Breaking NewsIndiaLead NewsNEWS

നടി മീന ബിജെപിയിലേക്ക്? നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രവേശനം, ആരെയും സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഘടകം

ചെന്നൈ: തെന്നിന്ത്യന്‍ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനൊപ്പമുള്ള ചിത്രം മീന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്.

”താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു” എന്നാണ് ധന്‍കറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

Signature-ad

മീന ബിജെപിയിലേക്കെത്തുന്നു എന്ന വാര്‍ത്തകളോട് പാര്‍ട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പ്രതികരിച്ചത്. 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനു മുന്‍പ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. ബിജെപിയില്‍ ചേര്‍ന്ന നടി ഖുഷ്ബുവും 2026 തിരഞ്ഞെടുപ്പില്‍ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.

Back to top button
error: