Kerala
-
പാമ്പാടിയില്‍ ലാബ് നിര്‍മാണം തടസ്സപ്പെടുത്തി കൊടികുത്തി; സിപിഎമ്മിനെതിരെ പ്രവാസി സംരംഭകന്‍
കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്. 20 വര്‍ഷമായി വിദേശത്ത് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടില്‍ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവര്‍ഷം മുമ്പ് പാമ്പാടിയില്‍ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ അടച്ചു. എന്നാല്‍, മണ്ണ് നീക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി. അഞ്ചര ലക്ഷം രൂപ ട്രഷറിയില്‍ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ എത്തി നിര്‍മ്മാണ ജോലികള്‍ തടഞ്ഞതായി ജേക്കബ് പറയുന്നു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം. എന്നാല്‍,…
Read More » -
സര്‍ക്കാരിന് വന്‍ തിരിച്ചടി; മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. വഖഫ് ഭൂമിയില്‍ വഖഫ് ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുജന താല്‍പര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദി വാദിച്ചത്.…
Read More » -
കനത്ത മഴ, ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കാല്‍വഴുതി; ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം
കോഴിക്കോട്: കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് ശശിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 300 മീറ്റര്‍ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കയറിനില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ശക്തമായ മഴയായതിനാല്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. രാത്രി തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
Read More » -
കോട്ടയത്ത് ടി.ആർ രഘുനാഥൻ സിപിഎമ്മിനെ നയിക്കും
സന്ദേഹങ്ങളും അഭ്യൂഹങ്ങളും അവസാനിച്ചു. ഒടുവിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥനെ തിരഞ്ഞെടുത്തു. എസ്എഫ്ഐയിലൂടെ തുടങ്ങിയ സമര സംഘടന പ്രവർത്തനമാണ് ഒടുവിൽ ജില്ലാ സെക്രട്ടറിയുടെ പദവിയിൽ എത്തിനിൽക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം.വി ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി റസ്സലിന്റെ പിൻഗാമിയായാണ് ടി.ആർ രഘുനാഥൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ”പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ചുമതലയാണ്. സഖാവ് റസ്സൽ കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടുറപ്പോടെയും ദീർഘവീക്ഷണത്തോടെയും നയിച്ച സഖാവാണ്. മുൻ ജില്ലാ സെക്രട്ടറിമാരെല്ലാവരും വളരെ സജീവമായി പ്രവർത്തനം കാഴ്ചവെച്ചവരാണ്. അത് തുടരണം എന്നാണ് ആഗ്രഹം” ടി.ആർ രഘുനാഥൻ പറഞ്ഞു. രഘുനാഥനെ നേരത്തെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. എസ്എഫ്ഐ യിലൂടെയാണ് ടി.ആർ രഘുനാഥൻ സംഘടന രംഗത്തേക്ക് കടന്നുവന്നത്. ബസേലിയസ് കോളജ് യൂണിറ്റ് സെക്രട്ടറി പദവിയായിരുന്നു ആദ്യം. പിന്നീട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന സംഘടന പ്രവർത്തനം ആരംഭിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി…
Read More » -
വിലക്കയറ്റത്തില്‍ കേരളം ഒന്നാമത്, ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി; അരവയര്‍ നിറയ്ക്കാന്‍ അടിയാധാരം പണയംവയ്‌ക്കേണ്ടിവരും
തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി. ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന. ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍. 2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞു. വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്. ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക്…
Read More » -
ഇരിട്ടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ മരിച്ചു
കണ്ണൂര്‍: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാര്‍ക്കും പരിക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ അഗ്‌നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കും, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും; നടപടിക്കൊരുങ്ങി സിപിഎം
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമോ തൊട്ടുമുന്‍പോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്മകുമാര്‍ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ അന്ന് തന്നെ ബിജെപിയിലേക്ക് ചേക്കേറാന്‍ ആയിരുന്നു പത്മകുമാറിന്റെ നീക്കങ്ങള്‍ എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവാദത്തിന്റെ വീര്യം കുറച്ചു നടപടിയിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചത്. പാര്‍ട്ടിക്കെതിരെ പരസ്യമായി പറയുകയും, താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും പത്മകുമാറിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങള്‍…
Read More » -
കൈക്കൂലി 2 ലക്ഷം: ഗ്യാസ് ഏജൻസിയുടെ വീട്ടിൽ ഒളിച്ചിരുന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎംനെ വിജിലൻസ് വലയിൽ വലയിൽ വീഴ്ത്തി
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ഐഒസിക്ക് കീഴിലെ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ 2 ലക്ഷം നൽകാമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ്…
Read More » -
റിപ്പോർട്ടർ മുന്നിൽ: ശ്രീകണ്ഠൻ നായർ കലിപ്പിലാണ്, 24 ന്യൂസിലെ ‘ഇൻ്റേണൽ എമർജൻസി’യിൽ പലരുടെയും സീറ്റ് തെറിക്കും
ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. എന്തായാലും 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് പത്ര മേധാവികളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചാനലിനെ അദ്ദേഹം ഒറ്റയടിക്ക് മുൻനിരയിൽ എത്തിച്ചത്. 2018ൽ ആരംഭിച്ച ചാനൽ തുടക്കം മുതൽ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്. ജേർണലിസ്റ്റ് അല്ലാത്തതിനാൽ പരമ്പരാഗത നടപ്പുരീതികളെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. അതിൻ്റെ പ്രശ്നങ്ങൾ ആ ചാനലിന് ഉള്ളത് പലരും ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ, എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനൽ വളർന്നു കഴിഞ്ഞിരുന്നു. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും വിനോദപരിപാടികൾ നടത്തിപ്പോന്ന ശ്രീകണ്ഠൻ നായർ, ആ അനുഭവപരിചയം വച്ച് ‘ഫ്ളവേഴ്‌സ്’ തുടങ്ങിയപ്പോൾ ഈ വിജയം…
Read More » -
വിജിലൻസ് വലയിൽ കുടുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎം, ഗ്യാസ് ഏജൻസിയുടെ വീട്ടിൽ ഒളിച്ചിരുന്നാണ് കൈക്കൂലി വാങ്ങാൻ വന്ന ഇയാളെ പിടികൂടിയത്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ഐഒസിക്ക് കീഴിലെ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് എത്തുമ്പോൾ 2 ലക്ഷം നൽകാമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്…
Read More »