Breaking NewsKeralaLead NewsNEWS
ശ്വാസ തടസവുമായി സർക്കാർ ആശുപത്രിയിലെത്തിച്ച യുവാവിന് ജീവനക്കാർ ഗേറ്റ് തുറന്നു കൊടുത്തില്ല, അടിയന്തിര സിപിആറും ഓക്സിജനും നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയച്ചു, സ്വിഗി ജീവനക്കാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു- ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവിന് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടർന്ന് വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്‌മീർ (37) ആണ് മരിച്ചത്.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ.
ശ്വാസതടസത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ തയ്യാറായില്ല. സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഉടൻ ഡിഎംഒക്ക് പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.
പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് രമ പറഞ്ഞു. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.






