Breaking NewsKeralaLead NewsNEWS

തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്, ജാമ്യ ഹർജിയിൽ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല!! കീഴ്ക്കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെ, ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണം- എസ്ഐടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

എറണാകുളം: കീഴ്ക്കോടതി തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടി പ്രധാനമായും ഉന്നയിക്കുന്നത്. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹർജിയിൽ ഈ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല. കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക.

എന്നാൽ ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊല്ലം കോടതി വിധി അവസാന വിധി പോലെ ആയിരുന്നു. സുപ്രീം കോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. തന്ത്രിക്ക് ജാമ്യ അനുവദിച്ചുള്ള കോടതി ഉത്തരവിൽ അസാധാരണത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: