IndiaNEWS

ഇപ്പഴാണടേ ടൈമൊത്തത്! 70 വര്‍ഷം ഒരുമിച്ച് കഴിഞ്ഞു, ഒടുവില്‍ വിവാഹം; വരന് പ്രായം 95, വധുവിന് 90

ജയ്പുര്‍: 70 വര്‍ഷത്തെ ലിവ്-ഇന്‍ ബന്ധത്തിന് ശേഷം 95 കാരന്‍ 90 കാരിയെ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂരിലാണ് ഏറെ കൗതുകമുണര്‍ത്തുന്ന വിവാഹം നടന്നത്. ഗലന്ദര്‍ ഗ്രാമത്തിലെ രാമ ഭായി അങ്കാരിയും ജിവാലിദേവിയുമാണ് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം.

നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ എട്ട് കുട്ടികളാണ് ഇര്‍ക്കുള്ളത്. നിരവധി പേരക്കുട്ടികളുമുണ്ട്. പേരക്കുട്ടികളില്‍ നാലുപേര്‍ സര്‍ക്കാര്‍ തസ്തികകളിലാണ് ജോലി ചെയ്യുന്നത്. രാമഭായിയും ജീവാലി ദേവിയും ഒരിക്കലും ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല, എന്നിട്ടും അവരുടെ ബന്ധം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. പരമ്പരാഗത ആചാരത്തോടെ ബന്ധം ഔപചാരികമാക്കാനുള്ള ആഗ്രഹം അവര്‍ മക്കളോട് പ്രകടിപ്പിച്ചപ്പോള്‍ മക്കള്‍ എല്ലാവരും മാതാപിതാക്കളെ പിന്തുണയ്ക്കുക മാത്രമല്ല, അത് ആഘോഷമാക്കാന്‍ തന്നെ അവര്‍ തീരുമാനിക്കുകയും ചെയ്തു.

Signature-ad

ഹല്‍ദി, മെഹന്തി, ഡിജെ, നൃത്തം, ഘോഷയാത്ര തുടങ്ങിയ വിവാഹത്തിലെ എല്ലാ പതിവ് ആചാരങ്ങളും വൃദ്ധ ദമ്പതിമാരുടെ വിവാഹത്തിലും മക്കളുടെ നേതൃത്വത്തില്‍ നടത്തി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും വൈറലാകുകയും ചെയ്തു. മറ്റേതൊരു വിവാഹത്തെയും പോലെ ഗംഭീരമായിരുന്നു ചടങ്ങ്. വധുവു വരനും കുടുംബാംഗങ്ങളുടെ സ്‌നേഹത്താല്‍ ചുറ്റപ്പെട്ട് പുഞ്ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് കാണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: