KeralaNEWS

ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരംചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഐടി സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു

ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. അനുപമയിപ്പോള്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നാണ് വിവരം.

എംഎസ്ഡബ്ല്യൂ ബിരുദധാരിയാണ് അനുപമ. ജലന്തര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട്ടെ സന്ന്യാസി മഠത്തിലായിരുന്നു അനുപമ സേവനമനുഷ്ഠിച്ചിരുന്നത്. ഒന്നരമാസം മുമ്പ് അവിടെ നിന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. വിഷയത്തില്‍ അനുപമ പ്രതികരിച്ചിട്ടില്ല.

Signature-ad

2014 മുതല്‍ 2016 വരെ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പരാതി നല്‍കിയിട്ടും ഫ്രാങ്കോയ്ക്കെതിരെ നടപടിയെടുക്കാതായതോടെയാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തത്. പിന്നീട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം കിട്ടി. 2022 ജനുവരിയില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

Back to top button
error: