Kerala
-
ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു, അപകടം ചെറുതുരുത്തിയില്‍
തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരച്ചില്ലകള്‍ വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ട്രെയിന്‍ ചെറുതുരുത്തി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വീണത്. കൂടുതല്‍ അപകടമൊഴിവാക്കാന്‍ ലോക്കോപൈലറ്റ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും സുരക്ഷിതരാണ്. അപകടമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്നതിന് വേണ്ടി ഒരുമണിക്കൂര്‍ സമയം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. മരം മുറിച്ച് മാറ്റി വൈദ്യുതലൈനില്‍ നിന്ന് ചില്ലകള്‍ മാറ്റിയതിന് ശേഷം 11 മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
Read More » -
നിലമ്പൂര്‍ വീണ്ടും പോളിങ് ബൂത്തിലേക്ക്; ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍. ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലെ കഡി (എസ്സി), വിസാവദര്‍ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ നിലവില്‍വരും. ജൂണ്‍ രണ്ട് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന, നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5 ആണ്. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അന്‍വര്‍ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു കേന്ദ്ര…
Read More » -
സാധാരണക്കാർക്ക് കരൾമാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം..!! ബിഎംഎച്ചിൽ “റീലിവർ’ പദ്ധതിക്ക് തുടക്കം… ആധുനിക റോബോട്ടിക് ലിവർ ട്രാൻസ്പ്ലാൻറ് യൂണിറ്റ് ആരംഭിച്ചു; രാജ്യത്തെ പ്രമുഖ കരൾമാറ്റ വിദഗ്ധൻ ഡോ. ജോയ് വർഗീസിന്റെ നേതൃത്വത്തിൽ ചികിത്സ
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാൻറ് വിഭാഗത്തിനു തുടക്കം. സാധാരണക്കാർക്ക് കരൾമാറ്റിവയ്ക്കൽ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ “റീലിവർ’ പദ്ധതിയുമായി പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കരൾ മാറ്റവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പേകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ബിഎംഎച്ച് ഒരുക്കുന്നതെന്നതും ശ്രദ്ധേയം. നടൻ മോഹൻലാലിൻറെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് നിർധനരോഗികൾക്ക് ചികിത്സാ ചെലവുകൾ കുറച്ചു നൽകും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹൻലാൽ പറഞ്ഞു. പിറന്നാൾ ദിനത്തിൽ വീഡിയോ വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. രാജ്യത്തെ പ്രമുഖ കരൾമാറ്റ വിദഗ്ധനായ ഡോ. ജോയ് വർഗീസിൻറെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. 1500 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹം സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ ദശാബ്ദങ്ങളായി സേവനം നടത്തി വരുന്നു. ഡോ. വിവേക് വിജ് ഉൾപ്പെടെയുള്ള…
Read More » -
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേല്‍ശാന്തിക്ക് പരിക്ക്; അപകടം സെന്റ്മേരീസ് പള്ളിക്ക് സമീപം
കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. ഇതിന് പിന്നാലെ ഇതുവഴി ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിയും ബൈക്ക് പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ…
Read More » -
നാല് വര്‍ഷ വര്‍ഷ ബിരുദം; ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടി കേരള സര്‍വ്വകലാശാല; പ്രതിഷേധവുമായി കെഎസ്യു
തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ കോഴ്സുകളുടെ മറവില്‍ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സര്‍വകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്കി. അഡ്മിഷന് സമയത്തെ ഫീസുകള്‍ കുത്തനെ കൂട്ടിയതിലൂടെ വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോള്‍ കേരള സര്‍വകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അഡ്മിഷന് ഫീസ് നിരക്കുകള്‍ 1850 രൂപയില്‍ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയില്‍ നിന്ന് 525 രൂപയായി ഉയര്‍ത്തിയതുള്‍പ്പടെയുള്ള തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ക്ക് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു.അല്ലാത്തപക്ഷം ശക്തമായ…
Read More » -
കടുവയെപ്പിടിച്ച കിടുവ! മദ്യപാന പരിശോധന നടത്താന്‍ എത്തിയത് മദ്യപിച്ച്, ഡിപ്പോയില്‍നിന്ന് മുങ്ങി; കെഎസ്ആര്‍ടിസിയില്‍ സസ്പെന്ഷന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥന് പ്രത്യേക പരിശോധനാ സംഘത്തെക്കണ്ട് മുങ്ങിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായി. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ എം.എസ്.മനോജിനെയാണ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം രണ്ടിനാണ് സംഭവം. യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താന്‍ അന്നു നിയോഗിച്ചിരുന്നത് മനോജിനെയാണ്. എന്നാല്‍ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോള്‍ പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു. മാനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്മാസ്റ്റര് ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍നിന്ന് അറിയിപ്പോ അനുമതിയോ ഇല്ലാതെ പുറത്തുപോയി. വിഷയം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ നടപടി എടുക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് മനോജിനെ 20ന് സസ്പെന്‍ഡ് ചെയ്തത്.
Read More » -
‘പണം നല്കിയാല് ബുദ്ധിമുട്ടുണ്ടാകില്ല, ഇല്ലെങ്കില്‍ പൂട്ടും’; ഇഡി ഉദ്യോഗസ്ഥര്‍ക്കായി മൂന്നുകോടി വരെ വാങ്ങിയെന്ന് വിജിലന്‍സിന് വിവരം; ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രമാക്കി അന്വേഷണം; പണം നല്‍കേണ്ടത് തട്ടിക്കൂട്ട് കമ്പനിയുടെ അക്കൗണ്ടില്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈക്കൂലി വാങ്ങി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്. ഇഡി ഉദ്യോഗസ്ഥര്‍ക്കാണെന്ന് പറഞ്ഞ് മൂന്നുകോടി രൂപവരെ പ്രതികള്‍ വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. ഫോണിലൂടെ അടക്കം ലഭിച്ച പരാതികളില്‍നിന്നാണ് ഇക്കാര്യം അന്വേഷകസംഘത്തിന് കണ്ടെത്താനായത്. ഇരകളെ ബന്ധപ്പെട്ട് പരാതി വാങ്ങാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. രണ്ടാംപ്രതി വില്‍സണ്‍ വര്‍ഗീസ്, താന്‍ ഇടപെട്ട് ഒരു കേസ് ഒതുക്കിയ കാര്യം പരാതിക്കാരനായ അനീഷ് ബാബുവിനോട് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ സംഭാഷണം സഹിതമാണ് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഈ നിര്‍ണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം ആരംഭിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്ന തെളിവുകള്‍വച്ച് ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ചോദ്യംചെയ്യാനാണ് വിജിലന്‍സ് നീക്കം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും 30 ലക്ഷത്തിന് ഒതുക്കാമെന്ന് വില്‍സണ്‍ ഉറപ്പുനല്‍കുന്നതാണ് സംഭാഷണത്തിലുള്ളത്. പണം നല്കിയാല് പിന്നെ ഇഡിയില്‍നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.…
Read More » -
ഖാര്‍ഗെയും രാഹുലും സ്ഥാനം മാറണമെന്നു പറഞ്ഞില്ല; കേരളത്തിലെ നേതാക്കള്‍ സൂചന പോലും നല്‍കിയില്ല; പിണറായിക്കെതിരായ അന്തിമ പോരാട്ടം നയിക്കണമെന്ന് ആഗ്രഹിച്ചു; മാറേണ്ടി വരുമെന്ന് ഒരിക്കും കരുതിയില്ല; ഒഴിവായത് കണ്ണൂരിനിന്ന് മന്ത്രിയാക്കാമെന്ന ഉറപ്പില്‍: ഒരുമുഴം മുമ്പേ എറിഞ്ഞ് സുധാകരന്
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രയാക്കുമെന്ന ഉറപ്പിലെന്നു കെ. സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. അധ്യക്ഷ പദവിയില്‍നിന്നു മാറണമെന്നു നിര്‍ദേശിച്ചതു കെ.സി. വേണുഗോപാലാണെന്നും സുധാകരന് വെളിപ്പെടുത്തി. ബെല്‍ഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാര് രാജ്യത്തു മാറി. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നല്‍കാമെന്നും പ്രത്യേക ഇളവ് നല്കി നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാരിന്റെ ഭാഗമാക്കാമെന്നും വേണുഗോപാല്‍ ഉറപ്പു നല്കിയെന്നു സുധാകരന് പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാര്‍ട്ടിയില്‍തന്നെ ഉണ്ടാകുമെന്നു വേണുഗോപാല്‍ പറഞ്ഞു. ഉചിതമായ ആദരം നല്‍കുമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് ആക്കുമെന്നും പറഞ്ഞു. പ്രവര്‍ത്തകസമിതി അംഗത്വം നല്‍കുമെന്ന ഉറപ്പു പാലിച്ചു. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റരുതെന്നായിരുന്നു രാഹുലിനോടും ഖാര്‍ഗെയോടും ആവശ്യപ്പെട്ടത്. ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളോട് ആരോഗ്യ നിലയെപ്പറ്റി സംസാരിക്കാമെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ എനിക്ക് ഒരു…
Read More »

