍ ദ്രവിച്ച പോലെയായി, ശരീരഭാരവും അവിശ്വസനീയമായി താഴ്ന്നു; വസ്ത്ര ധാരണത്തിലൂടെ എല്ലാം മറച്ചെങ്കിലും സുനിതയുടെയും വില്‍ മോറിന്റെയും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത്!

മ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാ വില്യംസും വില്‍മോറും തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യം ഇവരുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് അറിയാനായിരുന്നു. അപ്രതീക്ഷിതമായി ബഹിരാകാശത്ത് ഇത്രയും നാള്‍ ചെലവഴിക്കേണ്ടി വന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കാം എന്ന് വിദഗ്ധര്‍ പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരുടേയും ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ്. ഇവരുടെ കാഴ്ചാശക്തി നന്നായി കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍ ദ്രവിച്ചത് പോലെയായി. ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രണ്ട് പേരും വസ്ത്രധാരണത്തിലൂടെ ഇതെല്ലാം മറച്ചു എങ്കിലും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത് തന്നെയാണ്.

ബഹിരാകാശ കേന്ദ്രത്തില്‍ 287 ദിവസം തങ്ങേണ്ടി വന്ന സുനിതാ വില്യംസിനും വില്‍മോറിനും ഇനി നാല്‍പ്പത്തിയഞ്ച് ദിവസം കരുതല്‍വാസമാണ്. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഈ സമയത്ത് നല്‍കും. ബഹിരാകാശത്ത് നിന്ന് എത്തിയ ഇവരെ നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന സാധ്യത പരിഗണിച്ച് സ്‌ട്രെച്ചറിലാണ് കൊണ്ട് പോയത്. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. പേടകത്തിന് തകരാര്‍ സംഭവിച്ചതോടെ ഇവര്‍ അവിടെ കുടുങ്ങുകയായിരുന്നു. വര്‍ഷങ്ങളോളം ആരോഗ്യപരമായി പല പ്രശ്‌നങ്ങളും ഇവര്‍ നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു പക്ഷെ ക്യാന്‍സര്‍ബാധയ്ക്കുള്ള സാധ്യത പോലും തള്ളിക്കളായാനാകില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Signature-ad

സുനികയ്ക്ക് 59ഉം വില്‍മോറിന് 62 ഉം ആണ് പ്രായം. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഇരുവരും വിശദമായ പരിശോധനകള്‍ക്ക് വിധേയരാകും. ഇവര്‍ ബഹിരാകാശത്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ ഇവരുടെ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ശരീരഭാരവും വല്ലാതെ കുറഞ്ഞിരുന്നു. ബഹിരാകാശ വാഹനത്തിനുള്ളില്‍ ഇവര്‍ കഴിഞ്ഞ സമയത്ത് തലയില്‍ വലിയ തോതിലുളള രക്തസമ്മര്‍ദ്ദം ഉയര്‍ന്നത് ഇവരുടെ, കാഴ്ചയെ ബാധിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ ഒക്യൂലാര്‍ സിന്‍ഡ്രോം എന്നാണ് ഇതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.

നേരത്തേയും ബഹിരാകാശത്ത് പോയ ചിലര്‍ക്ക് ഈ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഏറെ നാള്‍ ബഹിരാകാശത്ത് അനങ്ങാന്‍ കഴിയാതെ ഇരുന്നത് കാരണം ഇവരുടെ ശരീരത്തിലെ മസിലുകള്‍ ദുര്‍ബലമായിരിക്കും. ഇതിനെ മറി കടക്കാനാണ് ബഹിരാകാശ സഞ്ചാരികള്‍ രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യണം എന്ന കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഇരുവരുടേയും ശരീരഭാരവും നന്നായി കുറഞ്ഞിട്ടുണ്ട്. സുനിതയുടെ ചിത്രങ്ങളില്‍ അവരുടെ കൈത്തണ്ടയുടെ വണ്ണം വല്ലാതെ കുറഞ്ഞതായി കാണാന്‍ കഴിയും.

ബഹിരകാശയാത്രക്ക് മുമ്പുള്ളതിനേക്കാള്‍ അവരുടെ മുടി നരച്ചതായും കാണാം. മുഖത്ത് ചുളിവുകളും കാണം. സുനിതയുടെ ശരീരം കൂടതല്‍ മഞ്ഞനിറത്തില്‍ കാണുന്നത് അവരുടെ കരളുകള്‍ക്ക് തകരാര്‍ ഉണ്ടെന്നതിന്റെ സൂചനയായും കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: