KeralaNEWS

പാമ്പാടിയില്‍ ലാബ് നിര്‍മാണം തടസ്സപ്പെടുത്തി കൊടികുത്തി; സിപിഎമ്മിനെതിരെ പ്രവാസി സംരംഭകന്‍

കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്.

20 വര്‍ഷമായി വിദേശത്ത് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടില്‍ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവര്‍ഷം മുമ്പ് പാമ്പാടിയില്‍ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ അടച്ചു. എന്നാല്‍, മണ്ണ് നീക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി. അഞ്ചര ലക്ഷം രൂപ ട്രഷറിയില്‍ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ എത്തി നിര്‍മ്മാണ ജോലികള്‍ തടഞ്ഞതായി ജേക്കബ് പറയുന്നു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം.

Signature-ad

എന്നാല്‍, അനിയന്ത്രിതമായി മണ്ണെടുക്കുക വഴി സമീപത്തെ എട്ടോളം കുടുംബങ്ങള്‍ക്ക് ഭീഷണിയുണ്ട്. ഇവര്‍ പ്രതിഷേധത്തിന് ഇറങ്ങിയപ്പോള്‍ പാര്‍ട്ടി പിന്തുണയ്ക്കുകയായിരുന്നു യെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതീഷ് മാധ്യമങ്ങളോടു പറഞ്ഞു. പ്ലാനില്‍ ഭേദഗതി വരുത്തി വീടുകള്‍ സംരക്ഷിക്കുന്ന തരത്തില്‍ നിര്‍മ്മാണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. പ്രതിഷേധം പദ്ധതിക്കെതിരെയല്ലെന്നും മണ്ണെടുപ്പ് മൂലം വീടുകള്‍ക്ക് ഭീഷണി നേരിടുന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാണ് നിലപാടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: