Kerala

    • ശോഭ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും: കെ. സുരേന്ദ്രൻ

      ആലപ്പുഴ: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കിയ പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ശോഭ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന മണ്ഡലം കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നിട്ടും ആലപ്പുഴയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാൻ തിടുക്കം കൂട്ടുകയും പരിശ്രമിക്കുകയും ചെയ്തയാളാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ്. നിരോധിത തീവ്രവാദ സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്താക്കണം. “അവിലും മലരും കുന്തിരിക്കവും” മുദ്രാവാക്യം ഉയർന്നത് ആലപ്പുഴയില്‍ വച്ചായിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുബാങ്ക് രാഷ്‌ട്രീയം മാത്രമാണുള്ളത്. എന്നാല്‍ എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന ഏക മുന്നണി എൻഡിഎ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

      Read More »
    • പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങൾ അറസ്‌റ്റിൽ

      കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങൾ അറസ്‌റ്റിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമുറ്റത്ത് വീട്ടില്‍ അഭിനോ സുനില്‍ (23), സഹോദരന്‍ അക്വിനോ സുനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്. യുവാവും കൂട്ടാളികളും ബൈക്കുകളിലും കാറുകളിലുമായി പെൺകുട്ടിയുടെ വീട്ടിലെത്തുകയും എതിർത്ത ബന്ധുക്കളെ പരിക്കേല്‍പ്പിച്ച്‌ പെണ്‍കുട്ടിയുമായി കടക്കുകയുമായിരുന്നു. എന്നാല്‍ അഭിനോയെയും സഹോദരനെയും നാട്ടുകാര്‍ തടഞ്ഞ് വച്ചു തെക്കുംഭാഗം പൊലീസിനു കൈമാറി. അക്രമി സംഘം വീടിനും കേടുപാടു വരുത്തി. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ വി.പ്രസാദ്,ഇന്‍സ്പെക്ടര്‍ വി.പ്രസാദ്, എസ്‌ഐമാരായ സലിം, മണിലാല്‍, സജികുമാര്‍, എഎസ്‌ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ഇന്നലെ തെക്കുംഭാഗം സ്റ്റേഷനില്‍ ഹാജരായി. ശനി രാത്രി 10ന് ചവറ സൗത്ത് വടക്കുംഭാഗത്തായിരുന്നു സംഭവം.

      Read More »
    • കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

      കൊച്ചി: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. പരേതനായ ചെങ്ങമനാട്ട്‌ ഏലിയാസിന്റെ ഭാര്യ സാറാമ്മ (അമ്മിണി-72) യെയാണ്‌ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവരു‌ടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്.മരുമകളും ചേലാട്‌ ബെസ്‌ അനിയ പബ്ലിക്‌ സ്‌കൂളിലെ അധ്യാപികയുമായ സിന്‍ജു  വീട്ടിലെത്തിയപ്പോള്‍ സാറാമ്മ മരിച്ചുകിടക്കുകയായിരുന്നു. ഇവർ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.സാറാമ്മയുടെ ധരിച്ചിരുന്ന സ്വര്‍ണവളകളും മാലയും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. വീണുകിടന്നതിനു സമീപം മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. ഭക്ഷണാവശിഷ്‌ടങ്ങളും ചിതറിക്കിടന്നിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ തലയ്‌ക്കു പിന്നില്‍ കഠിമായതെന്തോ ഉപയോഗിച്ച്‌ അടിച്ചാതാകാമെന്നാണു പോലീസ്‌ നിഗമനം. സ്വര്‍ണം നഷ്‌ടപ്പെട്ടതിനാല്‍ മോഷണമാണു ലക്ഷ്യമെന്നു കരുതുന്നു. ഭക്ഷണം കഴിച്ച്‌ ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വച്ച്‌ അടിച്ചുവെന്നാണ് കരുതുന്നത്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. വീടിനോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍…

      Read More »
    • കൊല്ലത്തും കോഴിക്കോടും ഉറങ്ങിക്കിടന്ന 2 യുവാക്കളുടെ  തലയിലൂടെ വാഹനം കയറി, തത്ക്ഷണം മരണം

      കൊല്ലം കണ്ണനല്ലൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവ് തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പന്തീരാങ്കാവിൽ ഉറങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളി ടിപ്പര്‍ ലോറി കയറി മരിച്ചു.  ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കാന്‍ വന്ന ലോറിയാണ് ഉറങ്ങുകയായിരുന്ന സനിഷേക് കുമാറിനു മുകളിലൂടെ കയറിയത്.

      Read More »
    • കോട്ടയത്ത് സ്‌കൂട്ടർ ലോറിക്കടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുമ്പോഴാണ് അപകടം

             കോട്ടയത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നർ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്. പ്രിയ ടയറിനിടയിൽ കുടുങ്ങിയത് കണ്ടെയ്നർ ഡ്രൈവർ അറിഞ്ഞില്ല. പ്രിയ ടയറിനിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ട പൊലീസ് സംഘം കണ്ടെയ്നർ ലോറി തടഞ്ഞു നിർത്തി. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലോറി സ്കൂട്ടറിൽ തട്ടിയപ്പോൾ പ്രിയ തെറിച്ച് കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ കുടുങ്ങിയെന്നാണു കരുതുന്നത്. ഇന്നലെ വൈകിട്ട് നാഗമ്പടത്തിനു സമീപം മറ്റൊരു അപകടം നടന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്  ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി വരുന്നതിനിടെയാണു കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ പ്രിയ അപകടത്തിൽപ്പെട്ടു കിടക്കുന്നതു പൊലീസ് കാണുന്നത്. ഉടൻ തന്നെ കണ്ടെയ്നർ നാഗമ്പടം പാലത്തിനു മുകളിൽ തടഞ്ഞിട്ടു. പ്രിയയെ ഉടൻ…

      Read More »
    • ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു; ഓര്‍മ്മയാകുന്നത് ആനച്ചന്തം

      പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ (55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ മദപ്പാട് സമയത്താണ് അസുഖം പിടിപ്പെട്ടത്. ഈ സീസണിലെ ഉത്സവങ്ങളില്ലൊന്നും പങ്കെടുത്തിരുന്നില്ല. 1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരന്‍ എം.എ.ഹരിദാസനും ബിഹാര്‍ സോണ്‍പൂരിലെ മേളയില്‍നിന്നും അയ്യപ്പനെ വാങ്ങുന്നത്. 305 സെന്റിമീറ്റര്‍ ഉയരമുണ്ട്. തൃശൂര്‍ പൂരത്തിലെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ സ്വകാര്യ ഉടമസ്ഥതയിലുള്ള അപൂര്‍വം ആനകളിലൊന്നാണ് അയ്യപ്പന്‍. ചെറായി, ചക്കുമലശ്ശേരി ഉത്സവങ്ങളിലെ തലപ്പൊക്ക മത്സരങ്ങളില്‍ പല തവണ വിജയിച്ചിട്ടുണ്ട്. നെന്‍മാറ വല്ലങ്ങിവേല, ചിനക്കത്തൂര്‍ പൂരം, ഉത്രാളികാവ് പൂരം, പരിയാനമ്പറ്റ പൂരം, പറക്കോട്ടുകാവ് താലപ്പൊലി തുടങ്ങിയവയ്ക്ക് നിരവധി വര്‍ഷം തിടമ്പേറ്റി. ഗജരാജ വൈസൂര്യ പട്ടം നല്‍കി അയ്യപ്പനെ ആദരിച്ചിട്ടുണ്ട്.

      Read More »
    • രാഹുല്‍ വന്നതിലുമധികം ആനകൾ വയനാട്ടില്‍ വന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ

      കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  ബിജെപിയുടെ വായനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിലാണ് രാഹുലിനെതിരേ  സുരേന്ദ്രൻ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതിന്‍റെ ഇരട്ടി ആനകള്‍ മണ്ഡലത്തില്‍ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.   ടൂറിസ്റ്റു വിസയില്‍ ആറേഴു തവണ വയനാട്ടില്‍ വരുന്ന രാഹുല്‍ മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടാറില്ലെന്നു പറഞ്ഞ സുരേന്ദ്രൻ ‘രാഹുല്‍ വയനാട്ടില്‍ വരും, 2 പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമില്‍ 2 പോസ്റ്റിടും, പോവും’ ഇതാണ് നടക്കുന്നതെന്നും പരിഹസിച്ചു. വയനാടിനെ ആസ്പിരേഷനാല്‍ ജില്ലയായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തിരുമാനിച്ചെങ്കിലും സ്ഥലം എംഎല്‍എ എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കാൻ പോലും രാഹുല്‍ ഗാന്ധി തയാറായില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.   കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വന്യജീവി ശല്യം നേരിടാൻ കോടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് കേരളം എന്തുചെയ്തു എന്നെങ്കിലും രാഹുല്‍ തിരക്കിയിട്ടുണ്ടോ , എല്ലാം കാര്യങ്ങളും ചെയ്യാമായിരുന്നിട്ടും രാഹുല്‍ ഗാന്ധി…

      Read More »
    • എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം;  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്

      തിരുവനന്തപുരം: ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ മത ചിഹ്നം ഉപയോഗിച്ചതിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എല്‍ഡിഎഫ്. പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉള്‍പ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകള്‍ നീക്കം ചെയ്തിരുന്നു. വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകള്‍ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

      Read More »
    • ഭക്ഷണം കഴിക്കാം, വേണമെങ്കില്‍ മദ്യവും;കൊച്ചിയുടെ രാവുകള്‍ക്ക് നിറമേകി റസ്റ്റോബാറുകള്‍ 

      കൊച്ചി: കൊച്ചിയുടെ രാവുകള്‍ക്ക് നിറമേകി റസ്റ്റോബാറുകൾ.ഭക്ഷണവും മദ്യവും സംഗീതവും നൃത്തവും ഒരേ സമയം ആസ്വദിക്കാവുന്ന റസ്റ്റോറന്റും ബാറും ചേർന്ന സംവിധാനമാണ് റെസ്റ്റോബാർ. നിലവിലെ ബാർ ഹോട്ടലുകള്‍ തന്നെയാണ് റെസ്റ്റോബാറുകളും ഒരുക്കുന്നത്. കുറഞ്ഞ നാളുകള്‍ കൊണ്ട് ഈ ബാറുകളില്‍ സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളായെത്തിക്കഴിഞ്ഞു.നല്ല സർവീസും സുരക്ഷിതത്വവും ഉറപ്പുമുള്ള ഇടങ്ങളിലാണ് തിരക്കേറെയും. എറണാകുളം നഗരത്തില്‍ മാത്രം ഡസനിലേറെ റസ്റ്റോബാറുകള്‍ പ്രവർത്തിക്കുന്നു.മദ്യം വിളമ്ബുന്ന റസ്റ്റോറന്റിനും പുല്‍ത്തകിടിക്കും മറ്റും എക്സൈസ് വകുപ്പില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച്‌ അനുമതി വാങ്ങണം. ശാന്തമായ അന്തരീക്ഷത്തില്‍ ഭക്ഷണവും ആവശ്യമുള്ളവർക്ക് മദ്യവും കഴിക്കാമെന്ന റസ്റ്റോബാറിന്റെ സൗകര്യമാണ് കൂടുതല്‍ പേരെ ആകർഷിക്കുന്നത്. ചില റസ്റ്റോബാറുകളില്‍ സപ്ളയർമാരായി സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.

      Read More »
    • തിരുവനന്തപുരത്ത് ഏപ്രില്‍ 5, 10 തീയതികളിൽ പ്രാദേശിക അവധി

      തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10 ന് അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. എന്നാല്‍, മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. അതേസമയം പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച്‌ ഏപ്രില്‍ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്ബായം, മാണിക്കല്‍, മംഗലപുരം ഗ്രാമ പഞ്ചായത്തുകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

      Read More »
    Back to top button
    error: