India

  • രണ്ടാഴ്ചയോളം ചുമ; ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്

    ഗാന്ധിനഗര്‍: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജുനഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം സമീപിച്ചത്. അദ്ദേഹം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്‌കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ബള്‍ബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എല്‍ഇഡി ബള്‍ബ് വേര്‍പെട്ട് അബദ്ധത്തില്‍ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാവുകയായിരുന്നു. കുട്ടികളില്‍ അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

    Read More »
  • ലണ്ടനിലെ ആയുധ ഇടപാടുകാരനുമായി ബന്ധം: ഇഡിക്കു മുന്നില്‍ ഹാജരാകാതെ റോബര്‍ട്ട് വാധ്ര; ‘യുപിഎ കാലത്ത് പ്രതിരോധ ഇടപാടുകള്‍ വഴി കോടികള്‍ സമ്പാദിച്ചു; സഞ്ജയ് ഭണ്ഡാരി വധ്രയുടെ ബിനാമി’

    ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്‌ എൻഫോഴ്സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരാകാതെ വയനാട്‌ എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വധ്ര. ചൊവ്വാഴ്‌ച ഹാജരാകാനാണ് ഇഡി നോട്ടീസ്‌ നൽകിയത്‌. ലണ്ടനിലെ വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിയുമായുള്ള വദ്രയുടെ ബന്ധം സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചതിന്‌ പിന്നാലെയാണ്‌ ഇഡിയുടെ നീക്കം. കൂടുതൽ സമയം വേണമെന്ന്‌ ഇഡിയോട്‌ വധ്ര ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത്‌ പ്രതിരോധ ഇടപാടുകൾ വഴി സമ്പാദിച്ച അനധികൃതപണമുപയോഗിച്ച്‌ ലണ്ടനിൽ ഭണ്ഡാരി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പലതിന്റെയും യഥാർഥ ഉടമ വധ്രയാണെന്നുമാണ്‌ ഇഡി ആരോപിക്കുന്നത്‌. ഭണ്ഡാരിയുമായി ബന്ധപ്പെട്ട ചില ഇ–-മെയിൽ രേഖകളിൽ വധ്രയുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നോട്ടീസ്‌ നൽകിയത്‌. 2016ൽ ഇന്ത്യവിട്ട്‌ ബ്രിട്ടനിലെത്തിയ ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്‌, അനധികൃത ആയുധഇടപാട്‌ തുടങ്ങിയ ഗുരതര കുറ്റങ്ങളാണ്‌ ഏജൻസികൾ ചുമത്തിയത്‌. കോൺഗ്രസ്‌ അധികാരത്തിലിരിക്കേ ഹരിയാനയിൽ കർഷകരുടെ ഭൂമി തട്ടിയെടുത്ത കേസിൽ വദ്രയെ ഏപ്രിലിൽ ഇഡി തുടർച്ചയായി മൂന്നുദിവസം…

    Read More »
  • റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ശുഭാംശു ശുക്ലയുടെ യാത്ര വൈകും; ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി; തുടര്‍ച്ചയായി നാലാം തവണയും വിക്ഷേപണത്തില്‍ തടസം

    ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. ആക്സിയം–4 ദൗത്യത്തിനുള്ള റോക്കറ്റില്‍ ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യാത്ര വീണ്ടും മാറ്റിയത്. പുതിയ തീയതി പിന്നീട്  തീരുമാനിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. നാലാം തവണയാണ് വിവിധ കാരണങ്ങളാല്‍ വിക്ഷേപണം മാറ്റുന്നത്. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിനാണ്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി…

    Read More »
  • അടുത്ത ബിജെപി ദേശീയ പ്രസിഡന്റ് ആര്? പ്രഖ്യാപനം ജൂണ്‍ 21നുശേഷം; ധര്‍മേന്ദ്ര പ്രധാനും ശിവരാജ് സിംഗ് ചൗഹാനും മനോഹര്‍ ലാല്‍ ഖട്ടറും സജീവ പരിഗണനയില്‍; 10 സംസ്ഥാന പ്രസിഡന്റുമാരെയും മാറ്റും; ജെ.പി. നദ്ദയുടെ ഭാവിയും ചര്‍ച്ചാ വിഷയം; നിര്‍ണായക സൂചന നല്‍കി ദേശീയ മാധ്യമങ്ങള്‍

    ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബിജെപി അടുത്ത ദേശീയ പ്രസിഡന്റിനെ നിയമിക്കാനുള്ള നീക്കത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും ഈ മാസം പകുതിക്കുശേഷം ജെ.പി. നദ്ദയ്ക്കുശേഷം ആരെന്ന ചര്‍ച്ചകള്‍ ഉയരും. ബിജെപി മിക്ക സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 70 ജില്ലാ പ്രസിഡന്റുമാരെ അടുത്തിടെ നിയമിച്ചത് കേന്ദ്ര നേതൃത്വത്തില്‍നിന്ന് തീരുമാനം ഉടനുണ്ടാകുമെന്ന സൂചനകളാണു നല്‍കുന്നത്. നേരത്തേതന്നെ ഇക്കാര്യത്തില്‍ തീരുമാനമാകേണ്ടതാണെങ്കിലും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ അല്‍പം വൈകി. നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് അമിത് ഷാ, മോഡി എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ചു മൂന്നു പേരുകളാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. അനുഭവ സമ്പത്ത്, ജാതി, പ്രാദേശിക പ്രാധാന്യം എന്നിവയാണു പരിഗണിക്കുക. ഒഡീഷയില്‍ നിന്നുള്ള സ്വാധീനമുള്ള ഒബിസി നേതാവും ശക്തമായ സംഘടനാ ചരിത്രവുമുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മധ്യപ്രദേശിന്റെ ദീര്‍ഘകാല മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്…

    Read More »
  • ഇപ്പഴാണടേ ടൈമൊത്തത്! 70 വര്‍ഷം ഒരുമിച്ച് കഴിഞ്ഞു, ഒടുവില്‍ വിവാഹം; വരന് പ്രായം 95, വധുവിന് 90

    ജയ്പുര്‍: 70 വര്‍ഷത്തെ ലിവ്-ഇന്‍ ബന്ധത്തിന് ശേഷം 95 കാരന്‍ 90 കാരിയെ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂരിലാണ് ഏറെ കൗതുകമുണര്‍ത്തുന്ന വിവാഹം നടന്നത്. ഗലന്ദര്‍ ഗ്രാമത്തിലെ രാമ ഭായി അങ്കാരിയും ജിവാലിദേവിയുമാണ് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ എട്ട് കുട്ടികളാണ് ഇര്‍ക്കുള്ളത്. നിരവധി പേരക്കുട്ടികളുമുണ്ട്. പേരക്കുട്ടികളില്‍ നാലുപേര്‍ സര്‍ക്കാര്‍ തസ്തികകളിലാണ് ജോലി ചെയ്യുന്നത്. രാമഭായിയും ജീവാലി ദേവിയും ഒരിക്കലും ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല, എന്നിട്ടും അവരുടെ ബന്ധം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. പരമ്പരാഗത ആചാരത്തോടെ ബന്ധം ഔപചാരികമാക്കാനുള്ള ആഗ്രഹം അവര്‍ മക്കളോട് പ്രകടിപ്പിച്ചപ്പോള്‍ മക്കള്‍ എല്ലാവരും മാതാപിതാക്കളെ പിന്തുണയ്ക്കുക മാത്രമല്ല, അത് ആഘോഷമാക്കാന്‍ തന്നെ അവര്‍ തീരുമാനിക്കുകയും ചെയ്തു. ഹല്‍ദി, മെഹന്തി, ഡിജെ, നൃത്തം, ഘോഷയാത്ര തുടങ്ങിയ വിവാഹത്തിലെ എല്ലാ പതിവ് ആചാരങ്ങളും വൃദ്ധ ദമ്പതിമാരുടെ വിവാഹത്തിലും മക്കളുടെ നേതൃത്വത്തില്‍ നടത്തി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍…

    Read More »
  • ടിടിഇ ചമഞ്ഞ് കുപ്പിവെള്ള വില്‍പ്പനക്കാരന്‍; പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ! ഒടുവില്‍ പിടിവീണു

    ലഖ്‌നൗ: യു.പിയില്‍ ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയയാള്‍ അറസ്റ്റിലായി. ട്രെയിനുകളില്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് അനധികൃതമായി പണം പിരിക്കുകയായിരുന്നു. അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് ശനിയാഴ്ച ദേവന്ദ്ര കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്. ടിടിഇമാര്‍ ധരിക്കുന്ന കോട്ടും മറ്റും ധരിച്ചാണ് ഇയാള്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗോമ്തി എക്സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍നിന്ന് കണ്ടെടുത്തു. ജനറല്‍ കോച്ച് ടിക്കറ്റുകള്‍ ബള്‍ക്കായി വാങ്ങി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറും. തുടര്‍ന്ന് ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടര്‍ന്ന് കൈയിലുള്ള ജനറല്‍ ടിക്കറ്റ് വലിയ തുക ഈടാക്കി ഇവര്‍ക്ക് നല്‍കും. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അറിയിച്ചു. ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് ‘വിദ്യാഭ്യാസം…

    Read More »
  • രോഗികൾ ഭീതിയിൽ: 50 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർ വ്യാജനെന്ന് പരാതി

      വെറും എംബിബിഎസ് ബിരുദം  മാത്രമുള്ള ഒരു ഡോക്ടർ കാർഡിയോളജിസ്റ്റായി ആൾമാറാട്ടം നടത്തി ഏകദേശം 50 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയതായി ഗുരുതരമായ ആരോപണം. ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു ഹൃദയാരോഗ്യകേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്. എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമ്മയാണ് കാർഡിയോളജിസ്റ്റായി ചമഞ്ഞ് ഹൃദയശസ്ത്രക്രിയകൾ നടത്തിയതെന്നാണ് അധികൃതർക്ക് ലഭിച്ച പരാതികളിൽ പറയുന്നത്. ഇയാൾ ഒരു യഥാർത്ഥ കാർഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പരാണത്രേ  ഉപയോഗിച്ചിരുന്നത്. ഒരു രോഗി യഥാർത്ഥ ഡോക്ടറെ  ആകസ്മികമായി കണ്ടുമുട്ടിയതോടെയാണ് ഈ തട്ടിപ്പ് പുറത്തായതെന്നാണ് പൊലീസ് നൽകുന്ന വിവരം. എംബിബിഎസ് ബിരുദം മാത്രമുള്ള പങ്കജ് മോഹന് ഹൃദയശസ്ത്രക്രിയകൾ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ സ്വന്തം നോട്ട്പാഡിൽ തനിക്ക് കാർഡിയോളജിയിൽ ഡിഎൻ  ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പങ്കജ് മോഹൻ കഴിഞ്ഞ ഫെബ്രുവരി വരെയാണ്  ഈ ഹൃദയാരോഗ്യകേന്ദ്രത്തിൽ  പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. ഇയാൾ ശസ്ത്രക്രിയ നടത്തിയ പല രോഗികൾക്കും പിന്നീട് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈ ആരോപണങ്ങളെക്കുറിച്ച്…

    Read More »
  • കാര്‍ഡിയോളജിസ്റ്റ് ചമഞ്ഞ് ‘സാദാ ഡോക്ടര്‍’ നടത്തിയത് 50 ഹൃദയ ശസ്ത്രക്രിയകള്‍; തട്ടിപ്പ് പുറത്തായത് രോഗി യഥാര്‍ത്ഥ കാര്‍ഡിയോളജിസ്റ്റിനെ കണ്ടുമുട്ടിയതോടെ

    ചണ്ഡീഗഡ്: എംബിബിഎസ് ഡോക്ടര്‍ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് നടത്തിയത് 50 ഹൃദയശസ്ത്രക്രിയകളെന്ന് പൊലീസ്. ഹരിയാനയിലെ ഫരീദാബാദിലാണ് നടുക്കുന്ന സംഭവം. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണ് എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹന്‍ ശര്‍മ കാര്‍ഡിയോളജിസ്റ്റ് ചമഞ്ഞ് തട്ടിപ്പു നടത്തിയത്. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഇയാള്‍ ഉപയോഗിക്കുകയും ചെയ്തു. യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയില്‍ വന്നത്. എംബിബിഎസ് ഡിഗ്രിയുണ്ടെങ്കിലും ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ പങ്കജ് മോഹന് അനുമതിയില്ല. തന്റെ നോട്ട്പാഡില്‍ തനിക്ക് കാര്‍ഡിയോളജിയില്‍ ഡിഎന്‍ബി ബിരുദമുണ്ടെന്ന് ഇയാള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി വരെയാണ് ഇയാള്‍ ഹൃദയാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ശസ്ത്രക്രിയ നടത്തിയ പല രോഗികള്‍ക്കും തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും കടുത്ത വെല്ലുവിളി; റസ്റ്ററന്റുകാര്‍ക്കും കസ്റ്റമേഴ്‌സിനും സന്തോഷം; ഫുഡ് ഡെലിവറി രംഗത്തേക്ക് റാപ്പിഡോ; കച്ചവടക്കാരില്‍ നിന്ന് കുറഞ്ഞ കമ്മീഷന്‍, ഡെലിവറി ചാര്‍ജ്; ജൂലൈ ആദ്യവാരം രംഗത്തേക്ക്‌

    ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് സൊമാറ്റോയുടെയും (zomato), സ്വിഗ്ഗി (swiggy) എന്നീ കമ്പനികളുടെ കുത്തകയാണ്. ചെറുകിട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓരോ നഗരങ്ങളിലും ഉണ്ടെങ്കിലും ഈ രംഗം നിയന്ത്രിക്കുന്നത് ഇരുകമ്പനികളുമാണ്. മത്സരത്തിലുണ്ടായിരുന്ന പല വന്‍കിട പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനം നിര്‍ത്തുകയോ ചുരുക്കുകയോ ചെയ്തതോടെ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കാര്യങ്ങള്‍ എളുപ്പമായി. ഇരു കമ്പനികളും തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് സമീപകാലത്ത് വര്‍ധിച്ചിരുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് തോന്നിയപോലെ കമ്മീഷന്‍ പിടിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ കമ്പനികള്‍ക്കെതിരേ ഭക്ഷണം വിതരണം ചെയ്യുന്നവരുടെ സമരങ്ങളും അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ഓണ്‍ലൈന്‍ ബൈക്ക് ടാക്‌സി രംഗത്തെ മുന്‍നിര കമ്പനിയായ റാപ്പിഡോ (rapido) ഫുഡ് ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിന് തയാറെടുക്കുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍ നേര്‍പകുതിയായും ഫിക്‌സഡ് ഡെലിവറി ഫീസ് ഉള്‍പ്പെടുത്തിയും മത്സരത്തിന് കോപ്പുകൂട്ടുകയാണ് റാപ്പിഡോ. ഫുഡ് വിതരണത്തിനുള്ള പൈലറ്റ് പ്രോജക്ട് ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം തുടങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കടുപ്പമാകും റെസ്‌റ്റോറന്റുകളില്‍ നിന്ന് 16…

    Read More »
  • ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാലുമടങ്ങ് വലുപ്പം; വിഴിഞ്ഞത്തേക്ക് മെരുക്കി അടുപ്പിച്ചത് മലയാളി; എം.എസ്.സി. ഐറീന തീരമണഞ്ഞു; അള്‍ട്രാ ലാര്‍ജ് വെസലുകളിലും ശേഷി തെളിയിച്ച് കേരളത്തിന്റെ തുറമുഖം

    ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. സൗത്തേഷ്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വെച്ചേറ്റവും വലിയ കപ്പലാണിത്. അള്‍ട്രാ ലാര്‍ജ് വെസലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കപ്പല്‍ ഭീമന്മാരായ എം.എസ്.സി തുര്‍ക്കിയ, എം.എസ്.സി മിഷേല്‍ കപ്പലേനി എന്നിവയും വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയില്‍ നിലവില്‍ ലോകത്തിലേറ്റവും വലുതെന്ന ബഹുമതി ഐറീനക്ക് സ്വന്തമാണ്. 24,346 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്ക്വലന്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. സാധാരണ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാല് മടങ്ങ് വലിപ്പമാണ് ഐറീനക്ക്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ വലിയ തോതിലുള്ള ചരക്കുനീക്കം സാധ്യമാക്കുകയാണ് ഐറീനയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) പ്രധാന ട്രേഡ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. പുറംകടലില്‍ കാത്തിരുന്ന കപ്പല്‍ ഇന്ന് രാവിലെ എട്ടോടെയാണ് തീരമടുത്തത്.…

    Read More »
Back to top button
error: