Kerala

    • മോഹൻലാൽ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ: മമ്മൂട്ടിക്കു വേണ്ടി വഴിപാട് നടത്തി

         നടൻ മോഹന്‍ലാല്‍ ശബരിമലയില്‍  മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം എന്ന പേരിൽ നീരാജനം വഴിപാടാണ്  നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നു എന്ന് ഒപ്പമുള്ള സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. ലാല്‍ ശബരിമലയിൽ  എത്തിയ ദൃശ്യങ്ങള്‍  വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ  ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാൻ്റെ റിലീസിന് ദിവസങ്ങൾ മാത്രം  ശേഷിക്കെയാണ് താരത്തിന്റെ ശബരിമല സന്ദർശനം. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.

      Read More »
    • രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാർഥിയാകട്ടെ എന്ന് ഹൈക്കമാൻഡ്: അധികാര മോഹികൾ പത്തിമടക്കി, മഞ്ഞുരുക്കം ഘടകകക്ഷികളുടെ സമ്മർദ്ദം മൂലം

           സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ വെടിനിർത്തൽ. രമേശ് ചെന്നിത്തല യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകട്ടെ എന്ന് ഹൈക്കമാൻഡ്. കോൺഗ്രസ് നേതാക്കളുടെ ചേരിതിരിവ് കാരണം പ്രതിസന്ധിയിലായ യുഡിഎഫ് നേതൃത്വം വിഷയം ഹൈക്കമാണ്ടിൽ എത്തിച്ചതോടെ ഘടകകക്ഷികളുടെ സമ്മർദ്ദം ഫലം കണ്ടുതുടങ്ങി. മുൻ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷനേതാവ് എന്ന നിലയിൽ തിളങ്ങിയ രമേശ് ചെന്നിത്തലയ്ക്ക് ഒരു അവസരം കൂടി നൽകണമെന്ന അഭിപ്രായമാണ് കോൺഗ്രസിലും ഘടകകക്ഷികൾക്കിമിടയിലും ഉള്ളത്. എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളെ കോൺഗ്രസിൽ നിന്ന് അകറ്റാതിരിക്കാൻ ഇത് അനിവാര്യമാണെന്നും നേതൃത്വം കരുതുന്നു. കോൺഗ്രസ് ഹൈക്കമാണ്ട് നടത്തിയ ചർച്ചയിലും ഈയൊരു ഫോർമുലയാണ് മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെയാണ് ചർച്ചകൾക്ക് ശേഷം നിലവിലെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത്. അടുത്ത ഊഴം വി.ഡി സതീശന് നൽകും. കോൺഗ്രസ് നേതാക്കൾക്കിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചനയായി വേണം ഈ തീരുമാനങ്ങളെ കാണാൻ. ഘടകകക്ഷി നേതാക്കൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ കണ്ടതോടുകൂടിയാണ് കോൺഗ്രസിൽ ഐക്യശ്രമത്തിന് ആക്കം കൂട്ടിയത്. ഒരു നേതാവിനു കീഴിൽ തെരഞ്ഞെടുപ്പിനെ…

      Read More »
    • മങ്കൊമ്പ് ഗോപാലകൃഷ്ണൻ: മലയാളം അവഗണിച്ച അപൂർവ്വ പ്രതിഭ

           വയലാറും പി ഭാസ്‌ക്കരനും ശ്രീകുമാരന്‍ തമ്പിയും തിളങ്ങി നില്‍ക്കുന്ന 1971 കാലത്താണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ മലയാള സിനിമയിലേയ്ക്കു എത്തുന്നത്. ‘വിമോചനസമരം’ എന്ന ആദ്യ ചിത്രത്തിൽ തന്നെ വയലാര്‍, പി ഭാസ്കരന്‍, പിഎന്‍ ദേവ്‌ എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടായിരുന്നു മങ്കൊമ്പിൻ്റെ രംഗപ്രവേശം. എന്തായാലും ‘ലക്ഷാര്‍ച്ചനകണ്ട്’ എന്ന തടക്കമുള്ള മങ്കൊമ്പിന്റെ പല ഹിറ്റുകളും അറിയപ്പെട്ടത് വയലാറിന്റെയോ ഭാസ്‌ക്കരൻ്റെയോ പേരിലായിരുന്നു. 227 സിനിമകളിലായി 850 ഗാനങ്ങൾ  മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി. ആദ്യഹിറ്റ്‌ ‘ലക്ഷാർച്ചന കണ്ട്’ പിറക്കുന്നത് ശങ്കർ ഗണേഷുമാരുടെ സംഗീതത്തിൽ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിൽ. എംഎസ് വിശ്വനാഥനാണ് കൂടുതൽ മങ്കൊമ്പ് ഗാനങ്ങൾക്ക് ഈണമൊരുക്കിയത്. നാടൻപാട്ടിന്റെ മടിശീല കിലുക്കിയ ‘ബാബുമോൻ’ ആണ് അവരുടെ ആദ്യചിത്രം. മങ്കൊമ്പിന്റെ 80 ഗാനങ്ങൾക്ക് എംഎസ്‌വി ഈണമിട്ടു. വാണിജയറാമിന്റെ എക്കാലത്തെയും ഹിറ്റ് ‘ആഷാഢമാസം’ മങ്കൊമ്പ് എഴുതിയതാണ്. ചിത്രം: യുദ്ധഭൂമി. സംഗീതം ആർകെ ശേഖർ. ശേഖറിന്റെ മകൻ എ ആർ റഹ്‌മാന്റെ മിക്കവാറും ഗാനങ്ങൾ (റോജ മുതൽ ഇന്ത്യൻ വരെയുള്ള…

      Read More »
    • മതവിദ്വേഷ കമന്റ് ഗൗരവതരമെന്ന് വിലയിരുത്തി സിപിഎം നേതൃത്വം; ജലീലിനെ പിന്തുണച്ച് കമന്റിട്ട ആവോലി ലോക്കല്‍ സെക്രട്ടറി തെറിച്ചേക്കും; ജലീലിനേയും ശാസിച്ചേക്കും

      എറണാകുളം: സമൂഹമാധ്യമ പോസ്റ്റിനു താഴെ മതവിദ്വേഷം നിറയുന്ന കമന്റിട്ട സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നടപടി സിപിഎം ഗൗരവത്തില്‍ എടുക്കും. അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ എം.ജെ. ഫ്രാന്‍സിസ് ആണ് സിപിഎം പ്രവര്‍ത്തകന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ മതവിദ്വേഷ കമന്റ് ഇട്ടത്. പിസി ജോര്‍ജ് വിവാദം കത്തുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ സിപിഎം സഖാക്കള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം. ഇത്തരം വിവാദങ്ങള്‍ കാറണം പ്രത്യേക വിഭാഗം സിപിഎമ്മില്‍ നിന്നും അകലുന്നതിന് ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ജലീലിനോടും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് സിപിഎം നിര്‍ദ്ദേശിച്ചേക്കും. ശാസനയുടെ രൂപത്തില്‍ അത് നല്‍കാനും സാധ്യത ഏറെയാണ്. ജലീല്‍ പാര്‍ട്ടി അംഗമല്ലെങ്കിലും ഇടത് എംഎല്‍എ എന്ന നിലയിലാകും സിപിഎം ഇടപെടല്‍. മുസ്ലിം ജനവിഭാഗത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ വിശദീകരണവുമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് ഏരിയ…

      Read More »
    • ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ ഒരു ജില്ലകളിലും പ്രത്യേക മഴ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ന് കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചിരുന്നു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

      Read More »
    • സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം; മന്ത്രിക്ക് അനുമോദനവുമായി സംഘടന

      തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം അടക്കമുള്ള സൗകര്യങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് അനുമോദനവുമായി സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷന്‍. സംഘടനയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് മടവൂര്‍ അനില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് സുകുമാര്‍, ഫെഡറേഷന്‍ നേതാവ് അജീഷ് എന്നിവര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തി പൊന്നാട അണിയിച്ച് പൂച്ചെണ്ടു നല്‍കിയാണ് അനുമോദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത് എന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന തീരുമാനമെടുത്തതിന് ഭാരവാഹികള്‍ മന്ത്രിയെ നന്ദി അറിയിച്ചു.  

      Read More »
    • ബെവ്‌കോയില്‍ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന; പകുതി വിലയ്ക്ക് ബ്രാന്‍ഡി!

      തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളില്‍ ബ്രാന്‍ഡിയുടെ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന. ബ്ലു ഓഷ്യന്‍ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാന്‍ഡുകള്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേഗം വിറ്റു തീര്‍ക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനുള്ള നികുതി, ബെവ്‌കോയുടെ കമ്മീഷന്‍ എന്നിവയില്‍ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.  

      Read More »
    • ഞെട്ടൽ: വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊന്ന ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി, സംഭവം കൊല്ലത്ത്

         കൊല്ലം ഉളിയക്കോവിലിൽ 22 കാരനായ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. നീണ്ടകര സ്വദേശി ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ് പ്രതി തേജസ്. ഇന്നലെ (തിങ്കൾ) സന്ധ്യക്ക് 7 മണിയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഫെബിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലെത്തിയ തേജസ്, പർദയാണ് ധരിച്ചിരുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്തിരുന്നു. അമ്മ: ഡെയ്സി, സഹോദരി: ഫ്ലോറിൻ. തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നാലെ ഓവർ…

      Read More »
    • മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ വിടവാങ്ങി: 700ലേറെ ഹിറ്റ് ഗാനങ്ങൾ രചിച്ച അദ്ദേഹം നോവലിസ്റ്റും തിരക്കഥാകൃത്തുമാണ്

          കൊച്ചി: ഗാനരചയിതാവും തിരക്കഥാകൃത്തും നോവലിസ്റ്റുമായ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ച മുൻപ് വീട്ടിൽ വീണ്  പരുക്കേറ്റിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 8 ദിവസമായി  ചികിത്സയിലായിരുന്ന മങ്കൊമ്പിന്  ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. സംസ്കാരം ബുധനാഴ്ച. ഭാര്യ: കനകമ്മ. മക്കൾ: രേഖ (ചെന്നൈ), രാഖി (അധ്യാപിക, മുംബൈ), ദിവ്യ (ആർക്കിടെക്ട്, കൊച്ചി), യദുകൃഷ്ണ (നെതർലൻഡ്സ്). മരുമക്കൾ: അശോകൻ (ചെന്നൈ), വിനോദ് (മുംബൈ), വിമൽ (ആർക്കിടെക്ട്, കൊച്ചി), രേഖ (നെതർലൻഡ്സ്). . 200 സിനിമകളിൽ 700ലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. മലയാള മനോരമ, മംഗളം വാരികകളിൽ നോവലുകളും എഴുതിയിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം…

      Read More »
    • മയക്കുവെടിയേറ്റ കടുവ വനപാലകർക്കു നേരെ പാഞ്ഞടുത്തു: ഒടുവിൽ വണ്ടിപ്പെരിയാറിൽ ഭീതി വിതച്ച കടുവയെ വെടിവച്ചു കൊന്നു, അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

          കുമിളി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ  കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകൽ മുഴുവൻ തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്തിയില്ല. എന്നാൽ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ നാരായണൻ്റെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി. തുടർന്ന് വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നൽകി. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്. എന്നാൽ ഇവിടെവെച്ച് മയക്കുവെടി വെക്കാനുള്ള…

      Read More »
    Back to top button
    error: