
കാല്‍വരിക്കുന്നില്‍ കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന ദുഃഖവെള്ളി മറ്റു പേരുകളിലും അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം പലർക്കും ദുഃഖ വെള്ളിയാണെങ്കില്‍ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡേ (Good Friday /നല്ല വെള്ളി) ആണ്.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God’s Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണത്രേ ഗുഡ് ഫ്രൈഡേ ആയി മാറിയത്. ഹോളിഫ്രൈഡേ, ഗ്രേറ്റ്ഫ്രൈഡേ, ഈസ്റ്റര്‍ഫ്രൈഡേ എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നത് ‘ഗുഡ് ഫ്രൈഡേ’യാണ്.

അതേസമയം, ജര്‍മ്മനിയില്‍ Sorrowful Friday (ദുഃഖവെള്ളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. ചില രാജ്യങ്ങൾ ദുഃഖ വെള്ളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഢാസഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്.
ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെള്ളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസമായി കണക്കാക്കുന്നു. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം എന്നും ഈ ദിനത്തെക്കുറിച്ച് പറയാറുണ്ട്. യേശു നടന്നു തീര്‍ത്ത കുരിശിന്റെ വഴിയുടെയും പീഢാസഹനത്തിന്റെയും ഓര്‍മ്മയ്ക്കായി ഇന്നും ക്രൈസ്തവര്‍ ഉപവസിച്ച് കുരിശിന്റെ വഴി ആചരിക്കുന്നു. വെള്ള വസ്ത്രങ്ങളണിഞ്ഞ് വിശ്വാസി സമൂഹം ഇന്നും പാപങ്ങളേറ്റു പറഞ്ഞ് കുരിശിന്റെ വഴിയിലൂടെ നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ക്രിസ്തുവിന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പിലാണ്.