Kerala

    • കെഎസ്ആർടിസി ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും; വിശ്രമിക്കാൻ എസി മുറികളും: കെ ബി ഗണേഷ് കുമാർ

      തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാർ. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും  മന്ത്രി ആവശ്യപ്പെട്ടു. റോഡിലൂടെ ബസ് ഓടിക്കുമ്ബോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തിലുണ്ട്. കെഎസ്‌ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികളുണ്ടാവും, ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും, സ്പോണ്‍സർഷിപ്പിലൂടെ കെഎസ്‌ആർടിസി സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതിയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

      Read More »
    • കാട്ടുപന്നികളുടെ സാന്നിധ്യമുള്ള സ്ഥലമായതിനാല്‍ വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്ക്; കർഷകൻ ദുരിതത്തിൽ

      ചിറ്റാരിക്കാൽ: കാട്ടുപന്നിയുടെ കാഷ്ഠം പുരയിടത്തിൽ കണ്ടതിനാൽ  വായ്പ നിഷേധിച്ച് ബാങ്ക്. ചിറ്റാരിക്കാല്‍ കണ്ണിവയലിലെ കർഷകനാണ് ദുരിതാനുഭവം. കണ്ണിവയലിലെ മടുക്കാങ്കല്‍ എം.സി. മാനുവേലിനാണ് ബാങ്ക് വായ്പയ്ക്കുവേണ്ടി മാസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ പന്നിക്കാഷ്ഠത്തിന്‍റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടത്. പാലാവയല്‍ വില്ലേജിലുള്ള രണ്ടേക്കർ സ്ഥലത്തിനാണ് കേരള ഗ്രാമീണ്‍ ബാങ്ക് ചിറ്റാരിക്കാല്‍ ശാഖയില്‍നിന്ന് മാനുവേൽ കാർഷികവായ്പയ്ക്ക് അപേക്ഷ നല്കിയത്.സ്ഥലത്തിന്‍റെ ആധാരം കാണിച്ചപ്പോള്‍ അടിയാധാരവും കുടിക്കട സർട്ടിഫിക്കറ്റും ഒഴിമുറിയുമുള്‍പ്പെടെ പതിനാറോളം രേഖകള്‍ വേണമെന്ന് ബാങ്ക് അധികൃതരും അഡ്വക്കേറ്റും ആവശ്യപ്പെട്ടു. ഇതിലോരോന്നും സംഘടിപ്പിക്കാൻവേണ്ടി മാനുവേല്‍ മാസങ്ങളോളം വിവിധ ഓഫീസുകള്‍ കയറിയിറങ്ങി. ഇതിനുമാത്രം 30,000 രൂപയോളം ചെലവായി. 500 രൂപയുടെ മുദ്രപ്പത്രവും വാങ്ങി സമർപ്പിച്ചു.എല്ലാം കഴിഞ്ഞപ്പോള്‍ 5,60,000 രൂപ വരെ വായ്പ ലഭിക്കാവുന്നതാണെന്ന് അധികൃതർ മാനുവേലിനെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വായ്പ അനുവദിക്കുന്നതിന്‍റെ അവസാനപടിയായി ബാങ്കിന്‍റെ ഫീല്‍ഡ് ഓഫീസർ മാനുവേലിന്‍റെ സ്ഥലം സന്ദർശിക്കാൻ വന്നത്. സ്ഥലമെല്ലാം നോക്കിക്കാണുമ്ബോഴാണ് പന്നിക്കാഷ്ഠം ശ്രദ്ധയില്‍പെട്ടത്. ഇത് ഏതു ജീവിയുടെ കാഷ്ഠമാണെന്ന് മാനുവേലിനോട് ചോദിച്ചപ്പോള്‍ കാട്ടുപന്നിയുടേതാണെന്നു പറയാൻ മാനുവേല്‍…

      Read More »
    • കേരളത്തില്‍ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

      കേരളത്തില്‍ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2004 ല്‍ എല്‍ഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവർത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : 2024 = 2004 കേരളത്തില്‍ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ. 2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർഭരണത്തിനെതിരെയും മതവർഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാൻ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി. ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവർത്തിക്കും..

      Read More »
    • നഗ്ന വീഡിയോ കോൾ വഴി അഞ്ചു ലക്ഷം രൂപ തട്ടി;രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി

      വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി.  രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്. 2023 ജൂലൈയിലാണ്  യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. എസ്.ഐ  ബിനോയ്‌ സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി.എ, അനീസ്,…

      Read More »
    • ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍

      പാലക്കാട്: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ഹോളി ആഘോഷങ്ങള്‍ കണക്കിലെടുത്താണ്  സ്‌പെഷ്യല്‍ ട്രെയിൻ  അനുവദിച്ചിരിക്കുന്നത്. കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കുമാകും സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. മാർച്ച്‌ 23,30 എന്നീ തീയതികളിലാണ് ബെംഗളുരുവില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുക. വൈകിട്ട് 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം വൈകിട്ട് 7.40-ന് കൊച്ചുവേളിയില്‍ എത്തും. മാർച്ച്‌ 24,21 എന്നീ തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് രാത്രി 10-ന് തിരിക്കുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ച കഴിഞ്ഞ് 4.30-ന് ബെംഗളൂരുവിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മാർച്ച്‌ 15,26 എന്നീ തീയതികളാണ് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിൻ സർവീസ് നടത്തുക. രാത്രി 11.55-ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കണ്ണൂരില്‍ എത്തും. മാർച്ച്‌ 20,27 എന്നീ തീയതികളിലാണ്…

      Read More »
    • കൊച്ചി വാട്ടര്‍ മെട്രോ; പുതിയ സര്‍വീസുകള്‍ ഇന്ന് മുതല്‍; റൂട്ടുകളും നിരക്കും അറിയാം 

      കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുക. ഇതോടെ ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.   ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകള്‍ വഴി സൗത്ത് ചിറ്റൂർ ടെർമിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലില്‍ നിന്ന് ഏലൂർ ടെർമിനല്‍വഴി ചേരാനെല്ലൂർ ടെർമിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.   പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.   പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ ഹൈകോർട് ജങ്ഷൻ-സൗത്ത്…

      Read More »
    • കാസര്‍കോട്ടെ ബിജെപി കണ്‍വെൻഷനില്‍ പ്രവർത്തകരുടെ പ്രതിഷേധം

      കാസർകോട്: ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്ബോള്‍ ചർച്ചയാകുന്നത് മറ്റു പാർട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നല്‍കുന്ന അമിത പ്രാധാന്യം. എൻഡിഎ കാസർകോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വൻഷനിലായിരുന്നു നാടകീയ രംഗങ്ങള്‍.കണ്‍വെൻഷൻ ഉദ്ഘാടനം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതിലായിരുന്നു സികെപിയുടെ പരസ്യമായ പ്രതിഷേധം. അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒത്തുചേർന്നതോടെ മീറ്റിംഗ് അലങ്കോലമായി. കാസർകോട് ടൗണ്‍ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്ബോള്‍ സി.കെ.പത്മനാഭൻ കസേരയില്‍ നിന്ന് എഴുന്നേറ്റതുമില്ല. അനുനയത്തിന് നേതാക്കള്‍ ശ്രമിച്ചെങ്കിലും സികെപി വഴങ്ങിയില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതില്‍ തനിക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹം നേതാക്കളോട് പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ…

      Read More »
    • ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

      ആലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയില്‍ അനന്തു (26) ആണ് മരിച്ചത്. ജോലിക്കിടെ കെ‌എസ്‌ഇബി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. പുറക്കാട് കരൂരിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

      Read More »
    • മൂന്നാറില്‍ അത്യാഢംബര ഹോട്ടലുമായി ടാറ്റാ ഗ്രൂപ്പ്

      ഇടുക്കി: മൂന്നാറില്‍ അത്യാഢംബര ഹോട്ടലുമായി ടാറ്റാ ഗ്രൂപ്പ്.ടാറ്റാ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്ബനിയുടെ (ഐ.എച്ച്‌.സി.എല്‍)കീഴിലുള്ള  ‘സിലക്ഷന്‍സ്’ (seleQtions) ശ്രേണിയില്‍ വരുന്ന ‘സീനിക് മൂന്നാര്‍’ എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കിയിലെ ആനച്ചാലുള്ള ഈട്ടിസിറ്റിയില്‍ ആരംഭിച്ചത്. പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 മുറികളുള്ള ഹോട്ടലാണിത്. നീലക്കുറിഞ്ഞി തീമിലുള്ള ഇന്റീരിയറാണ് ഹോട്ടലിനെ മനോഹരമാക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ‘ദ് ഹബ് കിച്ചന്‍’ റസ്റ്ററന്റും ‘ട്രീ സ്‌കൈ’ ബാറും സ്പായും സ്വിമ്മിംഗ് പൂളും ജിംനേഷ്യവും ഉണ്ട്. കുന്നുകള്‍ക്കും താഴ്വരകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും നടുവിലുള്ള സീനിക് മൂന്നാറില്‍ ബാങ്ക്വറ്റ് ഹാള്‍ സൗകര്യവും ലഭ്യമാണ്. വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഹോട്ടല്‍ മേഖലയുടെ ടൂറിസം സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുകയെന്നതാണ് സീനിക് മൂന്നാറിന്റെ ലക്ഷ്യമെന്ന് ഐ.എച്ച്‌.സി.എല്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ചത്വാള്‍ പറഞ്ഞു. ഇതോടെ താജ്, സിലക്ഷന്‍സ്, വിവാന്റ, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി ഐ.എച്ച്‌.സി.എല്ലിന് കേരളത്തില്‍ മൊത്തം 20 ഹോട്ടലുകളായി

      Read More »
    • വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും- പി.എം.എ സലാം

      കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പി.എം.എ. സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തില്‍ പുനർവിചിന്തനം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

      Read More »
    Back to top button
    error: