
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍?ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍ക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതിന് പുറമേ സിപിഎമ്മും പ്രതിപട്ടികയിലെത്തിയത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.

സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിന് രാഷ്ട്രീയ പ്രതിരോധം തീര്‍ത്തിരിക്കുകയാണ് കരിവന്നൂര്‍ കേസിലെ അന്തിമ കുറ്റപത്രം.