Breaking NewsLead NewsNEWSNewsthen SpecialWorld

ഹിന്ദുക്കളും മുസ്ലിംകളും വ്യത്യസ്തര്‍; ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണം; രാജ്യം എങ്ങനെ രൂപീകരിച്ചെന്നു കുട്ടികളെ പഠിപ്പിക്കണം: കടുത്ത മതവാദം ഉയര്‍ത്തി പാകിസ്താന്‍ സൈനിക മേധാവി; ജനാധിപത്യ മേലങ്കി അഴിഞ്ഞു വീണെന്ന് ഇന്ത്യ

ഇസ്ലാമാബാദ്: തീവ്രവാദികളുടെ അമ്മത്തൊട്ടിലെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞാണ് പാകിസ്താന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ നിരവധി നേതാക്കളെ കൊന്നുതള്ളിയ പാകിസ്തന്‍, ഇതുവരെ പുറമേ പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍നിന്നു പിന്നോട്ടു പോകുന്നെന്ന ആശങ്കയുമായി ലോക രാജ്യങ്ങള്‍. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീറിന്റെ വാക്കുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്.

ജനാധിപത്യം വലിച്ചെറിയണമെന്നും ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണമെന്നും ഹിന്ദുക്കളില്‍നിന്നു നാം വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ രൂപീകരണത്തിലേക്കു നയിച്ച ദ്വിരാജ്യ വാദം മുന്നോട്ടുവച്ച സൈനിക മേധാവി, മറ്റൊരു അഫ്ഗാനിസ്ഥാനും സിറിയയ്ക്കും വിത്തുപാകുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Signature-ad

സൈന്യത്തിന്റെ ആദ്യകാലംമുതലുള്ള സൈനിക ഗാനം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ കുട്ടികളോട് ഇസ്ലാമും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കണേെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാനം അതാണെന്നും ജനറല്‍ ആവശ്യപ്പെട്ടത്. 1947ല്‍ ഇരുരാഷ്ട്രങ്ങളും രൂപീകരിച്ചതിന്റെ മാനദണ്ഡങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. മുസ്ലിംകള്‍ക്കായി രാജ്യം വേണമെന്ന ആവശ്യത്തിന്റെ പുറത്താണു പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിനെ ഓര്‍മപ്പെടുത്തുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലും നാം ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തരാണെന്നു വിശ്വസിച്ചിരുന്നു. നമ്മുടെ മതം വ്യത്യസ്തമാണ്. നമ്മുടെ പാരമ്പര്യം വ്യത്യസ്തമാണ്. നമ്മുടെ ആചാരങ്ങളും ചിന്തകളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. ഇതാണു ദ്വിരാഷ്ട്ര വാദത്തിന്റെ അടിസ്ഥാനം. ഇന്ത്യയും പാകിസ്താനും രണ്ടു രാഷ്ട്രങ്ങളായത് അങ്ങനെയാണ്. അത് ഒരിക്കലും ഒന്നല്ല. വിദേശത്തുള്ള പാക്‌സതാനികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണു ജനറല്‍ കടുത്ത മതവാദം ഉയര്‍ത്തിക്കാട്ടിയത്.

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു മേജറിന്റെ വാക്കുകള്‍. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ വ്യത്യസ്തതയാണ് പ്രസംഗത്തിലുടനീളം അദ്ദേഹം പറഞ്ഞത്. പൂര്‍വികള്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുതന്നെയാകും പാകിസ്താന്‍ സൈന്യം മുന്നോട്ടുപോകുക. ഇസ്ലാമിലുള്ള വിശ്വാസത്തില്‍ പ്രതിജ്ഞയെടുക്കുന്നതിലാണു രാജ്യത്തിന്റെ നിലനില്‍പ്പെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്താനിലെ വിമതര്‍ക്കെതിരേയും അദ്ദേഹം പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

സമാധാനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരേ ഇന്ത്യ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണു മുനീറിന്റെ പ്രസംഗമെന്നതും കൗതുകകരമാണ്. പാകിസ്താന്‍ അനധികൃതമായി കൈയടക്കിയ ഇന്ത്യ പ്രദേശങ്ങള്‍ വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

Back to top button
error: