KeralaNEWS

ഓയൂരില്‍ അമ്മയ്‌ക്കൊപ്പമിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു; മുഖത്തും കണ്ണിനും ഗുരുതര പരിക്ക്

കൊല്ലം: ഓയൂര്‍ ഓടനാവട്ടത്ത് അമ്മയോടൊപ്പം വീടിന്റെ അടുക്കളഭാഗത്ത് ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കുണ്ട്. മുഖത്തെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കാണ് പരിക്ക്.

ഏരൂര്‍ പത്തടി കൊച്ചുവിളവീട്ടില്‍ ഷൈന്‍ഷായുടെയും അരുണിമയുടെയും മകന്‍ ആദം റഹാനെയാണ് നായ കടിച്ചത്. കഴിഞ്ഞദിവസം അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അമ്മ കുട്ടിക്ക് ആഹാരം കൊടുക്കുന്നതിനിടയില്‍ നായ ആക്രമിക്കുകയായിരുന്നു.

Signature-ad

അമ്മ നായയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: