India

  • ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു!! വിമാനം ഇടിച്ചുകയറിയത് ബിജെ മെഡിക്കൽ കോളെജ് ഹോസ്റ്റലിലെ മെസ് ഹാൾ റൂഫിൽ, ഉച്ച നേരമായതിനാൽ മെഡിക്കൽ വിദ്യാർഥികൾ ഹോസ്റ്റിലുണ്ടായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ്

    അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യ 171 വിമാനം ഇടിച്ചുകയറിയതു മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ മെസ് ഹാളിലേക്കെന്നു റിപ്പോർട്ട്. ഉച്ച സമയമായിരുന്നതിനാൽ എത്ര മെഡിക്കൽ വിദ്യാർഥികൾ ഇതിനുള്ളിലുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിൽ വിമാനം നേരിട്ട് ഇടിച്ചിറങ്ങിയതായി സംസ്ഥാന മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ALSO READ ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ? വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 പേരുണ്ടായിരുന്നു. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ…

    Read More »
  • പിൻഭാ​ഗം ഇടിച്ചുനിന്നത് ജനവാസ കേന്ദ്രത്തിലെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ, വിമാനഭാ​ഗങ്ങൾ പലയിടത്തായി ചിതറിത്തെറിച്ചു, അപകടത്തിൽപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, വിമാനത്തിലുണ്ടായിരുന്നവരിൽ 169 പേർ ഇന്ത്യക്കാർ

    അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നെന്നു സൂചന. വിമാനം ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ജനവാസ കേന്ദ്രത്തിലെ അഞ്ചുനില ബിൽഡിങ്ങിൽ ഇടിച്ച് നിൽക്കുന്നത് പുറത്തുവരുന്ന ദ്യശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പലഭാ​ഗങ്ങളും ചിതറിത്തെറിച്ച അവസ്ഥയിലാണ്. അതിനാൽ തന്നെ അപകടം എത്ര ഭീകരമാണെന്നു തിരിച്ചറിയാനാകും. അതേസമയം തകർന്നു വീണ എയർ ഇന്ത്യയുടെ യാത്രാവിമാനത്തിൽ 169 ഇന്ത്യക്കാരുണ്ടായിരുന്നതായി സ്ഥിരീകരണം. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ, ഏഴ് പോർച്ചുഗീസ് പൗരന്മാർ എന്നിവരുൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ഇന്നു ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു…

    Read More »
  • വിമാനം തകർന്നു വീണത് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വിമാനം പറന്നുയരുന്നതിന്റേയും തീപിടിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്- വീഡിയോ

    അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം (Air India Flight)തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്ത് വിമാനം ടേക് ഓഫ് ചെയ്യുന്നതിന്റേയും നിമിഷങ്ങൾക്കകം തീ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത്. എയർ ഇന്ത്യ 171 എന്ന പേരിൽ പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം. സംഭവത്തെത്തുടർന്ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (എസ്‌വി‌പി‌ഐ‌എ) അടച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു. വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിനടുത്താണ് സംഭവം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. തീ നിയന്ത്രിക്കാൻ കുറഞ്ഞത് ഏഴ് ഫയർ…

    Read More »
  • പറന്നുയര്‍ന്ന് അഞ്ചു മിനുട്ടില്‍ തകര്‍ന്നു വീണു; ഉയര്‍ന്ന അളവിലെ ഇന്ധനം അപകടത്തിന്റെ തീവ്രത വര്‍ധിച്ചു; പത്തു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനം നിറച്ചു; പൈലറ്റുമായി ബന്ധപ്പെടുംമുമ്പേ തീഗോളമായി; 110 മരണമെന്ന് വിവരം; വിമാന അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

    അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു.  കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയില്‍ തകര്‍ന്നുവീണു. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242  യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമടക്കം 254 പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി ഒന്നിലധികം ഫയർ എഞ്ചിനുകളും ആംബുലൻസുകളും അപകടസ്ഥലത്തേക്ക്…

    Read More »
  • അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു; അപകടം ടേക് ഓഫിനിടെ; 242 യാത്രക്കാര്‍; പിന്‍വശം മരത്തിലിടിച്ചെന്നും സൂചന; ഒരു ചിറക് ഒടിഞ്ഞു

    അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു.  അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

    Read More »
  • ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 പേർ ; അപകടം അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കുള്ള ടേക്ക് ഓഫിനിടെ… മുൻ മുഖ്യമന്തിയും വിമാനത്തിലുണ്ടെന്ന് സൂചന

    അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. വ്യാഴാഴ്ച രണ്ട് മണിയോടെ ടേക്കോഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നതെന്നാണ് ലഭിക്കുന്ന വിവരം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു. സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ…

    Read More »
  • 1900 രൂപ ശമ്പളമുള്ള രണ്ടായിരം ഒഴിവിലേക്ക് ലഭിച്ചത് 5.42 ലക്ഷം അപേക്ഷകള്‍; 12,000 കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 2.48 അപേക്ഷകള്‍; യോഗ്യത ബിരുദമാക്കി ഉയര്‍ത്തിയിട്ടും രക്ഷയില്ല; ഗുജറാത്തിലെ തൊഴിലില്ലായ്മ രൂക്ഷമെന്ന് റിപ്പോര്‍ട്ട്; ഒറ്റദിവസം കൊണ്ട് സമര്‍പ്പിച്ചത് 4.50 ലക്ഷം അപേക്ഷകള്‍

    അഹമ്മദാബാദ്: ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷമെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പതിനാലായിരം ഒഴിവുകളിലേക്ക് എട്ടുലക്ഷം പേരാണ് നിലവില്‍ അപേക്ഷ നല്‍കിയത്. വിദ്യാസമ്പന്നര്‍ക്കിടയിലാണു തൊഴിലില്ലായ്മ രൂക്ഷമെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2,389 റവന്യൂ തലാതി ക്ലാസ്-3 തസ്തികകളിലേക്ക് 5.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. അതേസമയം, 2.48 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ 12,000 ലോക് രക്ഷക് ദള്‍ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ട്. കടുത്ത മത്സരമാണ് ഇത് എടുത്തുകാട്ടുന്നത്. മത്സരം കടുത്തതോടെ ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും ഉയര്‍ത്തി. 12-ാം ക്ലാസ് യോഗ്യത ആവശ്യമുണ്ടായിരുന്ന തലാതി തസ്തികകള്‍ക്ക് ബിരുദമാണ് നിലവിലെ മാനദണ്ഡം. തിരക്കു കുറയ്ക്കാന്‍ വേണ്ടി എടുത്ത നിലപാടാണിതെങ്കിലും വിദ്യാസമ്പന്നരായ ആളുകള്‍ വന്‍തോതിലാണ് തൊഴിലിനായി അപേക്ഷിക്കുന്നത്. റവന്യൂ തലാതികളുടെ കടുത്ത ക്ഷാമം നേരിടുന്ന ഗുജറാത്ത് സര്‍ക്കാര്‍ പുതിയ നിയമന നീക്കം ആരംഭിച്ചതോടെ ആഴമേറിയ തൊഴില്‍ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2016-ല്‍ 2,800 തസ്തികകളിലേക്ക് 6 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചതിന്റെ ആവര്‍ത്തനമായി, നിലവിലെ റൗണ്ടില്‍ 2,389…

    Read More »
  • തരൂരിനെ പ്രത്യേകം വിളിപ്പിച്ച് മോദി; അമേരിക്കയിലെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചര്‍ച്ച; പ്രതികരിക്കാതെ കോണ്‍ഗ്രസ്; തരൂരിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും നിര്‍ദേശം

    കോൺ​ഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുള്ളത് പരിഗണിക്കും. വിദേശനയത്തിൽ തരൂരിൻറെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

    Read More »
  • ചൂടില്ലാതിരുന്നാല്‍ മതി! രാജ്യത്ത് എസികളുടെ താപനിലയ്ക്ക് നിയന്ത്രണം കൊണ്ടുവരും; 20 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കും; പുതുതായി നിര്‍മിക്കുന്ന എസികള്‍ക്കു ബാധകമാക്കും

    ദില്ലി: രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില, ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മോദി സര്‍ക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്ന് ടിഎംസി എംപി സാകേത് ഗോഖ്‌ലെ കുറ്റപ്പെടുത്തു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. മിനിമം ഐക്യു ഉള്ളവരെ മന്ത്രിമാര്‍ ആക്കണമെന്നാണ് ഹുവ മൊയ്ത്രയുടെ പരിഹാസം.  

    Read More »
  • രണ്ടാഴ്ചയോളം ചുമ; ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്

    ഗാന്ധിനഗര്‍: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജുനഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം സമീപിച്ചത്. അദ്ദേഹം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്‌കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ബള്‍ബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എല്‍ഇഡി ബള്‍ബ് വേര്‍പെട്ട് അബദ്ധത്തില്‍ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാവുകയായിരുന്നു. കുട്ടികളില്‍ അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

    Read More »
Back to top button
error: