India

  • ‘നിങ്ങളെ ഹീനവും അപമാനകരവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഞാന്‍; വിശ്വാസിയായിട്ട് കള്ളം പറയരുത്; അതു നിങ്ങളെ നരകത്തില്‍ എത്തിക്കും; വെറുപ്പിനു പകരമായി കിട്ടിയത് എന്തെന്നു നോക്കൂ’; ഖമേനിയുടെ വെല്ലുവിളിക്കു പിന്നാലെ ഉപരോധം നീക്കാനുള്ള തീരുമാനവും മാറ്റിയെന്ന് ട്രംപ്

    ന്യൂയോര്‍ക്ക്: യുദ്ധ സമയത്ത് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയാമായിരുന്നെന്നും ഇസ്രയേലും യുഎസ് സൈന്യവും അദ്ദേഹത്തെ കൊല്ലുന്നതില്‍നിന്ന് താനാണു തടഞ്ഞതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘ഹീനവും അപമാനകരവുമായ മരണത്തില്‍നിന്ന്’ അദ്ദേഹത്തെ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു. ഖമേനി എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയില്ലായിരുന്നെന്നും അതിനാലാണു കൊല്ലാന്‍ കഴിയാതിരുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലൊണ് കടകവിരുദ്ധമായ ട്രംപിന്റെ അവകാശവാദം. അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നവിധം ടെഹ്‌റാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയാല്‍ വീണ്ടും ബോംബിടുമെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിനുശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ പുറപ്പെട്ട ഇസ്രയേലി വിമാനങ്ങളെ താന്‍ ഇടപെട്ടാണു തിരിച്ചുവിളിച്ചതെന്നും ഇറാന്‍ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് തടയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാന്‍ ലോകക്രമത്തിലേക്കു തിരികെ വരണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ എപ്പോഴും ശത്രുതവച്ചു പുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. അവര്‍ക്ക് എന്താണു തിരികെ ലഭിച്ചതെന്നു നോക്കൂ. കത്തിക്കരിഞ്ഞ, തകര്‍ന്ന ഒരു രാജ്യം. ഭാവിയില്ലാത്ത സൈന്യം. മോശം…

    Read More »
  • ഇറാന്‍ നിര്‍ത്തിയപ്പോള്‍ കയ്യാളുകള്‍ തുടങ്ങി; മിസൈല്‍ ആക്രമണവുമായി ഹൂതികള്‍; ഒന്നിലധികം നഗരങ്ങളില്‍ സൈറനുകള്‍ മുഴങ്ങി; ഗസയില്‍ വെടി നിര്‍ത്തല്‍ അടുത്തയാഴ്ച എന്നു ട്രംപ്

    ടെല്‍അവീവ്: ഇസ്രയേല്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. യെമനില്‍ നിന്നും ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സൈന്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. തെക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബീര്‍ഷീബ, ദിമോന, ആരദ് എന്നീ നഗരങ്ങളിലെങ്ങും സൈറണുകള്‍ മുഴങ്ങി. നാലു മിനിറ്റോളം സൈറണുകള്‍ തുടര്‍ന്നുവെന്നും പിന്നാലെ ജനങ്ങളുടെ ഫോണുകളിലേക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ അയച്ചുവെന്നും സൈന്യം വ്യക്തമാക്കുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കും വരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സമയത്ത് ഈ ആക്രമണങ്ങള്‍ ഹൂതികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഹൂതി ആക്രമണങ്ങളഅക്ക് പിന്നാലെ യെമനിലെ പ്രധാന തുറമുഖമായ ഹൊദെയ്ദയടക്കം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്തയാഴ്ച നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൂതികള്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്.…

    Read More »
  • ഗേള്‍ഫ്രണ്ടുമായി ശിഖര്‍ ധവാന്‍ മുറിയില്‍; ഉറങ്ങാന്‍ സമ്മതിക്കുമോ എന്നു രോഹിത്ത്! ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഗേള്‍ഫ്രണ്ടിനെ മുറിയില്‍ ഒളിപ്പിച്ചു കടത്തിയ കഥ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം; ആത്മകഥ വൈറല്‍!

    ബംഗളുരു: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ആത്മകഥയില്‍ പഴയ പ്രണയകഥകള്‍ പറയുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറല്‍. രോഹിത് ശര്‍മയുമായി മുറി പങ്കിടുന്ന സമയം കാമുകിയെ ധവാന്‍ മുറിയിലേക്ക് ഒളിച്ചുകടത്തിയ രസകരമായ സംഭവത്തെ കുറിച്ചും ധവാന്റെ ആത്മകഥയില്‍ പറയുന്നതായി സ്‌പോര്‍ട്സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2006ലെ ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയിലെ സംഭവം ആണ് ഇത്. എങ്ങനെയാണ് ഗേള്‍ഫ്രണ്ടിനെ കണ്ടെത്തിയത് എന്നും ആരും അറിയാതെ ഹോട്ടല്‍ റൂമിലേക്ക് കടത്തിയത് എന്നും ധവാന്‍ പറയുന്നു. ഇതിനോട് രോഹിത് ശര്‍മ എങ്ങനെയാണ് പ്രതികരിച്ചത് എന്നതും ധവാന്‍ വെളിപ്പെടുത്തുന്നുണ്ട്. ‘അവള്‍ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാന്‍ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവള്‍ എന്ന് തോന്നി. ഞാന്‍ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു’-ആത്മകഥയില്‍ ധവാന്‍ പറയുന്നു. ‘പരിശീലന മത്സരത്തില്‍ അര്‍ധ ശതകത്തോടെയാണ് ഞാന്‍ തുടങ്ങിയത്. നന്നായി കളിക്കാന്‍ എനിക്കായി. ഓരോ മത്സരം കഴിയുമ്പോഴും ഞാന്‍ എലനെ(യഥാര്‍ഥ പേരല്ല) കാണാനായി പോയി. പിന്നാലെ ഞാന്‍ അവളെ…

    Read More »
  • ആശുപത്രിയിലേക്ക് ഓടിവന്ന് നഴ്‌സിന്റെ കഴുത്തറത്തു; രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍; ഞെട്ടിത്തരിച്ച് രോഗികളും ഡോക്ടര്‍മാരും; യുവാവിന് സന്ധ്യയുമായി ബന്ധമെന്നു സൂചന

    ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിക്കയറി നഴ്സിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിവേഗത്തില്‍ രക്ഷപ്പെട്ട പ്രതിക്കായി ഊര്‍ജിത തിരച്ചില്‍. മധ്യപ്രദേശിലെ നര്‍സിങ്പൂര്‍ ജില്ല ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ട്രെയിനി നഴ്സായ 18കാരി സന്ധ്യാ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോട്‌വാലി പൊലീസ് പറയുന്നു. കയ്യില്‍ കത്തിയുമായാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ പ്രതി ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് ഭാഗത്തേക്ക് ഓടിക്കയറിയത്. വാര്‍ഡിനു പുറത്ത് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു ട്രെയിനിയായ സന്ധ്യ. കറുത്ത ഷര്‍ട്ടും മാസ്ക്കുമിട്ടുവന്ന പ്രതി വന്നയുടന്‍ സന്ധ്യയെ പിടിച്ചുനിര്‍ത്തി സംസാരിച്ചു, പിന്നാലെ മര്‍ദിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. ചുറ്റും നിന്നവരെല്ലാം ആകെ പേടിച്ചുബഹളം വയ്ക്കാന്‍ തുടങ്ങി. കൊലപ്പെടുത്തിയതിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ ഓഫീസിലായിരുന്നുവെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ ജിസി ചൗരസ്യ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് കോട്‌വാലി പൊലീസ്…

    Read More »
  • വന്ദേഭാരതില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് യാത്രക്കാരന് മര്‍ദനം; സംഭവം ദൗര്‍ഭാഗ്യകരമെന്ന് ബിജെപി എം.എല്‍.എ

    ലഖ്‌നൗ: തനിക്ക് സീറ്റ് ഒഴിഞ്ഞ് നല്‍കാത്തതിന് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ ഒടുവില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ രാജീവ് സിങ്. ഝാന്‍സി ജില്ലയിലെ ബബിന നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ്. ജൂണ്‍ 19-ാം തീയതി ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം. എംഎല്‍എയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തില്ലെന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ അനുയായികള്‍ ട്രെയിനിലെ രാജ് പ്രകാശ് എന്ന യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജീവ് സിങ്ങിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനമുയര്‍ന്നു. തെറ്റിദ്ധാരണമൂലമുണ്ടായ സംഭവമെന്നാണ് രാജീവ് സംഭവത്തെ വിശേഷിപ്പിച്ചത്. തന്റെ അനുയായികളുടെ ഭാഗത്തുനിന്നുണ്ടായ തര്‍ക്കവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നിര്‍ഭാഗ്യകരമായിരുന്നുവെന്നും അത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും എംഎല്‍എ പ്രതികരിച്ചു. വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കുടുംബത്തോടൊപ്പം ഇരിക്കാന്‍ സീറ്റ് മാറിനല്‍കാന്‍ വേണ്ടി ട്രെയിനിലെ ഒരു യാത്രക്കാരനോട് വിനയപൂര്‍വ്വം അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ യാത്രക്കാരനും ഒപ്പമുണ്ടായിരുന്നയാളും പരുഷമായി പ്രതികരിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും…

    Read More »
  • എട്ടു കിലോമീറ്റര്‍ റെയില്‍ പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ യുവതിയുടെ പരാക്രമം; നിര്‍ത്തിയിട്ടത് നാലു ട്രെയിനുകള്‍

    ഹൈദരാബാദ്: റെയില്‍ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്. കൃത്യസമയത്ത് നാട്ടുകാര്‍ ഇടപെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഏറെ പണിപ്പെട്ടായിരുന്നു നാട്ടുകാര്‍ കാര്‍ നിര്‍ത്തിച്ച് യുവതിയെ പുറത്തിറക്കിയത്. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. നാഗുലപ്പള്ളി-ശങ്കര്‍പ്പള്ളി റെയില്‍വേ ട്രാക്കില്‍ വച്ചാണ് സംഭവം. ട്രാക്കിനരികിലൂടെ രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് ശ്രദ്ധിച്ചത്. അമ്പരന്ന നാട്ടുകാര്‍ ഓടിക്കൂടി കാര്‍ നിര്‍ത്തിച്ചു. അമിത വേഗതയിലായിരുന്നു വാഹനമെന്നും നാട്ടുകാര്‍ പറയുന്നു. ആദ്യമൊന്നും യുവതി കാറില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. കാറില്‍ നിന്നും നാട്ടുകാര്‍ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വാഹനം ഓടിച്ചത് ലഖ്നൗവ് സ്വദേശിനിയായ സോണി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ് ഇവര്‍. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍…

    Read More »
  • മതേതരത്വവും സോഷ്യലിസവും ആവശ്യമുണ്ടോ? ഗഡ്കരിയെ സാക്ഷിയാക്കി ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന

    ന്യൂഡല്‍ഹി: ‘സോഷ്യലിസം , മതേതരത്വം’ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ. അടിയന്തരാവസ്ഥ കാലത്താണ് ഈ പദങ്ങള്‍ നിര്‍ബന്ധിതമായി ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു ഹൊസബലെയുടെ പരാമര്‍ശം. ’50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്ന ‘സോഷ്യലിസം, മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ അക്കാലത്ത് നിര്‍ബന്ധിതമായി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടതാണ്. ഈ വാക്കുകള്‍ ഇനി അവിടെ വേണോ എന്ന് നമ്മള്‍ ചിന്തിക്കണം. അന്ന് ഇത് ചെയ്ത കോണ്‍ഗ്രസ് ഇതുവരെ ക്ഷമ ചോദിച്ചിട്ടില്ല ‘ – ഹൊസബലെ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ദത്താത്രേയ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.’പണ്ട് ഇത്തരം പദങ്ങള്‍ കൂട്ടിച്ചേര്‍ത്തവര്‍ ഇന്ന് ഭരണഘടന എന്ന് പറഞ്ഞ് നടക്കുകയാണ്. നിങ്ങളുടെ പൂര്‍വികരാണ് അത് ചെയ്തത്. അതിന് നിങ്ങള്‍ രാജ്യത്തോട് ക്ഷമ ചോദിക്കണം ‘ – ഹൊസബലെ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ…

    Read More »
  • മുന്നിലുള്ളത് വിനയത്തോടെയുള്ള സഹകരണം? ഖത്തറില്‍ നടത്തിയത് അമേരിക്കയുടെ അറിവോടെ പ്രതീകാത്മക ആക്രമണം; ഇറാന്‍ നേരിട്ടത് വന്‍ തിരിച്ചടി; സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു; 350 ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ 250 എണ്ണവും തകര്‍ത്തു; ആയിരം തവണ പോര്‍ വിമാനങ്ങള്‍ പറത്തിയ ഇസ്രായേലിന് നഷ്ടമായത് ഒരു ഡ്രോണ്‍!

    ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ വെടിനിര്‍ത്തലിനു വേണ്ടി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നെന്നും ജൂണ്‍ 24ന് ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അനുമതിയോടെ നടന്ന പ്രതീകാത്മക മിസൈലിടല്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട്. ഇറാന്‍ അയച്ച ഒരു മിസൈല്‍ പോലും അമേരിക്കന്‍ വ്യോമ താവളത്തെ ലക്ഷ്യമിട്ടില്ല. അതിലെ ജിപിഎസ് ട്രാക്കിംഗ് പോലും ഖത്തറിലെ ആളൊഴിഞ്ഞ മേഖലകളിലേക്കായിരുന്നെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സൈനിക വിദഗ്ധര്‍ ലഫ്. ജനറല്‍ എച്ച്.എസ്. പനാഗ് പറഞ്ഞു. നാല്‍പതു വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണു പനാഗ്. ഇറാനു വിജയം അവകാശപ്പെടാന്‍ അവസരം നല്‍കുകയായിരുന്നെന്നും അവരുടെ ആണവായുധ പദ്ധതികളെ യുദ്ധം സാരമായി ബാധിച്ചെന്നും സൈനിക ശേഷിയില്‍ കാര്യമായ വിടവുണ്ടായെന്നും പനാഗ് പറഞ്ഞു. വെടിനിര്‍ത്തല്‍ ഇപ്പോഴും ദുര്‍ബലമാണ്. ഇറാന്‍ കീഴടങ്ങിയെന്നതാണു നഗ്നമായ യാഥാര്‍ഥ്യം. അവര്‍ക്കു സൈനിക ശേഷിയോ യുദ്ധം തുടരാനുള്ള കഴിവോ ഇല്ലായിരുന്നു. വിനയത്തോടെയുള്ള ചര്‍ച്ചകള്‍ മാത്രമാണ് അവര്‍ക്കു മുന്നിലുള്ളത്. മറിച്ചായാല്‍ അഫ്ഗാന്റെ വഴിയിലേക്കു നീങ്ങുമെന്നും അധികാരം നഷ്ടമാകുമെന്നുമുള്ള ആശങ്കയുമുണ്ട്.…

    Read More »
  • ‘ഖമേനി പേടിച്ച് ആഴത്തിലുള്ള ഭൂഗര്‍ഭ അറയില്‍ ഒളിച്ചു; അല്ലെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു’; പരമോന്നത നേതാവിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍; വെടി നിര്‍ത്തല്‍ ഖമേനി അറിഞ്ഞില്ലെന്ന് ഇറാന്‍ മാധ്യമം; ഇനി ആക്രമിച്ചാല്‍ അമേരിക്കയെ തീര്‍ക്കുമെന്ന് ഖമേനിയും

    ടെല്‍അവീവ്: ഭൂമിക്കടിയില്‍ ഒളിച്ചില്ലായിരുന്നെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെയും വധിക്കുമായിരുന്നെന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍നിന്നു പുറത്തെത്തി അമേരിക്കയ്ക്കും ഇസ്രായേലിനും എതിരേ ആഞ്ഞടിച്ച് ഖമേനിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രതികരണം. ‘ഞങ്ങളുടെ കണ്‍വെട്ടത്ത് ഖമേനി ഉണ്ടായിരുന്നെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ് വളരെ ആഴത്തില്‍ നിര്‍മിച്ച ഒളിത്താവളത്തില്‍ അഭയം തേടി. ഞങ്ങള്‍ വധിച്ച സൈനിക നേതാക്കള്‍ക്കു പകരം നിയമിച്ച കമാന്‍ഡര്‍മാരുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു. അതിനാല്‍ ഖമേനിയെ വധിക്കുക പ്രായോഗികമായിരുന്നില്ല’ എന്നും ഇസ്രയേലിന്റെ കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂണ്‍ 13 നു യുദ്ധമാരംഭിച്ചതിനു പിന്നാലെ ഇസ്രയേല്‍ ഇറാന്റെ മുന്‍നിര കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും വധിച്ചിരുന്നു. ഖമേനിയെ ലക്ഷ്യമിടുമെന്നും ഇറാനിലെ ഭരണകൂടത്തെ മാറ്റി സ്ഥാപിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇടയ്ക്കിടെ സൂചന നല്‍കിയിരുന്നു. എന്നാല്‍, ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ ഇറാന്‍…

    Read More »
  • വെടിനിര്‍ത്തലിനു പിന്നാലെ സ്വന്തം ജനതയ്‌ക്കെതിരേ അടിച്ചമര്‍ത്തല്‍ ആരംഭിച്ച് ഇറാന്‍; അഴിഞ്ഞാടി റവല്യൂഷനറി ഗാര്‍ഡുകള്‍; ചാരന്‍മാരെന്ന് സംശയിച്ച് നിരവധിപ്പേരെ തൂക്കിലേറ്റി; ആയിരക്കണക്കിനുപേര്‍ അറസ്റ്റില്‍; കുര്‍ദുകളും സുന്നികളും ഹിറ്റ്‌ലിസ്റ്റില്‍; പാക്, ഇറാഖ് അതിര്‍ത്തികളില്‍ വന്‍ സൈനിക വിന്യാസം

    ഇസ്താംബുള്‍/ബാഗ്ദാദ്: ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിനു പിന്നാലെ വിമതര്‍ക്കെതിരേ കടുത്ത നടപടികളുമായി ഇറാന്‍. ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ട അറസ്റ്റുകളും സൈനിക വിന്യാസവും നടത്തുകയാണെന്ന്് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13ന് ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ചെക്ക്‌പോയിന്റുകളും സൈന്യത്തിന്റെ തെരുവിലെ സാന്നിധ്യവും ഇരട്ടിയായി. ഇതിനു പിന്നാലെ വ്യാപകമായ അറസ്റ്റും ആരംഭിച്ചു. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡുകള്‍ക്കും ആഭ്യന്തര സുരക്ഷാ സേനയെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ ആരംഭിച്ച വ്യേമയുദ്ധത്തിനൊടുവില്‍ ഇസ്ലാമിക റിപ്പബ്ലിക്ക് അട്ടിമറിക്കപ്പെടുമെന്നാണ് ഇസ്രയേലിലെ ഒരു വിഭാഗവും ഇറാനില്‍നിന്നു നാടുവിട്ട പ്രതിപക്ഷ ഗ്രൂപ്പുകളും കരുതിയത്. സര്‍ക്കാര്‍ നയങ്ങളോട് എതിര്‍പ്പുള്ള നിരവധിപ്പേരുമായി സംസാരിച്ചെങ്കിലും ഇവര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വരാന്‍ സാധ്യത കുറവാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആഭ്യന്തര സുരക്ഷയുടെ ഭാഗമായി കുര്‍ദ് മേഖലകളിലടക്കം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് മുതിര്‍ത്ത ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. റവല്യൂഷനറി ഗാര്‍ഡുകള്‍, ബാസിജ് പാരാമിലിട്ടറി വിഭാഗങ്ങള്‍ ജാഗ്രതയിലാണെന്നും ആഭ്യന്തര സുരക്ഷയ്ക്കാണു പ്രധാന്യമമെന്നും…

    Read More »
Back to top button
error: