Breaking NewsKeralaLead NewsNEWS

മന്ത്രിമാര്‍ക്ക് ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ട്, പക്ഷേ ബഹുഭാര്യത്വം എതിര്‍ക്കും; അധിക്ഷേപവുമായി സമസ്ത നേതാവ്

കോഴിക്കോട്: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ നദ്വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നാണ് ബഹാഉദ്ദീന്‍ നദ്വിയുടെ പരാമര്‍ശം. ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് (വിവാഹംചെയ്തത്). 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന് അങ്ങനെ പേരു പറയില്ലെന്നുമാത്രം. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകളുണ്ടാവും’ എന്നിങ്ങനെ പോവുന്നു നദ്വിയുടെ വാക്കുകള്‍.

Signature-ad

കോഴിക്കോട് മടവൂരില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നദ്വി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: