Kerala

    • കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം; സിപിഎം നേതാക്കള്‍ പ്രതികള്‍, പാര്‍ട്ടിയും പ്രതി

      കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍?ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍ക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്. നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതിന് പുറമേ സിപിഎമ്മും പ്രതിപട്ടികയിലെത്തിയത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിന് രാഷ്ട്രീയ പ്രതിരോധം തീര്‍ത്തിരിക്കുകയാണ് കരിവന്നൂര്‍ കേസിലെ അന്തിമ കുറ്റപത്രം.    

      Read More »
    • ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്; നിലമ്പൂരില്‍ അതൃപ്തി പരസ്യമാക്കി അന്‍വര്‍, മത്സരിക്കാന്‍ സാദ്ധ്യത

      തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം വൈകുന്നതില്‍ അതൃപ്തി പ്രകടമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. അസോസിയേറ്റഡ് മെമ്പറാക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. ഇതില്‍ തന്റെ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പി വി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നും അന്‍വര്‍ സൂചന നല്‍കി. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകള്‍ ഒഴിവുണ്ടല്ലോയെന്നാണ് അന്‍വര്‍ ചോദിച്ചത്. ‘പി വി അന്‍വറും യുഡിഎഫും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും എന്നതിനര്‍ത്ഥം യുഡിഎഫില്‍ അല്ല എന്നല്ലേ? അപ്പോഴും ഞാന്‍ പുറത്തല്ലേ? സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിക്കട്ടെ. യുഡിഎഫ് പ്രവേശനം നീട്ടുന്നതില്‍ അനുയായികള്‍ക്ക് സ്വാഭാവികമായ അതൃപ്തിയുണ്ട്. അസോസിയേറ്റഡ് മെമ്പര്‍ ആക്കുന്നതുപോലും ഇപ്പോഴും നടന്നിട്ടില്ല. മത്സരമോഹികള്‍ക്ക് മത്സരിക്കാന്‍ ഇഷ്ടംപോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിനപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണല്ലോ മുഖ്യം. കേരളത്തില്‍ ഇനിയും പിണറായി അധികാരത്തില്‍ വരുമെന്ന വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതല്ല വസ്തുതയെന്ന് കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടി ഉദ്ദേശിച്ചാണ് ഞാന്‍ രാജിവച്ചത്’- പി…

      Read More »
    • ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരംചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഐടി സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു

      ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. അനുപമയിപ്പോള്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നാണ് വിവരം. എംഎസ്ഡബ്ല്യൂ ബിരുദധാരിയാണ് അനുപമ. ജലന്തര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട്ടെ സന്ന്യാസി മഠത്തിലായിരുന്നു അനുപമ സേവനമനുഷ്ഠിച്ചിരുന്നത്. ഒന്നരമാസം മുമ്പ് അവിടെ നിന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. വിഷയത്തില്‍ അനുപമ പ്രതികരിച്ചിട്ടില്ല. 2014 മുതല്‍ 2016 വരെ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പരാതി നല്‍കിയിട്ടും ഫ്രാങ്കോയ്ക്കെതിരെ നടപടിയെടുക്കാതായതോടെയാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തത്. പിന്നീട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം കിട്ടി. 2022 ജനുവരിയില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

      Read More »
    • മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

      കൊച്ചി: പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്‍ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്‍,ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്‍ കണ്ടെത്തി. ജനങ്ങള്‍ നിര്‍ദശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കണ്ടെയ്‌നറുകള്‍ അടിഞ്ഞാല്‍ അടുത്തേയ്ക്ക് പോകരുതെന്നും പൊലീസ് അറിയിച്ചു. എന്‍ഡിആര്‍എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്‍, ബയോളിക്കല്‍, ന്യുക്ലിയര്‍ വിദഗ്ദര്‍ സംഘത്തില്‍ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക. കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഇടങ്ങളില്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു.…

      Read More »
    • മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; സഹോദരന്മാര്‍ ഷോക്കേറ്റ് മരിച്ചു

      കോഴിക്കോട് : താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണതില്‍ നിന്ന് ഷോക്കേറ്റ് ആണ് അപകടം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍ നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടര്‍ന്ന് തോടിനുസമീപം നിന്ന തേക്ക് ഒടിഞ്ഞ് വൈദ്യുതിലൈനിനു മുകളിലേക്ക് വീഴുകയായിരുന്നു.  

      Read More »
    • 55 ശതമാനം മുസ്ലിംകള്‍; 20 ശതമാനം ക്രിസ്ത്യാനികള്‍; നിലമ്പൂരില്‍ സാമുദായിക സമവാക്യം നിര്‍ണായകം; മുസ്ലിം സ്ഥാനാര്‍ഥിക്കായി സമസ്തയും കാന്തപുരവും ലീഗും; കനഗോലുവിനെ മറികടന്ന് ഷൗക്കത്തിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ അടിപൊട്ടും; എസ്ഡിപിഐയുടെ വോട്ടുകളും നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ

      നിലമ്പൂര്‍: ഏറെ നിര്‍ണായകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക സാമുദായിക സമവാക്യങ്ങള്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കണ്ണുംപൂട്ടി അനുകൂലിച്ചു കത്തോലിക്കാ സഭ രംഗത്തുവന്നെങ്കിലും അതുകൊണ്ടൊന്നും മുനമ്പത്തു പ്രശ്‌നം തീരില്ലെന്നു തിരിച്ചറിഞ്ഞ സമയംകൂടിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1700 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് അന്‍വറിന്റെ വിജയം. എതിരാളിയായ അഡ്വ. വി.വി. പ്രകാശിന് 78527 വോട്ട് ലഭിച്ചു. ബിജെപിക്ക് 8595 വോട്ടുകളും ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അനില്‍ മാത്യുവിന് 509 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ. ബാബു മണിക്ക് 3281 വോട്ടുകളും മറ്റൊരു സ്വതന്ത്രന് 559 വോട്ടും നോട്ടയ്ക്ക് 507 വോട്ടും ലഭിച്ചു. ഇക്കുറി എസ്ഡിപിഐ പിന്തുണ യുഡിഎഫിന് ആയതിനാല്‍ ഈ വോട്ട് നിര്‍ണായകമാകും. ക്രിസ്ത്യന്‍ പ്രീണനത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയാക്കിയാല്‍…

      Read More »
    • നിലമ്പൂരില്‍ പോരാട്ടം തീപാറും; രണ്ടുവട്ടം നടത്തിയ സര്‍വേയിലും കനഗോലുവിന്റെ പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്; സഹതാപ തരംഗത്തിന്റെ ആനുകൂല്യം ഇക്കുറി ആര്‍ക്കുമില്ല; വി.എസ്. ജോയിയെ നിര്‍ത്തുന്നത് തീക്കളിയാകും; തലയെണ്ണി കണക്കെടുത്ത്, തന്ത്രം മെനഞ്ഞ് ‘വാര്‍’ റൂമുകള്‍; എല്‍ഡിഎഫ് ഏകോപനം എം. സ്വരാജിന്റെ നേതൃത്വത്തില്‍

      മലപ്പുറം: പി.വി. അന്‍വറിന്റെ രാജിക്കു പിന്നാലെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തോ വി.എസ്. ജോയിയോ എന്ന തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ രണ്ടു സര്‍വേകളിലും സാമുദായിക സമവാക്യത്തിലും ഷൗക്കത്തിനാണു മുന്‍തൂക്കം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണു ഷൗക്കത്ത്. എന്നാല്‍, അന്‍വറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കി മാറ്റിയാല്‍ എന്തുണ്ടാകുമെന്നു കാത്തിരുന്നു കാണേണ്ടിവരും. ഇതുവരെയുള്ള നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് സ്ഥാനാര്‍ഥിയുടെ സാമുദായിക സമവാക്യമാണ്. ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയിരുന്ന മണ്ഡലം അന്‍വറാണ് പിടിച്ചെടുത്തത്. തൃക്കാക്കരയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റില്‍ വിജയിച്ച യുഡിഎഫിന് നിലമ്പൂരിന്റെ രസതന്ത്രം അത്ര എളുപ്പമാകില്ല. ഇവിടെ മറ്റൊരു സ്വതന്ത്രനെ ഇറക്കി സീറ്റു പിടിക്കാനാണ് സിപിഎം നീക്കം. ഇരുപക്ഷത്തിനും നിലമ്പൂര്‍ നിര്‍ണായകമാണ്. ഇടതു ഭരണത്തിന്റെ വിലയിരുത്തലായും വിധി നിര്‍ണയിക്കപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചു. ഇരുവിഭാഗങ്ങളും മണ്ഡലത്തിലെ വോട്ടര്‍മാരുടെ തലയെണ്ണിയുള്ള കണക്കെടുപ്പാണ് ഇപ്പോള്‍ നടത്തുന്നത്. ലഭിക്കുന്നവ, ലഭിക്കാത്തവ, സാധ്യതയുള്ളവ എന്നിവ തിരിച്ച് പ്രത്യേകം തന്ത്രങ്ങള്‍…

      Read More »
    • കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം ഇല്ല; വിജയിക്കുകയാണു ലക്ഷ്യം; പി.വി. അന്‍വര്‍ അനൂകൂല ഫാക്ടര്‍ എന്നും ആര്യാടന്‍ ഷൗക്കത്ത്; അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ ഇറക്കുമോ?

      നിലമ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് യുഡിഎഫാണ് ഒരുങ്ങിയത്, ആര്യാടന്‍ ഷൗക്കത്തല്ല. പി.വി. അന്‍വര്‍ യുഡിഎഫ് അനുകൂല ഫാക്ടറാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരം അളന്ന് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് തയാറാകാനുള്ള നല്ല അവസരമാണ് യുഡിഎഫിന് നിലമ്പൂര്‍. യുഡിഎഫ് മുന്നണി വിപുലീകരണത്തിനും നിലമ്പൂര്‍ കരുത്താകും. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായാല്‍ പാതിവഴി കടന്നെന്ന് കണക്കുക്കൂട്ടുന്ന കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുള്ളത് ആര്യാടന്‍ ഷൗക്കത്തും വി.എസ്. ജോയിയുമാണ്. തൃക്കാക്കരയും പുതുപ്പള്ളിയും പോലെ വൈകാരിക ഘടകങ്ങള്‍ ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലാവസ്ഥയില്‍ നടന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ പോലെയുമല്ല. നിലമ്പൂരില്‍ യുഡിഎഫ് കാണുന്നത് അടിമുടി രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂരിനെ മറന്നിരിക്കുമ്പോള്‍ പൊടുന്നന്നെ പ്രഖ്യാപിച്ചിട്ടും സുസജ്ജമെന്ന് തറപ്പിച്ചുപറയുകയാണ് നേതാക്കള്‍. ആര്യാടന്‍ ഷൗക്കത്തിന്റെയും വി.എസ്.ജോയിയുടെയും മുഖങ്ങള്‍ മാത്രമേ നിലവില്‍ കോണ്‍ഗ്രസിനു മുന്‍പിലുള്ളു. രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായാല്‍ മാത്രമേ മറ്റൊരു മുഖത്തെക്കുറിച്ച് ആലോചന ഉയരൂ. ഇടതുപക്ഷത്തെ അടിക്കാനുള്ള അന്‍വറിനോളം…

      Read More »
    • അന്‍വറിന്റെ ഉടക്കിനു കാരണം മന്ത്രിയാക്കാത്തത്; ഇപ്പോള്‍ വി.എസ്. ജോയിയെ നിര്‍ദേശിക്കുന്നതിന് പിന്നിലും ഒരു ലക്ഷ്യമുണ്ട്; ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തന്‍; ലീഗിനും അന്‍വറിനും ഇടയില്‍ തലപുണ്ണാക്കി കോണ്‍ഗ്രസ്; നിലമ്പൂര്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയിലേക്ക്

      നിലമ്പൂര്‍: പാകിസ്താനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചേക്കുമെന്നു കരുതിയ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ സംസ്ഥാനം വീണ്ടും പോരാട്ടച്ചൂടിലേക്ക്. രണ്ടുമുന്നണികളും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയുമാണ് ഉപതെരഞ്ഞെടുപ്പ് കടന്നുവരുന്നത്. ബിസിനസുകാരനും മുന്‍ കോണ്‍ഗ്രസുകാരനും സര്‍വ്വോപരി പിണറായിയുടെ വിശ്വസ്തനുമായിരുന്ന പി.വി. അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ തിരിഞ്ഞതോടെയാണ് രാജിയിലേക്കും തെരഞ്ഞെടുപ്പിലേക്കും എത്തിയത്. അന്‍വര്‍ മുന്നണി വിടാനുണ്ടായ കാരണം കേവലം രാഷ്ട്രീയം മാത്രമാണെന്നു കരുതാനാകില്ല. എല്ലാവര്‍ക്കും അറിയാമെങ്കിലും അതാരും ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ അന്‍വറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ‘പിണറായിസം തകരും’ എന്ന പോസ്റ്ററും കൗണ്‍ഡൗണ്‍ സ്റ്റാര്‍ട്ട്‌സ് എന്ന ക്യാപ്ഷനുമായിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലായിരുന്നു. തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി എന്നീ സീറ്റുകള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് അത്യധ്വാനമൊന്നും വേണ്ടിവന്നില്ല. നിലമ്പൂരില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചത് ഇടതു സ്വതന്ത്രനായിരുന്നു. സിപിഎമ്മിനു കാര്യമായ സാന്നിധ്യമില്ലാത്ത മണ്ഡലം. 1967ല്‍ സപ്തകക്ഷിമുന്നണിയുടെ കാലത്ത് കെ. കുഞ്ഞാലിയാണ് നിലമ്പൂരില്‍നിന്ന് ജയിച്ച ഏക സിപിഎമ്മുകാരന്‍. 82ല്‍ ടി.കെ. ഹംസ ഇടതുസ്വതന്ത്രനായി ജയിച്ചുകയറി. 2016ലും 2021…

      Read More »
    • മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് വീണു; സിആര്‍ മഹേഷ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

      കൊല്ലം: കടപുഴകി വീണ കൂറ്റന്‍ ആഞ്ഞിലിമരത്തിനും പൊട്ടിവീണ വൈദ്യുതി പോസ്റ്റിനും ഇടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് സിആര്‍ മഹേഷ് എംഎല്‍എ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തില്‍ നിന്ന് എംഎല്‍എയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്. ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം. മണപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തില്‍ പങ്കെടുത്ത് കാറില്‍ തൊടിയൂരില്‍ കാറ്റില്‍ മേല്‍ക്കൂര പറന്നു പോയ വീട് കാണാന്‍ മടങ്ങുകയായിരുന്നു സിആര്‍ മഹേഷ് എംഎല്‍എ. ആഞ്ഞിലി മരം റോഡിനു വശത്തെ ഇലക്ട്രിക് ലൈനിലേക്കും വീണതോടെ ലൈന്‍ വലിഞ്ഞ് കാറിനു മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റും വീണു. എംഎല്‍എയുടെ കാറിനു തൊട്ടു പിന്നില്‍ ആഞ്ഞിലി മരവും, മുന്നില്‍ ഇലക്ട്രിക് പോസ്റ്റും വീണു കിടന്നു. കാറും കാറിലുണ്ടായിരുന്ന സിആര്‍ മഹേഷ് എംഎല്‍എയും ഡ്രൈവറും സൈക്കിളില്‍ വന്ന 3 കുട്ടികളും ഈ അപകടക്കെണിക്കു നടുവിലായി.…

      Read More »
    Back to top button
    error: