Kerala
-
മയക്കുവെടിയേറ്റ കടുവ വനപാലകർക്കു നേരെ പാഞ്ഞടുത്തു: ഒടുവിൽ വണ്ടിപ്പെരിയാറിൽ ഭീതി വിതച്ച കടുവയെ വെടിവച്ചു കൊന്നു, അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
കുമിളി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകൽ മുഴുവൻ തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്തിയില്ല. എന്നാൽ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ നാരായണൻ്റെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി. തുടർന്ന് വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നൽകി. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്. എന്നാൽ ഇവിടെവെച്ച് മയക്കുവെടി വെക്കാനുള്ള…
Read More » -
ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വളര്‍ത്തുനായ ബ്രൂണോ കൊല്ലപ്പെട്ടതില്‍ സ്വമേധയാ എടുത്ത കേസിലാണ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിംഗ് ആണ് ഹാജരായത്. ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ‘പെറ്റ’ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ…
Read More » -
സര്‍ക്കാര്‍ അവഗണനക്കെതിരെ വ്യാഴം മുതല്‍ നിരാഹാരം; ആശമാര്‍ രണ്ടുംകല്പിച്ച് തന്നെ
തിരുവനന്തപുരം: 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യാഴം മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം ഘട്ടമാണിത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതിന് എതിരെയാണ് നിരാഹാരം. ഇന്നു രാവിലെ ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധം പൂര്‍ണമാണ്. വൈകിട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധം നടക്കുന്നതിനിടെ, ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും സമര വിജയമാണിതെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.
Read More » -
മലപ്പുറത്തെ മറിമായം: 117 പവൻ സ്വർണം ‘കവർന്ന’ സംഭവം പരാതിക്കാരൻ ആസൂത്രണം ചെയ്ത നാടകം, ഒടുവിൽ നിർണായകമായത് ഒരു ഫോട്ടോ
മലപ്പുറത്തെ കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് 70 ലക്ഷം രൂപ വിലമതിക്കുന്ന 117 പവൻ സ്വർണം ‘കവർന്ന’ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. കവർച്ച ആസൂത്രണം ചെയ്തത് മറ്റാരുമല്ല, സ്വർണം നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ ജ്വല്ലറി ജീവനക്കാരൻ തന്നെയെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരനായ തിരൂർക്കാട് കടവത്തുപറമ്പ് ശിവേഷ് (34), ഇയാളുടെ സഹോദരൻ ബെൻസു (39) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. ശിവേഷിന്റെ പദ്ധതിപ്രകാരം ബെന്‍സും മറ്റൊരു സുഹൃത്തുമാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണം പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ‘നിഖില ബാങ്കിൾസ്’ എന്ന സ്വർണാഭരണനിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരായ ശിവേഷും സുകുമാരന്‍ എന്നയാളും ശനിയാഴ്ച വൈകിട്ട് 6.30ന് സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ച നടത്തിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഈ കവര്‍ച്ച നടത്തിയത്. പ്രതികള്‍ക്ക് സ്വര്‍ണാഭരണം തട്ടിയെടുക്കാനായി വെള്ളം കുടിക്കാനെന്ന് പറഞ്ഞ് ശിവേഷ് സ്കൂട്ടര്‍ നിര്‍ത്തി. ഈ സമയത്താണ് ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്‌കൂട്ടർ ചവിട്ടി വീഴ്‌ത്തി സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്ത്…
Read More » -
‘റോബി’ന്റെ വഴിയെ കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍, അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ദീര്‍ഘദൂര സര്‍വീസ്; പരാതിയുമായി കെഎസ്ആര്‍ടിസി
കൊച്ചി: റോബിന്‍ ബസ് വിവാദം കത്തിനില്‍ക്കുന്നതിനിടെ, ദീര്‍ഘദൂര സര്‍വീസ് രംഗത്ത് പ്രവേശിച്ച് കൂടുതല്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ആഡംബര ബസുകള്‍ ഉപയോഗിച്ച് ഇന്റര്‍സിറ്റി, ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളാണ് നടത്തുന്നത്. അവധിക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍, യാത്രക്കാര്‍ക്ക് എളുപ്പവും സുഖകരവുമായ യാത്ര വാഗ്ദാനം ചെയ്താണ് സര്‍വീസ്. കൊച്ചി-കോഴിക്കോട് മേഖലയില്‍ കൊടുങ്ങല്ലൂര്‍, പൊന്നാനി, കുറ്റിപ്പുറം വഴി സര്‍വീസ് ആരംഭിച്ച ഡീര്‍ ബസാണ് അടുത്തകാലത്ത് കടന്നുവന്ന ആദ്യ സ്വകാര്യ ഓപ്പറേറ്റര്‍. മാര്‍ച്ച് 5 മുതലാണ് ഇവര്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. പുഷ്-ബാക്ക് സീറ്റുകളുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത രണ്ടു ടാറ്റ മാര്‍ക്കോപോളോ ബസുകളാണ് സര്‍വീസിനായി വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് യഥാക്രമം രാവിലെ അഞ്ചിനും വൈകുന്നേരം ആറിനും ബസുകള്‍ പുറപ്പെടും. കോഴിക്കോട് നിന്ന് രാവിലെ അഞ്ചിനും വൈകുന്നേരം ആറിനും മടക്ക സര്‍വീസുകള്‍ നടത്തും. ‘ഞങ്ങള്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ബുക്കിങ് ഓണ്‍ലൈനിലൂടെ മാത്രമേ…
Read More » -
ഓയൂരില്‍ അമ്മയ്‌ക്കൊപ്പമിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു; മുഖത്തും കണ്ണിനും ഗുരുതര പരിക്ക്
കൊല്ലം: ഓയൂര്‍ ഓടനാവട്ടത്ത് അമ്മയോടൊപ്പം വീടിന്റെ അടുക്കളഭാഗത്ത് ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കുണ്ട്. മുഖത്തെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കാണ് പരിക്ക്. ഏരൂര്‍ പത്തടി കൊച്ചുവിളവീട്ടില്‍ ഷൈന്‍ഷായുടെയും അരുണിമയുടെയും മകന്‍ ആദം റഹാനെയാണ് നായ കടിച്ചത്. കഴിഞ്ഞദിവസം അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അമ്മ കുട്ടിക്ക് ആഹാരം കൊടുക്കുന്നതിനിടയില്‍ നായ ആക്രമിക്കുകയായിരുന്നു. അമ്മ നായയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; പ്രവേശന കവാടങ്ങള്‍ അടച്ചു, വന്‍ പൊലീസ് സന്നാഹം
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്. രാവിലെ ഒന്‍പതരയോടെ സമരഗേറ്റിന് മുന്നില്‍ ആശമാര്‍ സംഘടിച്ചിരുന്നു. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീര്‍പ്പാക്കാന്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരം. ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നാണ് ആരോപണം. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു. സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി 10ന് സമരം തുടങ്ങുന്നതിനു മുന്‍പുളള 9 ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരുടെ സമരം കൂടി…
Read More » -
ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാര്‍ പുഴയില്‍ വീണു; അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂര്‍: തിരുവില്വാമലയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴയില്‍ വീണു. യാത്രക്കാരായ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുപ്പത് മീറ്റര്‍ താഴ്ചയിലേയ്ക്കാണ് കാര്‍ വീണത്. തിരുവില്വാമലകൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെ സഞ്ചരിച്ച കാര്‍ ഗായത്രിപ്പുഴയിലാണ് വീണത്. മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍, സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തില്‍നിന്ന് വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ഗൂഗിള്‍മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ തിരുവില്വാമല ഭാഗത്തുനിന്ന് ചെക്ക് ഡാമിലേക്കിറങ്ങിയ കാര്‍ ദിശതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാര്‍ വീണ ഭാഗത്ത് അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു.
Read More » -
പാമ്പാടിയില്‍ ലാബ് നിര്‍മാണം തടസ്സപ്പെടുത്തി കൊടികുത്തി; സിപിഎമ്മിനെതിരെ പ്രവാസി സംരംഭകന്‍
കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്. 20 വര്‍ഷമായി വിദേശത്ത് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടില്‍ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവര്‍ഷം മുമ്പ് പാമ്പാടിയില്‍ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ അടച്ചു. എന്നാല്‍, മണ്ണ് നീക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി. അഞ്ചര ലക്ഷം രൂപ ട്രഷറിയില്‍ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ എത്തി നിര്‍മ്മാണ ജോലികള്‍ തടഞ്ഞതായി ജേക്കബ് പറയുന്നു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം. എന്നാല്‍,…
Read More » -
സര്‍ക്കാരിന് വന്‍ തിരിച്ചടി; മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. വഖഫ് ഭൂമിയില്‍ വഖഫ് ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുജന താല്‍പര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദി വാദിച്ചത്.…
Read More »