Kerala

    • റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും, യാത്രക്കാര്‍ ദുരിതത്തില്‍

      കോഴിക്കോട്: കനത്തമഴയില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട് അരീക്കാട് ആണ് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്. ഇതോടെ മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് അരീക്കാട് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ റൂട്ടിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ ട്രെയിന്‍ ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം റെയില്‍വേ തുടങ്ങി. താത്ക്കാലികമായി രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിടുന്നുണ്ട്. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നത് വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഷൊര്‍ണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നത്, ഓഫീസിലും മറ്റും കൃത്യസമയത്തിന് എത്തേണ്ടവരെ ബുദ്ധിമുട്ടിലാക്കും. ഇന്നലെയും ശക്തമായ മഴയില്‍ കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടിയത്. ഇന്നലെ കോഴിക്കോട് നല്ലളത്താണ് റെയില്‍വേ ട്രാക്കിലേക്ക്…

      Read More »
    • മാനേജറെ മര്‍ദിച്ചതിന് ഉണ്ണി മുകുന്ദനെതിരെ കേസ്; മര്‍ദനം ടൊവിനോയുടെ ‘നരിവേട്ട’യെ പ്രശംസിച്ചതിന്

      കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്റെ മാനേജര്‍ വിപിന്‍ കുമാര്‍. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മര്‍ദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് നടന്റെ പ്രഫഷനല്‍ മാനേജര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ നടനെതിരെ കേസെടുത്തു. കാക്കനാട്ടെ ഫ്ലാറ്റില്‍വെച്ചായിരുന്നു മര്‍ദനം. ആശുപത്രിയില്‍ ചികിത്സതേടിയ ശേഷമാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്ന് വിപിന്‍ പറയുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ തന്റെ ഫ്ലാറ്റില്‍ വന്ന് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മര്‍ദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു. പൊലീസിന് പുറമെ ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് മാനേജര്‍. വിഷയത്തില്‍ നടന്‍ പ്രതികരിച്ചിട്ടില്ല. ’18 വര്‍ഷമായി ഞാന്‍ സിനിമ പ്രവര്‍ത്തകനാണ്. സംവിധാനം…

      Read More »
    • ആരു ജയിച്ചാലും തിരിച്ചടി അന്‍വറിന്; ബിജെപിയും എസ്ഡിപിഐയും പിടിച്ച വോട്ടുകള്‍ നിര്‍ണായകം; കോണ്‍ഗ്രസ് ചേര്‍ത്തത് 8000 വോട്ടുകള്‍; മണ്ഡലത്തിലെ ചര്‍ച്ചകള്‍ സൂഷ്മമായി നിരീക്ഷിച്ച് എല്‍ഡിഎഫ്; നിലമ്പൂരില്‍ ഒറ്റയ്ക്കു മത്സരിച്ചാല്‍ അന്‍വറിനെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വി

      നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനെതിരേ പി.വി. അന്‍വര്‍ ലക്ഷ്യമിടുന്നത് എന്ത്? മൂന്നു പതിറ്റാണ്ടോളം ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിലാണ് മകന്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക പി.വി. അന്‍വറിന്. അന്‍വര്‍ ഭാവിയിലും ജയിക്കാന്‍ സാധ്യതയുളള ഒരേയൊരു മണ്ഡലം കൈവിട്ടുകളയുന്നത് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിനും തീക്കളിയാകും. 1977ല്‍ നിലമ്പൂരില്‍നിന്നു നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദിന് പിന്നീടു 2016ല്‍ ആണു കളം വിടുന്നത്. 2011ല്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി. 2016ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. ഇതിനുശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും പി.വി. അന്‍വറിനെ ഇറക്കി എല്‍ഡിഎഫ് മണ്ഡലം പിടിച്ചു. 2021ല്‍ 2700 വോട്ടുകള്‍ക്കു വീണ്ടും ജയിച്ചെങ്കിലും അന്‍വറിനെതിരേ മണ്ഡലത്തില്‍ ശക്തമായ എതിര്‍പ്പുമുണ്ട്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെയുള്ള നിലമ്പൂരിലെ വികസനം ചര്‍ച്ചയായാല്‍ അതില്‍ അന്‍വറും മറുപടി പറയേണ്ടിവരും. കാരണം, ഏതാനും മാസം മുമ്പുവരെ പിണറായി വിജയന്റെ ശക്തമായ വക്താവായിരുന്നു അന്‍വര്‍. അതിനാല്‍തന്നെ വികസനം മുടക്കുന്നത് എന്തെങ്കിലും അന്‍വറിന്റെ മണ്ഡലത്തില്‍…

      Read More »
    • വി.എസ്. ജോയിയെ തഴഞ്ഞത് രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ട്; ആര്യാടന്‍ ഷൗക്കത്ത് സിപിഎം സ്ഥാനാര്‍ഥിയാകാന്‍ ചര്‍ച്ച നടത്തിയയാള്‍; പിണറായിക്കെതിരേ ഒരു വരി എഴുതില്ല; വലതുപക്ഷത്തെ ഇടതുപക്ഷം; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാക്കുമോ അന്‍വര്‍?

      മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടൻ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അൻവർ പരസ്യമായി തുറന്നടിച്ചു. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെതിരെ ഉയർത്തിയത്. ആര്യാടൻ ഷൌക്കത്തിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് നിലമ്പൂരിലെ സിപിഎം ഏരിയാ കമ്മറ്റികളും ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതോടെയാണ് അതില്ലാതായതെന്നാണ് അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചത്. നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യൻ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി. വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ…

      Read More »
    • ബിജെപിയുടെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂര്‍, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകള്‍ക്കായി പ്രത്യേകം പദ്ധതി; കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓരോ വാര്‍ഡിലും അഞ്ചംഗ കോര്‍ ടീം; എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ഊര്‍ജിത പ്രവര്‍ത്തനം

      തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. പുതിയ നേതൃത്വത്തിനു കീഴില്‍ പ്രധാന തന്ത്രങ്ങളും സംഘടനാ പുനര്‍നിര്‍മാണവുമടക്കം നടപ്പാക്കും. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ നഗര കോര്‍പറേഷനുകളില്‍ വിജയം ലക്ഷ്യമിടുന്ന പാര്‍ട്ടി, തന്ത്രപരമായി നിര്‍ണായകമായ ചില പോക്കറ്റുകളിലും വിജയ സാധ്യത മനസിലാക്കി തന്ത്രങ്ങള്‍ രൂപീകരിക്കും. എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീനമുള്ള മേഖലകളില്‍ യുഡിഎഫ് കൈവശം വച്ചിരിക്കുന്ന സീറ്റുകള്‍ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍താഴെ തദ്ദേശ സ്ഥാപനങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുയാണു ലക്ഷ്യം. ഇതിനായി ഓരോ പഞ്ചായത്തുകള്‍ക്കുംവേണ്ടി പദ്ധതി തയാറാക്കും. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളില്‍ സീറ്റുകള്‍ നേടിക്കൊണ്ടോ നിര്‍ണായക പങ്ക് വഹിച്ചോ സാന്നിധ്യം അറിയിക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നു. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) ഇപ്പോള്‍ രണ്ടു മുനിസിപ്പാലിറ്റികളാണു നിയന്ത്രിക്കുന്നത്- പാലക്കാട്, പന്തളം എന്നിവ. മുന്നണിക്ക് സംസ്ഥാനത്തുടനീളം 1,600 ഓളം വാര്‍ഡ് അംഗങ്ങളുണ്ട്. സാധാരണ രീതിക്ക് വിരുദ്ധമായി,…

      Read More »
    • കേരളത്തിലേക്ക് കോടികള്‍ ഒഴുകിയെത്തേണ്ട പദ്ധതി; റാഞ്ചിയെടുക്കാന്‍ തമിഴ്നാടിന്റെ നീക്കം

      തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് അത്യാവശ്യമായ കപ്പല്‍ശാല നിര്‍മ്മാണം കടലാസിലൊതുങ്ങി. കേരളത്തിലടക്കം കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും തുടര്‍ നടപടികളില്ല. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവുമധികം ചരക്കു നീക്കം നടക്കുന്ന തുറമുഖങ്ങളില്‍ മൂന്നു മാസമായി ഒന്നാമതാണ് വിഴിഞ്ഞം. റോഡ്-റെയില്‍ കണക്ടിവിറ്റിയാവുന്നതോടെ കപ്പലുകളുടെ വരവ് കൂടും. കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം തുറമുഖത്തിനും അനിവാര്യമാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലും കപ്പല്‍ ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചതോടെ, പൂവാറില്‍ കപ്പല്‍ശാലയ്ക്കായി കേരളം ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായി. കപ്പല്‍ശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും ഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. വിഴിഞ്ഞം തുറമുഖതതിന് 10കിലോമീറ്റര്‍ സമീപത്തുള്ള പൂവാറാണ് കപ്പല്‍ശാലയ്ക്ക് അനുയോജ്യമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. തീരത്തു നിന്ന് അര കിലോമീറ്റര്‍ ദൂരം വരെ 13മീറ്റര്‍ സ്വാഭാവിക ആഴമുണ്ട്.…

      Read More »
    • നിലമ്പൂരില്‍ സ്വതന്ത്രനായി പി.വി. അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കുന്നില്‍ കടുത്ത എതിര്‍പ്പ്; വകവയ്ക്കാതെ യുഡിഎഫ്; ഹൈക്കമാന്‍ഡ് ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും; അന്‍വറിന്റെ എല്ലാ തന്ത്രങ്ങളും പാളി; ഷൗക്കത്തിന് നിര്‍ണായകമായത് കനഗോലുവിന്റെ റിപ്പോര്‍ട്ട്‌

      മലപ്പുറം : നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം.  അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു  മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്.  ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റ്  ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ…

      Read More »
    • കരുവന്നൂര്‍: സിപിഎമ്മിനെയും മുന്‍ തൃശൂര്‍ ജില്ല സെക്രട്ടറിമാരെയും പ്രതിയാക്കി ഇഡി കുറ്റപത്രം; ‘എ.സി. മൊയ്തീന്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തു; പങ്ക് സിപിഎമ്മിനു കിട്ടി’

      എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടിയാണ്ന്തി. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് സിപിഎം പാർട്ടിയിലേത് ഉൾപ്പെടെ 8 രാഷ്ട്രീയ പ്രവർത്തകരാണ്. കുറ്റപത്രത്തിലെ വിവരങ്ങൾ: കുറ്റപത്രത്തിൽ സി.പി.എം 68-ാം പ്രതിയും, എം.എം. വർഗീസ് 69-ാം പ്രതിയും, എം.പി കെ. രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. കൗൺസിലർ മധു അമ്പലപുരം ഉൾപ്പെടെ ഒരു ഡസനിലേറെ പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ…

      Read More »
    • കനത്ത മഴയിലും കാറ്റിലും തട്ടുകടയുടെ സമീപം കയറി നിന്നു; ആലപ്പുഴ ബീച്ചില്‍ പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു

      ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ തട്ടുകടയുടെ വശത്ത് കയറി നിന്ന പതിനെട്ടുകാരി കട തകര്‍ന്നുവീണു മരിച്ചു. പളളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ബിച്ചിലൂണ്ടായിരുന്ന ആളുകള്‍ തട്ടുകടയ്ക്ക് സമീപത്തേക്ക് കയറിനില്‍ക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ തട്ടുകട മറിഞ്ഞ് ആളുകളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പതിനെട്ടുകാരിയെ രക്ഷിക്കാനായില്ല. ജില്ലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. പ്രധാനനിരത്തുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും വന്‍തോതില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്. അതേസമയം, നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്നണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ നാളെ( ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി…

      Read More »
    • നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യം, സ്ഥാനാര്‍ഥി വേണോ എന്ന് ഇന്ന് തീരുമാനിക്കും: രാജീവ് ചന്ദ്രശേഖര്‍

      മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് നടക്കുന്ന എന്‍ഡിഎ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്നും നിലവില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ‘ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോ. എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പോലെയല്ല, ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയോ, എന്‍ഡിഎ സ്ഥാനാര്‍ഥിയോ, സ്വതന്ത്ര സ്ഥാനാര്‍ഥിയോ ഉണ്ടാവാം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്,’ രാജീവ് പറഞ്ഞു. ‘ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎല്‍എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ക്കും പിന്നിലുള്ള പാര്‍ട്ടികള്‍ക്കും അറിയാം. ഏഴുമാസത്തില്‍ ഒരു…

      Read More »
    Back to top button
    error: