India

  • ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയ്ക്കുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതല്‍; എന്നിട്ടും ശുഭാംശുവിനും സംഘത്തിനും ബഹിരാകാശ നിലയത്തിലെത്താന്‍ 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ട്? ഡ്രാഗണ്‍ പേടകം പിന്നിട്ടത് 18 ഭ്രമണപഥങ്ങള്‍; അതി സങ്കീര്‍ണമായ ദൗത്യം ഇങ്ങനെ

    ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കമുള്ള നാലുപേരുമായി ആകിസിയം-4 മിഷന്‍ വിജയകരമായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐഎസ്എസ്) പ്രവേശിച്ചു. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.01ന് നാലുപേരെ വഹിച്ച പേടകവുമായി സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കണ്‍-9 ബഹിരാകശത്തേക്കു പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ നാസയുടെ വിക്ഷേപണത്തറയില്‍നിന്നായിരുന്നു കുതിപ്പ്. നിരവധി തവണ മാറ്റിവച്ചതിനുശേഷം എല്ലാ സുരക്ഷാ മാര്‍ഗങ്ങളും ഉറപ്പാക്കിയശേഷമായിരുന്നു വിക്ഷേപണം. അല്‍പം വൈകിയെങ്കിലും വിക്ഷേപണം ഏറെ സുഗമമായിരുന്നു. റോക്കറ്റിന്റെ രണ്ടു ഘട്ടങ്ങളും അവയുടെ ജോലി പൂര്‍ത്തിയാക്കുമ്പോഴേക്കും ഡ്രാഗണ്‍ എന്നറിയപ്പെടുന്ന പേടകത്തിന്റെ വേഗം മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്ററായിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഭൂമിയെ മിന്നല്‍വേഗത്തില്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയമായിരുന്നു ലക്ഷ്യം. 28 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തുമെന്നു ദൗത്യത്തിനു ചുക്കാന്‍ പിടിച്ച കമ്പനിയായ ആക്‌സിയം അറിയിച്ചു. ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയിലുള്ള ദൂരത്തേക്കാള്‍ അല്‍പം മാത്രം കൂടുതലുള്ള ഒരു സ്ഥലത്തേക്ക് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന് 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 400 കിലോമീറ്റര്‍…

    Read More »
  • ശുഭം: ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും; പ്രതീക്ഷിച്ചതിലും നേരത്തേ ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിംഗ് പൂര്‍ത്തിയാക്കി

    ന്യൂയോര്‍ക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും. 28 മണിക്കൂറിലധികം സഞ്ചരിച്ചാണ് സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിങ് പൂര്‍ത്തിയാക്കിയതോടെയാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ് ഡോക്കിങ് നടന്നത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങും. അറുപതിലധികം പരീക്ഷണങ്ങളില്‍ സംഘം ഏര്‍പ്പെടും. ഇന്ത്യയ്ക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു നടത്തും. പ്രതീക്ഷിച്ചതിനേക്കാളും മികച്ച അനുഭവമായിരുന്നുവെന്നും ‘ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും ശുഭാംശു ശുക്ല പ്രതികരിച്ചു. ഇന്നലെയാണ് ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്ര ആരംഭിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു  ആക്സിയം 4 മിഷന്റെ യാത്ര. മിഷന്‍ കമാന്‍ഡറും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ പെഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരും ദൗത്യസംഘത്തിലുണ്ട്.

    Read More »
  • ഹിമാചല്‍ മേഘവിസ്‌ഫോടനത്തില്‍ 2 മരണം; 20 പേരെ കാണാനില്ല, വീടുകള്‍ ഒലിച്ചുപോയി

    ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണു രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുളു ജില്ലയില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂള്‍ കെട്ടിടം, കടകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കു നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ”ഇതുവരെ 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബുധനാഴ്ച കാംഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒഴുക്കില്‍പ്പെട്ടതു കാംഗ്രയിലെ ധര്‍മ്മശാലയ്ക്കടുത്തുള്ള ഒരു ചെറിയ ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. പ്ലാന്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനില്‍നിന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്” അധികൃതര്‍ പറഞ്ഞു.

    Read More »
  • ഓണ്‍ലൈന്‍ ഗെയിം കളിച്ച് മുടിഞ്ഞു; പണത്തിനായി പാകിസ്ഥാനുവേണ്ടി ചാരപ്പണി, നാവികസേനാ ജീവനക്കാരന്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ നാവികസേന ജീവനക്കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഒഫ് ഡോക്യാര്‍ഡിലെ ക്‌ളര്‍ക്കായിരുന്നു ഇയാള്‍. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്കുവേണ്ടി വര്‍ഷങ്ങളായി ഇയാള്‍ വിവരം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തും വിശാല്‍ പാകിസ്ഥാന് വിവരം കൈമാറിയതായി കണ്ടെത്തി. വിശാലിനെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. രാജസ്ഥാന്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. നാവികസേന, മറ്റ് പ്രതിരോധ യൂണികള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള രേഖകള്‍ ഇയാള്‍ പാകിസ്ഥാനിലെ ഒരു യുവതിക്കാണ് കൈമാറിയത്. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് വിശാല്‍ പ്രിയ ശര്‍മ എന്ന യുവതിയുമായി ബന്ധപ്പെട്ടിരുന്നത്. പണത്തിനുവേണ്ടിയാണ് ഇയാള്‍ ചാരവൃത്തി നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ചാരപ്രവൃത്തികള്‍ രാജസ്ഥാന്റെ സിഐഡി ഇന്റലിജന്‍സ് യൂണിറ്റ് നിരീക്ഷിച്ച് വരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിശാല്‍ അറസ്റ്റിലായതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത വ്യക്തമാക്കി.…

    Read More »
  • നടി മീന ബിജെപിയിലേക്ക്? നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രവേശനം, ആരെയും സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഘടകം

    ചെന്നൈ: തെന്നിന്ത്യന്‍ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനൊപ്പമുള്ള ചിത്രം മീന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. ”താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു” എന്നാണ് ധന്‍കറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മീന ബിജെപിയിലേക്കെത്തുന്നു എന്ന വാര്‍ത്തകളോട് പാര്‍ട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പ്രതികരിച്ചത്. 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനു മുന്‍പ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. ബിജെപിയില്‍ ചേര്‍ന്ന നടി ഖുഷ്ബുവും 2026 തിരഞ്ഞെടുപ്പില്‍ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.

    Read More »
  • അമേരിക്കന്‍ ആക്രമണം ഇറാന്‍ ചോര്‍ത്തിയോ? അന്വേഷണം ആരംഭിച്ച് എഫ്ബിഐ; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ വിജയകരമല്ലെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; ആണവ നിലയം സജീവമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ട്രംപിന്റെ ടീമില്‍ വിള്ളല്‍; വീണ്ടും ആക്രമിക്കുമെന്നും സംശയം; ഉപഗ്രഹ നിരീക്ഷണം ശക്തമാക്കി

    ന്യൂയോര്‍ക്ക്: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണമെന്ന രണ്ടാം ലോക മഹായുദ്ധം അവസാനിപ്പച്ചതിനു സമാനമെന്നാണു ട്രംപ് വിശേഷിപ്പിച്ചതെങ്കിലും ആക്രമണം നൂറുശതമാനം വിജയകരമല്ലെന്നു സൂചന നല്‍കി യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) റിപ്പോര്‍ട്ട്. ആക്രമണത്തിനു തൊട്ടുമുമ്പ് ഇറാന്‍ ന്യൂക്ലിയര്‍ സൈറ്റില്‍നിന്ന് യുറേനിയം നീക്കിയെന്നാണു വിവരം. നതാന്‍സിലും ഫോര്‍ദോയിലും ഇസ്ഫഹാനിലും അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ അണുബോംബ് പദ്ധതിയെ ഏതാനും മാസം മാത്രം വൈകിപ്പിക്കാന്‍ ഉതകുന്നതു മാത്രമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഏറ്റവും കൃത്യമായി ലക്ഷ്യം ഭേദിച്ചെങ്കിലും അതു യുറേനിയം സമ്പുഷ്ടീകരണത്തെ പൂര്‍ണമായും തുടച്ചുനീക്കിയിട്ടില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇതിനു പിന്നാലെയാണ് ലോകം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്ന ചോദ്യം ഉയരുന്നത്: ‘അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമോ?’ ആഗോള സുരക്ഷയെ പരിഗണിക്കുമ്പോള്‍ അത് എന്താണ് അര്‍ഥമാക്കുന്നത്? We wonder how many Americans lost their healthcare and homes to fund this pathetic…

    Read More »
  • ‘ഖമേനിയെ ജനങ്ങള്‍ പുറത്താക്കണം; വെടിനിര്‍ത്തല്‍ ആണവ മുക്ത ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ചുവടുവയ്പായി ജനം കാണണം; ലിംഗനീതിയും ഇറാനിയന്‍ ദേശീയതയ്ക്കു സ്വയംഭരണ അവകാശവും വരട്ടെ’; ഇസ്ലാമിക ഭരണകൂടത്തെ കടന്നാക്രമിച്ച് വിമത സംഘടനാ നേതാവ് മറിയം രാജാവി

    പാരീസ്: അയൊത്തൊള്ള ഖമേനിയെ ജനങ്ങള്‍ പുറത്താക്കണമെന്ന ആഹ്വാനവുമായി പാരീസ് ആസ്ഥാനമായുള്ള ഇറാനിയന്‍ വിമത സംഘത്തിന്റെ നേതാവ്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറിയം രാജാവി ആഹ്വാനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് ഓഫ് ഇറാന്റെ (എന്‍സിആര്‍ഐ) തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണു മറിയം. ഇറാനിയന്‍ മൊണാര്‍ക്കിയുടെ അവസാന അവകാശി, രാജ്യത്തു സമാധാനം കൊണ്ടുവരണമെന്നും ഭരണകൂട മാറ്റമുണ്ടാകണമെന്നും പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറിയത്തിന്റെ പ്രതികരണം. ALSO READ    ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ സൈന്യത്തോട് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഉത്തരവിടുന്നതിനു തൊട്ടുമുമ്പാണ് പ്രതികരണം പുറത്തുവന്നത്. യുദ്ധമോ പ്രീണനമോ അല്ലാത്ത മൂന്നാമത്തെ മാര്‍ഗമായ ഭരണമാറ്റത്തിലേക്കുള്ള ചുവടുവയ്പായി വേണം വെടിനിര്‍ത്തലിനെ കാണാനെന്നും അവര്‍…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും

    യുഎസിനെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്ന ഭൂഖണ്ഡാനന്തര ബലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ സൈന്യം രഹസ്യമായി നിര്‍മിക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. ഇത്തരമൊരു മിസൈല്‍ നിര്‍മിച്ചാല്‍ പാക്കിസ്ഥാനെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ചൈനീസ് സഹകരണത്തോടെ സ്വന്തം ആയുധങ്ങള്‍ ശക്തിപ്പെടുത്തുയാണ്.  ആണവായുധങ്ങള്‍ കൈവശം വച്ച് യു.എസിനെ എതിര്‍ക്കുന്ന രാജ്യങ്ങളെയാണ്  രാജ്യം ആണവ എതിരാളികളായി കണക്കാക്കുന്നത്. നിലവില്‍ റഷ്യ, ചൈന, നോര്‍ത്ത് കൊറിയ എന്നിവരാണ് യുഎസിന്‍റെ ആണവ എതിരാളികള്‍. യുഎസിനെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പാക്കിസഥാന്‍ വികസിപ്പിച്ചാല്‍ ഇവരെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരും. യുഎസിനെ നേരിടാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈലുള്ള ഒരു രാജ്യത്തെയും സൗഹൃദ രാജ്യമായി കാണാനാകില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഫോറിന്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ തടഞ്ഞുനിര്‍ത്തുന്നതാനായാണ് ആണവ പദ്ധിയെന്നാണ് പാക്കിസ്ഥാന്‍ എപ്പോഴും അവകാശപ്പെടുന്നത്. അതിനാല്‍ ഹ്രസ്വദൂര, ഇടത്തരം മിസൈലുകളാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നത്. ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക്…

    Read More »
  • മുംബൈക്കാരന്‍ ചോര്‍ത്തിക്കൊടുത്ത സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ? ചൈനയും കൂറ്റന്‍ ബി2 ബോംബറുകളുടെ നിര്‍മാണത്തിലെന്ന് സൂചന; രഹസ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; അമേരിക്കയില്‍ തടവില്‍ കഴിയുന്ന നോഷില്‍ ഗൊവാഡിയ ബി2 വിമാന നിര്‍മാണത്തിലെ മുഖ്യ എന്‍ജിനീയര്‍; ചാരക്കഥ ഇങ്ങനെ

    ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സ്‌റ്റെല്‍ത്ത് ബി-2 ബോംബറുകള്‍ വിന്യസിച്ചതു വന്‍ വാര്‍ത്തയായിരുന്നു. അമേരിക്കയില്‍നിന്നു പതിനായിരക്കണക്കിനു കിലോമീറ്ററുകള്‍ പറന്നാണ് ഫോര്‍ദോയില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക വിക്ഷേപിച്ചത്. ലോകത്ത് അമേരിക്കയ്ക്കു മാത്രം അവകാശപ്പടാന്‍ കഴിയുന്ന മിന്നല്‍ വേഗമുള്ള, ഭൂമിയില്‍നിന്ന് കിലോമീറ്ററുകള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ബി-2 ബോംബറുകള്‍ കൊണ്ടുള്ള നീക്കങ്ങള്‍ എത്രകാലമെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനയും സമാന വിമാനത്തിന്റെ പിന്നണിയിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മേയ് 14ന് സിന്‍ജിയാംഗിലെ മാലാനിനടുത്തുള്ള രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഈ അഭ്യൂഹം വര്‍ധിപ്പിക്കുന്നതെന്നു ‘ദി വാര്‍ സോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്ന് പുറത്തുവരുന്ന കൂറ്റന്‍ ചിറകുള്ള വിമാനമാണ് അമേരിക്കയുടെ സാങ്കേതികവിദ്യ ചൈനയും നടപ്പാക്കുന്നെന്ന സൂചന നല്‍കുന്നത്. ഡ്രോണുകളോടു സാമ്യമുള്ള, ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ് ഹാംഗറുകള്‍ക്കു (വിമാന ഷെഡ്) പുറത്തു കാണപ്പെട്ടത്. എച്ച് 20 ബോംബര്‍, ജെ 36…

    Read More »
  • തരൂരിനെ എന്തിനു പേടിക്കണം? ചില ആളുകള്‍ക്കു മോദിയാണ് മുഖ്യം; തരൂരിനെ അവഗണിക്കുന്നെന്ന സൂചന നല്‍കി ഖാര്‍ഗെ; ‘പറക്കാന്‍ ആരുടെയും അനുമതിവേണ്ട, ആകാശം ആരുടെയും സ്വന്തമല്ലെന്ന്’ തിരിച്ചടിച്ച് തരൂര്‍

    ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെ അവഗണിക്കുമെന്ന സൂചന നല്‍കി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തരൂരിനെ എന്തിന് പേടിക്കണമെന്നു ഖര്‍ഗെ ചോദിക്കുന്നു. ചില ആളുകള്‍ക്ക് മോദിയാണ് മുഖ്യം. കോണ്‍ഗ്രസിന് രാജ്യമാണ് പ്രധാനമെന്നും തരൂര്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച ഖര്‍ഗെ പറഞ്ഞു. എന്നാല്‍ വിവിധ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്‍റെ ബ്യൂട്ടിയെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. പറക്കാന്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ശശി തരൂരിന്‍റെ മറുപടിയുമെത്തി. വിവാദം കെട്ടടങ്ങി എന്ന് തോന്നുമ്പോള്‍ പത്തിരട്ടിയായി കത്തിപ്പടരുക. തരൂരിന്‍റെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ പതിവ് രീതിക്ക് മാറ്റമില്ല. പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തരും സംസാരിക്കുന്നത് അവരവരുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്നും പാര്‍ട്ടി ആരെയും നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖര്‍ഗെ പറയുന്നു. ശശി തരൂരിന്‍റെ ഇംഗ്ലീഷ് മികച്ചതാണെന്നും പത്രത്തില്‍ എഴുതിയത് പഠിക്കാന്‍ സമയം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. നന്നായി ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടാണ് തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കിയത്. എന്നാല്‍ പറയുന്നത് എന്താണെന്ന് അവരവര്‍ക്ക് ബോധ്യമുണ്ടാകണമെന്ന്…

    Read More »
Back to top button
error: