India

  • ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാലുമടങ്ങ് വലുപ്പം; വിഴിഞ്ഞത്തേക്ക് മെരുക്കി അടുപ്പിച്ചത് മലയാളി; എം.എസ്.സി. ഐറീന തീരമണഞ്ഞു; അള്‍ട്രാ ലാര്‍ജ് വെസലുകളിലും ശേഷി തെളിയിച്ച് കേരളത്തിന്റെ തുറമുഖം

    ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. സൗത്തേഷ്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വെച്ചേറ്റവും വലിയ കപ്പലാണിത്. അള്‍ട്രാ ലാര്‍ജ് വെസലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കപ്പല്‍ ഭീമന്മാരായ എം.എസ്.സി തുര്‍ക്കിയ, എം.എസ്.സി മിഷേല്‍ കപ്പലേനി എന്നിവയും വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയില്‍ നിലവില്‍ ലോകത്തിലേറ്റവും വലുതെന്ന ബഹുമതി ഐറീനക്ക് സ്വന്തമാണ്. 24,346 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്ക്വലന്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. സാധാരണ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാല് മടങ്ങ് വലിപ്പമാണ് ഐറീനക്ക്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ വലിയ തോതിലുള്ള ചരക്കുനീക്കം സാധ്യമാക്കുകയാണ് ഐറീനയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) പ്രധാന ട്രേഡ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. പുറംകടലില്‍ കാത്തിരുന്ന കപ്പല്‍ ഇന്ന് രാവിലെ എട്ടോടെയാണ് തീരമടുത്തത്.…

    Read More »
  • ഇഡിക്കെതിരായ കൈക്കൂലി കേസ്: പരാതി വിജിലന്‍സിന് കൈമാറിയത് സിബിഐ; കേസെടുക്കാതെ സമാന്തര അന്വേഷണം തുടങ്ങി; സഹകരിക്കേണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം; ഹൈക്കോടതിയെ സമീപിക്കാന്‍ വിജിലന്‍സ്; അന്വേഷണ ഏജന്‍സികള്‍ പരസ്യമായ നിയമ യുദ്ധത്തിലേക്ക്

    കൊച്ചി: കേസൊതുക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് ഇഡി ഉദേ്യാഗസ്ഥര്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നിസഹകരണം തുടരുന്നതിനെതിരേ വിജിലന്‍സ് ഹൈക്കോടതിയിലേക്ക്. കേസ് വിജിലന്‍സിനു കൈമാറിയത് സിബിഐയുടെ കൊച്ചി യൂണിറ്റാണെന്നും വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കാനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും രണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും വിജിലന്‍സിനു കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷണത്തോടു സഹകരിക്കേണ്ടതില്ലെന്നാണു ഇഡിക്കു ലഭിച്ച കേന്ദ്ര നിര്‍ദേശം. വിശാലമായ അധികാരങ്ങളുള്ള ഇഡിക്കെതിരേ കോടതിയെ സമീപിക്കുകയാണു വിജിലന്‍സിനു മുന്നിലുള്ള മാര്‍ഗം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡി ഓഫീസില്‍ നേരിട്ടെത്തി വിജിലന്‍സ് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. ഇതുവരെ രേഖകള്‍ കൈമാറിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കും. പരാതിക്കാരന്‍ അനീഷ് ബാബുവിനെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെയും അയച്ച സമന്‍സിന്റെയും വിശദാംശങ്ങള്‍ തേടിയാണ് ഇഡിക്കു രണ്ടുവട്ടം നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നുകേസുകള്‍ സിബിഐക്കു ലഭിച്ചിരുന്നു. ഇതു മൂന്നും വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. കേന്ദ്ര…

    Read More »
  • വീടിനു തൊട്ടടുത്ത് വച്ച് കാട്ടാന ആക്രമിച്ചു: ഗൂഡല്ലൂരിൽ മലയാളിയായ കർഷകൻ  മരിച്ചു

         തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ബിതർക്കാട് വനം ഓഫിസിനു സമീപമുള്ള ചന്ദകുന്നിലെ ജോയി (60) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലേക്കു പോകുമ്പോൾ വീടിനു സമീപമുള്ള കാപ്പിത്തോട്ടത്തിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിഎത്തി എങ്കിലും ജോയി സംഭവസ്ഥലത്തു വച്ചു തന്നെ  മരിച്ചു. ആക്രമണത്തിന് ശേഷം പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് സംഘമെത്തിയാണ് തുരത്തിയത്. മൃതദേഹം പന്തല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശോശാമ്മ. മക്കൾ: അലൻ, അലീന. കേരള അതിർത്തിയോട് ചേർന്ന പന്തല്ലൂരിൽ വന്യജീവി ആക്രമണം പതിവാണ്.  ആക്രമണങ്ങളെ നേരിടാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ നിരന്തരം ഉയർത്തിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. മൂന്നു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്ന സംഭവം അടക്കം പന്തല്ലൂരിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അങ്കണവാടിയിൽനിന്ന് അമ്മയ്ക്കൊപ്പം നടന്നുപോയ  കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്.…

    Read More »
  • മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍നിന്നു പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്

    ലഖ്‌നൗ: സഹോദരിയുടെ വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും കള്ളന്മാര്‍ കൊണ്ടു പോയി. കള്ളന്മാരൊട് എതിരിടാന്‍ ശ്രമിച്ച കല്ല്യാണ പെണ്ണിന്റെ സഹോദരനെ കള്ളന്മാര്‍ കുത്തിക്കൊന്നു. ഇതോടെ ഏപ്രില്‍ 26ന് നടക്കേണ്ടിയിരുന്ന യുവതിയുടെ വിവാഹം മുടങ്ങി. വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊല നടത്തിയത്. വിവാഹ വീട് മരണ വീടായതോടെ വിവാഹം മുടങ്ങുകയും ചെയ്തു. മകനെ നഷ്ടപ്പെടുകയും മകളുടെ വിവാഹം മുടങ്ങുകയും ചെയ്തതോടെ സങ്കടക്കടലിലായ യുവതിക്കും കുടുംബത്തിനും തണലായി പോലിസ് എത്തി. മുടങ്ങിപ്പോയ വിവാഹം പോലിസുകാര്‍ മുന്‍ കൈ എടുത്ത് നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ഉദയ് കുമാരി എന്ന യുവതിയുടെ വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതും സഹോദരന്‍ ശിവ്ദിനെ കൊല്ലപ്പെടുത്തിയതും. ഇതോടെ ഭയന്ന വരന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പോലിസുകാര്‍ക്ക് യുവതിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍…

    Read More »
  • മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ

    ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് വിവിധ ഇടങ്ങളില്‍ പ്രതിഷേധം. 5 ജില്ലകളില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപുര്‍, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതാണ് പ്രാബല്യത്തില്‍ വന്നത്. 5 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ മെയ്തെയ് എന്ന വ്യക്തിയെയാണ് എന്‍ ഐ എയും മണിപ്പര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നൂറ് കണക്കിന് ആുകളാണ് പൊലീസിന്റെ വാഹനവ്യൂഹം തടയാന്‍ തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു. 2023 മെയ് മൂന്നിന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമങ്ങള്‍ക്ക് ശേഷം പ്രചാരത്തില്‍ എത്തിയ സായുധ റാഡിക്കല്‍ ഗ്രൂപ്പാണ് ആരംഭായ് തെംഗോല്‍. 2023 മെയ്യില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 250 ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി 13…

    Read More »
  • ഡല്‍ഹിയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ലൈംഗികാതിക്രമമെന്ന് പൊലീസ്; ഫ്‌ളാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോള്‍ സ്യൂട്ട്‌കേസില്‍ മകളുടെ മൃതദേഹം; നെഞ്ചുപൊട്ടി പിതാവ്

    ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്ത് 9 വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയിരുന്നു എന്നാണ് വിവരം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ‘എന്റെ മകൾ അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോയതായിരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവൾ വീട്ടിൽ വരാതിരുന്നപ്പോൾ ഞങ്ങൾ ബന്ധുക്കളെ വിളിച്ചന്വേഷച്ചപ്പോൾ അവൾ അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായി. തിരച്ചിലിനിടെ അവൾ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് പോയിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞു. ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണെന്നും താക്കോൽ സഹോദരന്റെ കൈവശമുണ്ടെന്നും കെട്ടിട ഉടമ പറഞ്ഞു. പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങൾ അകത്തേക്ക് പോയപ്പോൾ…

    Read More »
  • ജെ.പി നദ്ദ പടിയിറങ്ങുന്നു: ആരാകും ബി.ജെ.പി ദേശീയ അധ്യക്ഷൻ? മൂന്ന് പ്രമുഖ നേതാക്കൾ പരിഗണനയിൽ

       ബി.ജെ.പി അധ്യക്ഷനായ ജെ.പി നദ്ദയുടെ കാലാവധി ഈ മാസം  പൂർത്തിയാകുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി അടുത്ത ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. പാർട്ടിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകമായ ഒരു തീരുമാനമാണിത്. അടുത്ത ദിവസങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ വിഷയത്തിൽ പ്രതീക്ഷിക്കാം. ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകൾ പാർട്ടിയുടെ പരമോന്നത സമിതികളിൽ  ഊർജ്ജിതമായി ആരംഭിച്ചു കഴിഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ച്, ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പായി സംസ്ഥാന തലത്തിലുള്ള സംഘടനാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിൽ 12 ഇടങ്ങളിൽ മാത്രമാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായിട്ടുള്ളത്. ദേശീയ തലത്തിൽ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, മറ്റ് സംസ്ഥാനങ്ങളിലും അധ്യക്ഷന്മാരെ തിരഞ്ഞെടുക്കണം. ഈ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയാൽ മാത്രമേ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. ഈ കടമ്പ കടക്കുന്നതിനായി ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ…

    Read More »
  • നാടകത്തില്‍നിന്ന് തുടക്കം; ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ പരസ്യ ചിത്രത്തിലൂടെ പ്രചാരണം; ഹൈന്ദവ ദേവിയായി ചിത്രീകരിച്ചത് അബനീന്ദ്രനാഥ ടാഗോര്‍; സിഹവും കാവിക്കൊടിയും വിശ്വഹിന്ദു പരിഷത്തിന്റെ സൃഷ്ടി; പ്രചാരം നല്‍കിയവരില്‍ ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസും; ഭാരതാംബയുടെ പരിണാമം ഒന്നരനൂറ്റാണ്ടില്‍ ഇങ്ങനെ

    തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരത് മാതയുടെ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കാവിക്കൊടി പിടിച്ച സിംഹത്തിന്റെ മുന്നില്‍നില്‍ക്കുന്ന യുവതിയുടെ ചിത്രം ഭാരതാംബയാണെന്നും പൂജിക്കണമെന്നും ഗവര്‍ണര്‍ അര്‍ലേക്കര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഓരോ വിവാദവും അതു സംബന്ധിച്ച ചരിത്രത്തെക്കൂടി തോണ്ടി പുറത്തിടുമെന്നതാണു മറ്റൊരു വസ്തുത. ഇന്നുകാണുന്ന രീതിയിലേക്കു ഭാരതാംബയുടെ പരിണാണം വാസ്തവത്തില്‍ പരസ്യചിത്രത്തില്‍നിന്ന് വന്നതാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഇന്ത്യ സര്‍ക്കാര്‍ ഭാരതാംബയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ചോദ്യങ്ങളും കുറിക്കു കൊള്ളുന്നത്. കേരളം ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു വിവാദമായും ഇതു വഴിമാറുന്നുണ്ട്. ഠ ഭാരതാംബയുടെ ചരിത്രം 1930-ല്‍ ബോംബെ സ്വദേശി ലീഗുമായി ബന്ധം ഉള്ള ഒരു കൊമേഷ്യന്‍ ടെക്‌സ്‌റ്റൈല്‍ പരസ്യ ചിത്രത്തില്‍നിന്ന് ഭാരതാംബയെന്ന ആശയത്തിന്റെ തുടക്കമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തിരവനും ചിത്രകാരനുമായ അബനീന്ദ്രനാഥ ടാഗോര്‍ 1902-ല്‍ വരച്ച ഭാരതമാത എന്ന ചിത്രത്തിന്റെ ആദ്യ പരിണാമം സംഭവിക്കുന്നത് ഈ പരസ്യ ചിത്രത്തിലൂടെയാണ്. ഈ പരസ്യത്തെയാണ്…

    Read More »
  • പരാജയപ്പെടുമ്പോള്‍ മാത്രം ആരോപണം: രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വ്യക്തത വരുത്തിയ കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നത് അസംബന്ധം, നിയമങ്ങളോടുള്ള അനാദരവ്’; പരാജയ ഭീതിയെന്ന് പരിഹസിച്ച് ബിജെപി

    മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തതവരുത്തിയ കാര്യത്തില്‍ ആരോപണം ആവര്‍ത്തിക്കുന്നത് അസംബന്ധം. പരാജയപ്പെടുമ്പോള്‍ മാത്രമാണ് പരാതി. ദുഷ്പ്രചരണം നിയമങ്ങളോടുള്ള അനാദരവാണെന്നും കമ്മീഷന്‍ മറുപടി നല്‍കി. രാഹുലിന് പരാജയ ഭീതിയാണെന്ന് ബിജെപി ‌പരിഹസിച്ചു. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം രാഹുല്‍ ഗാന്ധി ആവർത്തിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൻ്റെ രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് രാഹുലിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനൽ മാറ്റി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി, ബിജെപിക്ക് ജയിക്കേണ്ട സ്ഥലങ്ങളിൽ അനുകൂല അന്തരീക്ഷം ഉണ്ടാക്കി, തെളിവുകൾ നശിപ്പിച്ചു എന്നിങ്ങനെ അഞ്ച് ഘട്ടമായാണ് ക്രമക്കേട് നടത്തിയതെന്നാണ് ലേഖനത്തില്‍ രാഹുല്‍ വിശദീകരിക്കുന്നത് . ബീഹാർ തിരഞ്ഞെടുപ്പിലും ക്രമക്കേടിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന ഇറക്കിയത്. ആരോപണം…

    Read More »
  • ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?

    ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്‍മാര്‍ നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ലെന്നും വ്യക്തം. ഠ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്‌ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും…

    Read More »
Back to top button
error: